Cinema

  • പ്രേംനസീർ ടെലിവിഷൻ പുരസ്കാരം:പ്രിൻറ് മീഡിയയിലെ ടെലിവിഷൻ റിപ്പോർട്ടിംഗ് മികവിനുള്ള പുരസ്കാരം അജയ് തുണ്ടത്തിലിന്

    തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി നൽകുന്ന പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്കാരം അജയ് തുണ്ടത്തിലിന്. പ്രിൻറ് മീഡിയയിലെ  ടെലിവിഷൻ റിപ്പോർട്ടിംഗ് മികവിനാണ് പുരസ്കാരം. ഫെഫ്ക പി ആർ ഓ യൂണിയൻ പ്രസിഡന്റാണ് അജയ് തുണ്ടത്തിൽ. ജനുവരി 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സെൻട്രൽ പബ്ളിക് ലൈബ്രറി ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിലാണ് അവാർഡു വിതരണം.

    Read More »
  • Photo of ഷെയിൻ നിഗത്തിന്റെ വിലക്ക് ഇന്ന് അമ്മ ചർച്ച ചെയ്യും; ഷെയ്ന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങാൻ ഒരുങ്ങി നിർമാതാക്കൾ

    ഷെയിൻ നിഗത്തിന്റെ വിലക്ക് ഇന്ന് അമ്മ ചർച്ച ചെയ്യും; ഷെയ്ന് നൽകിയ അഡ്വാൻസ് തിരികെ വാങ്ങാൻ ഒരുങ്ങി നിർമാതാക്കൾ

    കൊച്ചി: താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാനുള്ള നടപടികൾ അമ്മ ചർച്ച ചെയ്യും. ചര്‍ച്ചകള്‍ക്കായി ഷെയിൻ നിഗത്തിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഷെയിൻ നിഗത്തിനെതിരെ കർശന നിലപാടിലാണ് നിർമാതാക്കളുടെ സംഘടന. ഷെയ്‍നുമായി കരാറുണ്ടായിരുന്ന നാല് സിനിമകൾ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അഡ്വാൻസ് നൽകിയ തുക തിരിച്ച് വാങ്ങാൻ നിമാതാക്കൾ നടപടി തുടങ്ങി. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം ഷെയ്ൻ തള്ളിയിരുന്നു. പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും കൂടുതൽ പ്രതിഫലം നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയ്ൻറെ നിലപാട്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.

    Read More »
  • ആമ്പല്ലൂരിന്റെ കഥയുമായി ‘നീലാമ്പൽ’

    ആമ്പല്ലൂരിന്റെ കഥപറയുന്ന ‘നീലാമ്പലി’ന്റെ ടൈറ്റിൽ ലോഞ്ച് പുതുവർഷ പുലരിയിൽ കവിയും ഗാന രചയിതാവുമായ ചുനക്കര രാമൻകുട്ടി നിർവ്വഹിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശമായ ആമ്പല്ലൂരിന്റെ കഥ പറയുന്ന ചിത്രമാണ് ‘നീലാമ്പൽ’. മോളിവുഡ് സിനിമാസിന്റെ ബാനറിൽ അനിൽ തമലം നിർമ്മിച്ച് റിജുനായർ സംവിധാനം ചെയ്യുന്ന ‘നീലാമ്പൽ’ ആമ്പലുകൾ വിരിഞ്ഞിറങ്ങുന്ന ഒരു ശുദ്ധജലതടാകവും അതിന് ചുറ്റും ജാതിമത വർണ്ണ വ്യത്യാസമില്ലാതെ അധിവസിക്കുന്ന കുറെ മനുഷ്യരുടെയും കഥയാണ്.

