Entertainment

  • Photo of ആറു കഥകൾ ചേർന്ന’ചെരാതുകൾ’ 17-ന് ഒടിടി റിലീസ് ചെയ്യുന്നു

    ആറു കഥകൾ ചേർന്ന’ചെരാതുകൾ’ 17-ന് ഒടിടി റിലീസ് ചെയ്യുന്നു

    ആറു കഥകൾ ചേർന്ന’ ചെരാതുകൾ’ എന്ന സിനിമ ജൂൺ 17-ന് ഒടിടി റിലീസിനെത്തുന്നു. ഷാജൻ കല്ലായി, ഷാനുബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ , ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ചെരാതുകൾ ഒരുക്കിയിരിക്കുന്നത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ളാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ, മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി നാല്പതോളം പ്രമുഖർ ചേർന്നാണ് റിലീസ് ചെയ്തത്. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറീന മൈക്കിൾ , ആദിൽ ഇബ്രാഹിം, മാല പാർവ്വതി, മനോഹരി ജോയ് , ദേവകി രാജേന്ദ്രൻ , പാർവ്വതി അരുൺ , ശിവജി ഗുരുവായൂർ , ബാബു അന്നൂർ എന്നിവർ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.  ജോസ്കുട്ടി ഉൾപ്പടെ ആറു ഛായാഗ്രാഹകരും സി ആർ ശ്രീജിത്ത് അടങ്ങുന്ന ആറു എഡിറ്റേഴ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം മെജ്ജോ ജോസഫ് ഉൾപ്പെടുന്ന ആറു സംഗീതസംവിധായകരും  നിർവ്വഹിക്കുന്നു. വിധുപ്രതാപ്, നിത്യ മാമ്മൻ എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പി ആർ ഓ – പി. ശിവപ്രസാദ്, അജയ് തുണ്ടത്തിൽ.

    Read More »
  • Photo of ‘വിണ്ണിലെ ദീപങ്ങൾ’ക്ക്‌ ദൃശ്യഭാഷ ഒരുക്കുന്നു

    ‘വിണ്ണിലെ ദീപങ്ങൾ’ക്ക്‌ ദൃശ്യഭാഷ ഒരുക്കുന്നു

    കൃപേഷ് നമ്പൂതിരിപ്പാടിന്റെ ‘വിണ്ണിലെ ദീപങ്ങൾ’ എന്ന കവിതയ്ക്ക് എഴുത്തുകാരനും ഛായാഗ്രാഹകനും ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറുമായ റഫീക്ക് പട്ടേരി ദൃശ്യഭാഷ ഒരുക്കുന്നു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററാണ് സംഗീതം നൽകിയിരിക്കുന്നത്.        നമുക്കെല്ലാം സുഗമമായ ജീവിതം സാധ്യമാകാൻ വേണ്ടി പ്രവർത്തിച്ചവർ, സമൂഹനന്മയ്ക്കായി പ്രവർത്തിച്ചവർ, ഏതെങ്കിലും തരത്തിൽ ജീവിതം അടയാളപ്പെടുത്തിയവർ, അത്തരം ആളുകളുടെ ശില്പങ്ങൾ ആദരസൂചകമായി നമുക്കിടയിൽ സ്ഥാപിക്കുക പതിവാണ്. എന്നാൽ ശില്പം സ്ഥാപിച്ചു കഴിഞ്ഞാൽ പിന്നെ നാം അങ്ങോട്ടു തിരിഞ്ഞു നോക്കാറില്ല. ഓരോ ശില്പവും ആദരവോടെ സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണന്ന ആശയമാണ് ഈ കവിത നൽകുന്നത്. നിർമ്മാണം – വൈറ്റ് ലൈൻ മീഡിയ, ഛായാഗ്രഹണം -രെദുദേവ്, ആലാപനം- രാജ്മോഹൻ കൊല്ലം, പി ആർ ഓ – അജയ് തുണ്ടത്തിൽ .  

