Cinema
-
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘രണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന “രണ്ട് ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും എഫ് ബി പേജിലൂടെ റിലീസായി. ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും സുജിത് ലാൽ സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് “രണ്ട് “.
Read More » -
‘നാളേയ്ക്കായി’ പൂർത്തിയായി
കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന “നാളേയ്ക്കായി ” പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിറുത്തി വെയ്ക്കുകയും തുടർന്ന് സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യസിനിമ കൂടിയാണ് നാളേയ്ക്കായ്. പുതിയ കാലത്ത് ബന്ധങ്ങൾ ബന്ധനങ്ങളാക്കുന്ന ഒരു കാലഘടനയിൽ വൈകാരികമായ അവഗണനകൾക്കും തിരസ്ക്കരണങ്ങൾക്കും സമാശ്വാസമായി നമ്മളെത്തിപ്പിടിക്കുന്ന കരുതലിന്റെയും സ്വീകാര്യതയുടെയും കഥയാണ് ചിത്രം പറയുന്നത്. ദിനനാഥൻ എന്ന അവിവാഹിതനായ ബാങ്കുദ്യോഗസ്ഥന്റെയും അയാളുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന റോസ് ലിൻ എന്ന ടീച്ചറുടെയും വൈകാരിക ബന്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബു ലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ , ആർ ജെ സുമേഷ്, എ കെ വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്ന ജോൺ , നന്ദന നന്ദഗോപാൽ, ശ്രീലതാ നമ്പൂതിരി, മണക്കാട് ലീല , സരിതാ രാജീവ്, ആശാ നായർ , ആമി, സീമാ ബാലകൃഷ്ണൻ , ശിവലക്ഷ്മി എന്നിവരഭിനയിക്കുന്നു. ബാനർ , നിർമ്മാണം – സൂരജ് ശ്രുതി സിനിമാസ് , സംവിധാനം – സുരേഷ് തിരുവല്ല, എക്സി : പ്രൊഡ്യൂസർ – ആഷാഡം ഷാഹുൽ , വിനോദ് അനക്കാപ്പാറ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, കഥ, തിരക്കഥ, സംഭാഷണം – വി കെ അജിതൻകുമാർ , എഡിറ്റിംഗ് – കെ ശ്രീനിവാസ് , പ്രൊ.. കൺട്രോളർ – ചന്ദ്രദാസ് , പ്രൊ: എക്സി :- സുനിൽ പനച്ചിമൂട് , ഗാനരചന – ജയദാസ് , സംഗീതം, പശ്ചാത്തല സംഗീതം – രാജീവ് ശിവ, ആലാപനം – സരിതാ രാജീവ്, കല- രാധാകൃഷ്ണൻ , വസ്ത്രാലങ്കാരം – സൂര്യ ശ്രീകുമാർ , ചമയം – അനിൽ നേമം, ചീഫ് അസ്സോ: ഡയറക്ടർ – കിരൺ റാഫേൽ , സഹസംവിധാനം – ഹാരിസ്, അരുൺ , സ്റ്റിൽസ് – ഷാലു പേയാട്, യൂണിറ്റ് – ചിത്രാഞ്‌ജലി,…
Read More » -
‘ഒരു കൊറോണക്കാലത്ത്’ ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി
പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫാരിസ്, ആബിദ് എന്നിവർ നിർമ്മാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിർവ്വഹിച്ച “ഒരു കൊറോണക്കാലത്ത് ” എന്ന ഹ്രസ്വ ചിത്രം പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി. മനുഷ്യൻ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണീ ചിത്രം. ഒരച്ഛന്റെയും മകളുടെയും ജീവിതമുഹൂർത്തങ്ങളിലൂടെയാണീ ചിത്രത്തിന്റെ സഞ്ചാരം. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാൽ അതുപോലുമില്ലാതെയും ചിലർ നമുക്കിടയിലുണ്ടന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം. ഇൻഷ, ജാഫർ എന്നിവരാണ് അഭിനേതാക്കൾ . ബാനർ – പ്ലാനറ്റ് പ്രൊഡക്ഷൻസ്, രചന , സംവിധാനം – നൈഷാബ് ആമയം, നിർമ്മാണം – ഫാരിസ്, ആബിദ്, ഛായാഗ്രഹണം – റഫീഖ് പട്ടേരി, എഡിറ്റിംഗ് – വിപിൻ വിസ്മയ , പ്രൊ: കൺട്രോളർ – കാസിം ആമയം, ഡിസൈൻ – ജംഷീർ യെല്ലോക്യാറ്റ്സ്, റിക്കോർഡിംഗ് – ഫിറോസ് നാകൊല , പി ആർ ഓ – അജയ് തുണ്ടത്തിൽ.
