Cinema

  • Photo of ‘ദേരഡയറീസ്’ ഒടിടി റിലീസിന്

    ‘ദേരഡയറീസ്’ ഒടിടി റിലീസിന്

    പൂർണമായും യു എ ഇ യിൽ ചിത്രീകരിച്ച മലയാളച്ചിത്രം ദേരഡയറീസ് ഒടിടി റിലീസിന് .

    Read More »
  • Photo of വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റെഡ്റിവർ പൂർത്തിയായി

    വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന റെഡ്റിവർ പൂർത്തിയായി

    സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം റെഡ്റിവർ പൂർത്തിയായി .

    Read More »
  • Photo of ‘ചെക്കൻ’ ചിത്രീകരണം പുരോഗമിക്കുന്നു

    ‘ചെക്കൻ’ ചിത്രീകരണം പുരോഗമിക്കുന്നു

    കാടിന്റെ മക്കളുടെ കഥയുമായെത്തുന്ന “ചെക്കൻ ” ചിത്രീകരണം തുടരുന്നു. ഗോത്രവിഭാഗത്തിൽ ജനിച്ചതു കൊണ്ടു മാത്രം ഒരു ഗായകൻ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ കഥയാണ് ചിത്രം പറയുന്നത്. ഷാഫി എപ്പിക്കാടാണ് കഥയും തിരക്കഥയുമൊരുക്കി ചെക്കൻ സംവിധാനം ചെയ്യുന്നത്. വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലിയാണ് നിർമ്മാണം .

    Read More »
  • Photo of വെള്ളാരംകുന്നിലെ വെള്ളിമീനുകളുടെ ചിത്രീകരണം പൂർത്തിയായി

    വെള്ളാരംകുന്നിലെ വെള്ളിമീനുകളുടെ ചിത്രീകരണം പൂർത്തിയായി

    എ.ജി.എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘വെള്ളാരംകുന്നിലെ വെള്ളിമീനുകൾ’  കോഴിക്കോട് പന്തീരൻകാവ് , തിരുവനന്തപുരം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.

    Read More »
  • Photo of അശോക്.ആർ നാഥിന്റെ ‘ഒരിലത്തണലിൽ’ ചിത്രീകരണം പൂർത്തിയായി

    അശോക്.ആർ നാഥിന്റെ ‘ഒരിലത്തണലിൽ’ ചിത്രീകരണം പൂർത്തിയായി

    പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രമാണ് ഒരിലത്തണലിൽ. കൈപ്പത്തിക നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം.

    Read More »
  • Photo of ‘രണ്ട്’ ഏറ്റുമാനൂരിൽ ചിത്രീകരണം തുടരുന്നു

    ‘രണ്ട്’ ഏറ്റുമാനൂരിൽ ചിത്രീകരണം തുടരുന്നു

    ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച്‌ സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട്’.  സമകാലിക രാഷ്ട്രീയാന്തരീക്ഷങ്ങളെ സ്പർശിച്ചു പോകുന്ന ഒരു പൊളിറ്റിക്കൽ സറ്റയറും ഒപ്പം ഗ്രാമീണ കുടുംബാന്തരീക്ഷങ്ങളിലൂടെയും കൂട്ടുകാരുടെ ഇടയിലുള്ള സൗഹൃദങ്ങളിലൂടെയുമൊക്കെ സഞ്ചരിക്കുന്ന സിനിമ കൂടിയാണ് രണ്ട്.  ഏറ്റുമാനൂരും പരിസര പ്രദേശങ്ങളിലുമായാണ് രണ്ടിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ/ അന്ന രേഷ്മ രാജൻ / ടിനിടോം / ഇർഷാദ് / കലാഭവൻ റഹ്മാൻ / സുധി കോപ്പ / ബാലാജി ശർമ്മ / ശ്രീലക്ഷ്മി/ മാല പാർവ്വതി / മറീന മൈക്കിൾ / മമിത ബൈജു / പ്രീതി എന്നിവരാണ് രണ്ടിലെ പ്രധാന താരങ്ങൾ. കഥ, തിരക്കഥ, സംഭാഷണം -ബിനു ലാൽ ഉണ്ണി,  ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ടിനിടോം,  ഗാനരചന – റഫീഖ് അഹമ്മദ് / സംഗീതം – ബിജിപാൽ, ത്രിൽസ് – മാഫിയ ശശി. പി ആർ ഓ – അജയ് തുണ്ടത്തിൽ .

    Read More »
  • Photo of ഒരു പക്കാ നാടൻ പ്രേമത്തിന്റെ ഓഡിയോ സീഡി പ്രകാശനം ചെയ്തു

    ഒരു പക്കാ നാടൻ പ്രേമത്തിന്റെ ഓഡിയോ സീഡി പ്രകാശനം ചെയ്തു

    എ.എം.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്ത” ഒരു പക്കാ നാടൻ പ്രേമം” എന്ന ചിത്രത്തിലെ യേശുദാസ് പാടിയ പാട്ടിന്റെ സീഡി പ്രകാശനവും ഡിജിറ്റൽ ലോഞ്ചിംഗും രമേഷ് പിഷാരടിയും മോഹൻ സിത്താരയും ചേർന്ന് നിർവ്വഹിച്ചു. യേശുദാസിന്റെ 81-ാം പിറന്നാൾ ദിനത്തിൽ, കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച്, മോഹൻ സിത്താരയുടെ സംഗീത സംവിധാനത്തിൽ യേശുദാസ് ആലപിച്ച ഗാനം, യേശുദാസിന്റെ പിറന്നാൾ സമ്മാനമായി മലയാളികൾക്ക് സമർപ്പിച്ചു.

    Read More »
  • Photo of ‘നാളേയ്ക്കായ്’ ഓഡിയോ പ്രകാശനം ചെയ്യ്തു

    ‘നാളേയ്ക്കായ്’ ഓഡിയോ പ്രകാശനം ചെയ്യ്തു

    സൂരജ്ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായ് ” സിനിമയുടെ ഓഡിയോ പ്രകാശിതമായി.  മനോരമ മ്യൂസിക്കാണ് സീഡി പുറത്തിറക്കുന്നത്.

    Read More »
  • Photo of ആകസ്മികതകളുടെ ‘M-24’

    ആകസ്മികതകളുടെ ‘M-24’

    പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ക്യാമറയ്ക്കു മുന്നിലെത്തുന്ന ഷോർട്ട് ഫിലിമാണ് M – 24. ‘നല്ലവിശേഷം’ എന്ന ചിത്രത്തിന് ശേഷം അജിതൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

    Read More »
  • Photo of ‘ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ’ ചിത്രീകരണം പുരോഗമിക്കുന്നു

    ‘ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ’ ചിത്രീകരണം പുരോഗമിക്കുന്നു

    കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററി ചിത്രമാണ് ‘ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ’. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ശക്തൻ തമ്പുരാൻ എന്ന പേർ സിദ്ധിച്ചത് ? ചരിത്രത്തിന്റെ നാൾവഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി . പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി. തൃശൂർ, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

    Read More »
Back to top button