    Read More »
  • Photo of മലയാളത്തിന്റെ മഞ്ഞിൽ വിരിഞ്ഞ പൂവിന് ഇന്ന് ജന്മദിനം

    മലയാളത്തിന്റെ മഞ്ഞിൽ വിരിഞ്ഞ പൂവിന് ഇന്ന് ജന്മദിനം

    മലയാളത്തിന്റെ താര രാജാവ് മോഹൻലാലിന് ഇന്ന് പിറനാൾ ദിനം. തിരനോട്ടത്തിലെ കുട്ടപ്പനില്‍ നിന്ന്, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെന്ന വില്ലനിൽ നിന്ന് നരസിംഹമായി, നരനായി, പുലിമുരുകനായി, ആറാം തമ്പുരാനായി, വാഴുന്ന മോഹൻലാൽ ഇന്ന് 61ാം വയസ്സിന്റെ ചെറുപ്പത്തിലാണ്. മമ്മൂട്ടി യടക്കമുള്ള താരങ്ങള്‍ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നു. യുവതാരങ്ങളുള്‍പ്പെടെ ആയിരങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിന് ആശംസകളുമായി എത്തിയത്. 3 വയസ്സുള്ള കുട്ടി മുതൽ 103 വയസ്സുള്ള വൃദ്ധർ വരെ ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മലയാളത്തിന്റെ മഹാനടനായി മാറിയ താരമാണ് മോഹന്‍ലാല്‍. ആദ്യ ഓഡിഷനില്‍ നിര്‍മാതാവ് സംശയം പ്രകടിപ്പിച്ച പുതുമുഖം, പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ മുഖമായത് ചരിത്രം. ടിപി ബാലഗോപാലനും, കോൺട്രാക്ടർ സി പിയും, ഡോക്ടർ സണ്ണിയും, ദാസനും ജോജിയും, സേതുമാധവനും, സുധിയും മണ്ണാറത്തൊടി ജയകൃഷ്ണനും കുഞ്ഞികുട്ടനും പുലിമുരുകനുമെല്ലാം തിളക്കത്തോടെ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനില്‍ക്കുന്നു. മോഹൻലാലിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് ആഘോഷങ്ങളാണ്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിബിമലയിൽ തുടങ്ങിയ സംവിധായകരുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ഒരുപിടി ചിത്രങ്ങൾ മോഹൻലാലിനെ മലയാളികളുടെ  അനുജനും ചേട്ടനും മകനും കാമുകനും ഒക്കെ ആക്കിത്തീർത്തു. മഹാനടന്റെ വേഷത്തിൽ നിന്നും സംവിധായകനിലേക്ക് ഇടക്കാല ചുവടുമാറ്റം നടത്തിയിരിക്കയാണ് ‘ബറോസ്’ എന്ന ചിത്രത്തിലൂടെ പ്രിയനടൻ. ‘ബറോസിനും’ ‘കുഞ്ഞാലിമരക്കാരിനും’ ആയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷക ലക്ഷങ്ങൾ. പ്രിയ നടന് പിറന്നാൾ ആശംസകൾ.. ♥️

    Read More »
  • Photo of തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

    തി.മി. രം ഏപ്രിൽ 29 – നീസ്ട്രീമിൽ

    നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും കരസ്ഥമാക്കി ഇതിനോടകം ശ്രദ്ധ നേടിയ തി. മി. രം പ്രദർശനത്തിനെത്തുന്നു. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടുതന്നെ തി.മി.രം എന്ന സിനിമയുടെ പേര് , ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ചിത്രം ഏപ്രിൽ 29 – ന് ഉച്ചയ്ക്ക് 2.30 – നീസ്ട്രീം ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു.