Read More » ‘പോക്സോ – 99’ ടൈറ്റിൽ ലോഞ്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു
അംബ മുത്തശ്ശി പ്രൊഡക്ഷൻസിന്റെ ബാനറിൽ കണ്ണൻ പോറ്റി നിർമ്മിച്ച് ഡോ. മനു സി കണ്ണൂർ കഥ എഴുതി സംവിധാനം ചെയ്യുന്ന “പോക്സോ – 99” എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ച്, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. പോക്സോ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വ്വദ്ധനായ റിട്ടയേർഡ് അദ്ധ്യാപകന്റെ മാനസിക സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പോക്‌സോ-99. ബാലതാരം ശിവഗംഗ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പോക്‌സോ-99, വിഎസ് അച്ചുതാനന്ദനും സുഗതകുമാരി ടീച്ചറും പ്രധാന വേഷത്തിൽ അഭിനയിച്ച “ഭൂമിയുടെ മക്കൾ ” എന്ന ചിത്രത്തിന് ശേഷമുള്ള ഡോ. മനു സി കണ്ണൂരിന്റെ സംവിധാന സംരംഭമാണിത്. തിരക്കഥ, സംഭാഷണം അജിത് പൂജപ്പുര, പ്രോജക്ട് ഡിസൈൻ കെ സതീഷ്, പി ആർ ഓ അജയ് തുണ്ടത്തിൽ.
Read More »സുരേഷ് തിരുവല്ലയുടെ ‘നാളേക്കായി’ തിരുവനന്തപുരത്ത് തുടങ്ങി
സൂരജ്ശ്രുതി സിനിമാസ് നിർമ്മിച്ച് സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ‘നാളേക്കായി’ തിരുവനന്തപുരത്ത് തുടങ്ങി. കുപ്പിവള, ഓർമ്മ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ “നാളേയ്ക്കായ്”
Read More »“ഒരു പക്കാ നാടൻ പ്രേമ കഥ” യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു
എ എം എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജാദ് എം നിർമ്മിച്ച് വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന “ഒരു പക്കാ നാടൻ പ്രേമ കഥ “എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.
Read More »കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ‘ജോഷ്വാ’ തിയേറ്ററുകളിലേക്ക്
കടലിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ‘ജോഷ്വാ’ തിയേറ്ററുകളിലേക്ക്.നവാഗതനായ പീറ്റർ സുന്ദർദാസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ജോഷ്വാ ദി എലൈവ് മീഡിയയാണ് നിർമ്മിക്കുന്നത്.
Read More »-
വിജയ് ബാബു നായകനാകുന്ന ‘ഒരു വടക്കൻ പെണ്ണ്’ തിയേറ്ററുകളിലേക്ക്
വിജയ് ബാബുവിനെ നായകനാക്കി ജാംസ് ഫിലിംഹൗസിന്റെ ബാനറിൽ റെമി റഹ്മാൻ നിർമ്മിച്ച് ഇർഷാദ് ഹമീദ് രചനയും സംവിധാനവും നിർവ്വഹിച്ച “ഒരു വടക്കൻ പെണ്ണ് ” പ്രദർശനത്തിന് തയ്യാറായി.
Read More » -
ദിലീപ്-റാഫി ചിത്രം ‘എന്റർ ദ് ഡ്രാഗൺ’ സംവിധാനം സജി സുകുമാർ
സൂപ്പർഹിറ്റുകൾ പിറന്ന ദിലീപ് – റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘എന്റർ ദ് ഡ്രാഗൺ’. പേരുപോലെതന്നെ നിരവധി സസ്പെൻസുകൾ ഒളിപ്പിച്ചുവച്ചിട്ടുള്ള കോമഡി – ആക്ഷൻ മൂവിയാണ് ‘എന്റർ ദ് ഡ്രാഗൺ’. നിരവധി സിനിമകളുടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള സജി സുകുമാർ ആണ് എന്റർ ദ് ഡ്രാഗൺ സംവിധാനം ചെയ്യുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
Read More » -
മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ‘ദി പ്രീസ്റ്റ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
മമ്മൂട്ടിയെയും മഞ്ജുവാര്യരെയും നായികാ നായകൻമാരാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് ദ് പ്രീസ്റ്റ്. ആന്റോ ജോസഫും ബി ഉണ്ണി കൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ദി പ്രീസ്റ്റ് നിർമ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
Read More »