    Read More »
  • Photo of ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

    ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

    ലോസാഞ്ചലസ് : തൊണ്ണൂറ്റിമൂന്നാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്റണി ഹോപ്കിന്‍സ് ആണ് മികച്ച നടന്‍. ക്ലോയി ഷാവോ സംവിധാനം ചെയ്ത നൊമാഡ്‌ലാന്‍ഡിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ക്ലോയി ഷാവോയ്ക്ക് തന്നെയാണ് മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരവും. ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ടാണ് മികച്ച നടി. നോമാഡ്‌ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. എണ്‍പത്തിമൂന്നാമത്തെ വയസിലാണ് ‘ദ ഫാദറിലൂടെ’ ആന്റണി ഹോപ്കിന്‍സിനെ തേടി ഓസ്കാർ പുരസ്‌കാരമെത്തിയിരിക്കുന്നത്. മികച്ച നടനുള്ള അവാര്‍ഡ്​ നേടുന്ന ഏറ്റവും ​പ്രായം കൂടിയ ആളെന്ന ബഹുമതിയും ആന്‍റണിക്ക്​ സ്വന്തമായി.​ ചൈനീസ് വംശജയായ അമേരിക്കന്‍ സംവിധായികയാണ് ക്ലോയി ഷാവോ. സംവിധാനത്തിനുള്ള ഓസ്കാര്‍ പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയും, ആദ്യ ഏഷ്യന്‍ വംശജയുമാണ് ക്ലോയി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമറാള്‍ഡ് ഫെനലിന്. പ്രോമിസിങ് യങ് വുമണ്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ‘ജൂദാസ് ആന്‍ഡ് ദ ബ്ലാക് മിശിഹ’ എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുളള പുരസ്കാരം ഡാനിയല്‍ കലൂയ സ്വന്തമാക്കി. ‘മിനാരി’യിലെ വേഷത്തിന്​ യുനു യു ജംഗ് മികച്ച സഹനടിക്കുള്ള പുരസ്​കാരം നേടി. ​ മികച്ച ആനിമേഷന്‍ ചിത്രം: സോള്‍ മികച്ച വിദേശ ഭാഷാ ചിത്രം: അനദര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്) മികച്ച അവലംബിത തിരക്കഥ: ക്രിസ്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്ലോറിയന്‍ സെല്ലര്‍ ( ദി ഫാദര്‍) മികച്ച എഡിറ്റിംഗ്: സൗണ്ട് ഒഫ് മെറ്റല്‍ മികച്ച ഛായാഗ്രഹണം : എറിക് മെസര്‍ഷ്മിറ്റ്(മാന്‍ക്) മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: മാന്‍ക് ഒറിജിനല്‍ സോംഗ്: ഫൈറ്റ് ഫോര്‍ യു(ജൂദാസ് ആന്‍ഡ് ദ ബ്ലാക്ക് മിസിയ) മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം:റ്റു ഡിസ്റ്റന്റ് സ്‌ട്രെയിഞ്ചേഴ്‌സ് മികച്ച ആനിമേഷന്‍ ചിത്രം(ഷോര്‍ട്ട്): ഈഫ് എനിതിംഗ് ഹാപ്പന്‍സ് ഐ ലൗ യൂ മികച്ച ഡോക്യുമെന്ററി(ഷോര്‍ട്ട്): കൊളെറ്റ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: മൈ ഓക്ടോപസ് ടീച്ചര്‍ മികച്ച മേക്കപ്പ്, വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക് ബോട്ടം ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് ഡോള്‍ബി തിയേറ്ററിലാണ് ചടങ്ങ് ആരംഭിച്ചത്. അമേരിക്കയിലെ പുരസ്കാര വേദിയിലെത്താന്‍ കഴിയാത്തവര്‍ക്കായി യുകെയില്‍ പ്രത്യേക ഹബ് ഒരുക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്ന ചടങ്ങ്.170 അതിഥികള്‍ മാത്രമാണ് ചടങ്ങില്‍…

    Read More »
  • Photo of ‘ദിശ’ ചിത്രീകരണം പൂർത്തിയായി

    ‘ദിശ’ ചിത്രീകരണം പൂർത്തിയായി

    സമൂഹവും കുടുംബവും അടിച്ചേൽപ്പിക്കുന്ന ദുരന്തങ്ങൾക്കു നടുവിൽ അകപ്പെട്ടു പോകുന്ന വിനോദ് എന്ന പ്ളസ്ടു വിദ്യാർത്ഥിയുടെ പോരാട്ടങ്ങളുടെ കഥ പറയുന്ന ‘ദിശ’ ചിത്രീകരണം പൂർത്തിയായി. അനശ്വര ഫിലിംസിന്റെ ബാനറിൽ വി സി ജോസാണ് ദിശ സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ തന്നാണ് കഥയും തിരക്കഥയും. നവാഗതനായ അക്ഷയ് ജെ ജെ ആണ് വിനോദിനെ  അവതരിപ്പിക്കുന്നത്. വിനോദിന്റെ അമ്മ വിലാസിനിയെ അവതരിപ്പിക്കുന്നത് നീ നാകുറുപ്പാണ്. ഒരിടവേളയ്ക്കു ശേഷം നീനാകുറുപ്പ് അവതരിപ്പിക്കുന്ന നെടുനീളൻ കഥാപാത്രമാണ് വിലാസിനി.

    Read More »
  • Photo of ‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

    ‘ചെക്കൻ’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

    കോഴിക്കോട് : മലയാള സിനിമാപ്രേമികൾക്ക്  മനോഹരമായൊരു ഗാനവുമായി നഞ്ചിയമ്മ വീണ്ടുമെത്തുന്നു. മലയാളികൾ ഏറ്റുപാടിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലകാത്ത ‘ഗാനത്തിന് ശേഷം മനോഹരമായൊരു  താരാട്ട് പാട്ടുമായാണ് നഞ്ചിയമ്മ വരുന്നത്.

    Read More »
  • Photo of ‘മാടൻ’ പൂർത്തിയായി

    ‘മാടൻ’ പൂർത്തിയായി

    ശ്രീജിത്ത് സിനിമാസിന്റെ ബാനറിൽ ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘മാടൻ’ പൂർത്തിയായി. സുരക്ഷിതമാകാനുള്ള ആഗ്രഹമാണ് വിശ്വാസം. യാഥാർത്ഥ്യത്തെ മറയ്ക്കുന്ന വിശ്വാസമാണ് അന്ധവിശ്വാസം. ഇത് രണ്ടും ഒരു കുടുംബത്തിന്റെ സ്വാസ്ഥ്യം രണ്ട് വിധത്തിൽ നഷ്ടമാക്കുന്ന കഥയാണ് മാടൻ എന്ന സിനിമയിലൂടെ ആർ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്.

    Read More »
  • Photo of വെള്ളാരംകുന്നിലെ വെള്ളിമീനുകൾ തീയേറ്ററുകളിലേക്ക്

    വെള്ളാരംകുന്നിലെ വെള്ളിമീനുകൾ തീയേറ്ററുകളിലേക്ക്

    എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിച്ച് വിനോദ് കൊമ്മേരി , രോഹിത് എന്നിവർ ചേർന്ന് നിർമ്മിച്ച വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ഉടൻ തീയേറ്ററുകളിലെത്തും.

    Read More »
  • Photo of ചാച്ചാജി മാർച്ച് 26 ന് റിലീസ് ആകുന്നു

    ചാച്ചാജി മാർച്ച് 26 ന് റിലീസ് ആകുന്നു

    മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തു വെച്ച മനുഷ്യ സ്നേഹിയായ ചാച്ചാജിയുടെ കഥ പറയുന്ന ചിത്രം ചാച്ചാജി മാർച്ച് 26 -ന് ഹൈഹോപ്സ് എന്റർടെയ്ൻമെന്റ്സിന്റെ ഒടിടി പ്ളാറ്റ്ഫോമിൽ റിലീസാകുന്നു. ചാച്ചാജിയായി അബ്ദുൾ റഹിമാണ് വേഷമിടുന്നത്. ബാനർ -ഫാമിലി സിനിമാസിന്റെ ബാനറിൽ എ അബ്ദുൾ റഹിം നിർമ്മിക്കുന്ന ചിത്രം എം ഹാജാമൊയ്നു സംവിധാനം ചെയ്യുന്നു.

    Read More »
Back to top button