    Read More »
  • ‘ട്രാൻസിഷൻ’ 10,000 രൂപ ബജറ്റിൽ പൂർത്തിയാക്കിയ സിനിമ;ദൈർഘ്യം ഒന്നേകാൽ മണിക്കൂർ

    പ്രശസ്ത സംവിധായകൻ രാധാകൃഷ്ണൻ മംഗലത്തി ന്റെ മകൻ കൃഷ്ണനുണ്ണി മംഗലത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ട്രാൻസിഷൻ പൂർത്തിയായി. പുതുമുഖങ്ങൾ അണിനിരക്കുന്ന പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്ന ഫെസ്റ്റിവൽ മൂവിയാണ് ‘ട്രാൻസിഷൻ’. 21 വയസ്സിന് താഴെയുള്ളവരുടെ കൂട്ടായ്മയിൽ അവതരിപ്പിക്കുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ മുതൽമുടക്ക് വെറും പതിനായിരം രൂപ മാത്രമാണ്.മറ്റു ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായി മോണോക്രോം രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിൽ ഒരു യുവാവ് കടന്നു പോകുന്ന സന്ദർഭങ്ങളെ കോർത്താണ് ‘ട്രാൻസിഷൻ’ ഒരുക്കിയിരിക്കുന്നത്. ടു ജോബ് ലസ്സ് പീപ്പിൾ & ലൂണാ ക്രിയേഷൻസിന്റെ ബാനറിൽ കൃഷ്ണനുണ്ണി മംഗലത്ത്, അഖിൽ പ്രസന്നകുമാർ, അദ്വൈത് ശ്രീകുമാർ എന്നിവരാണ് ട്രാൻസിഷൻ നിർമിച്ചിരിക്കുന്നത്. കഥ, തിരക്കഥ, എഡിറ്റിംഗ്, കളർ ഗ്രേഡിംഗ്, ഛായാഗ്രഹണം, എന്നിവ സംവിധായകനായ കൃഷ്ണനുണ്ണി മംഗലത്ത് തന്നെയാണ് നിർവഹിക്കുന്നത്. സംഭാഷണം -കൃഷ്ണനുണ്ണി മംഗലത്ത്, തപസ്യ അശോക്, വിശാഖ്, മണി, ശ്രീകുമാർ , മഹേഷ് കുമാർ, രഘു ചുള്ളിമാനൂർ, ഗാനരചന – ആദർശ് അജിത്ത്, സംഗീതം -ആനന്ദ് സീതാരാമൻ, മിക്സിംഗ്, എസ് എഫ് എക്സ്-രാഹുൽ എസ് ജെ , പോസ്റ്റർ ഡിസൈൻ _ അനന്തകൃഷ്ണൻ, ആലാപനം (റാപ്പേഴ്സ് ) – തിരുമാലി, എ ബി ഐ, റാക്സ് റേഡിയന്റ്, സായി സാഗാസ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

    Read More »
  • Photo of പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കില്ല:ഷെയിൻ നിഗം

    പ്രതിഫലം കൂട്ടി നൽകാതെ ഉല്ലാസത്തിന്റെ ഡബ്ബിങ്ങ് പൂർത്തിയാക്കില്ല:ഷെയിൻ നിഗം

    കൊച്ചി: ഷെയിൻ നിഗം പ്രശ്നത്തിൽ ഇനി  ചർച്ച ചെയ്യണമെങ്കിൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളി നടൻ ഷെയ്ൻ നിഗം.മൂന്നു ദിവസത്തിനകം ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. എന്നാൽ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രതിഫല തർക്കം നിലനിൽക്കുന്നുണ്ടെന്നും പ്രതിഫലം കൂട്ടി നൽകാതെ ഡബ്ബിംഗ് പൂർത്തിയാക്കില്ലെന്നുമാണ് ഷെയിൻ നിഗത്തിന്റെ നിലപാട്. കഴിഞ്ഞ മാസം 19 ന് ചേർന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും വേഗം പൂർത്തിയാക്കാൻ ഷെയ്ൻ നിഗത്തിന് നിർദ്ദേശം നൽകിയത്. ഈ കത്തിന് രണ്ടാഴ്ചയോളം പിന്നിട്ടിട്ടും ഷെയ്ൻ മറുപടി നൽകാതിരുന്നതോടെയാണ് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടത്. പ്രതിഫലത്തിന്റെ കാര്യത്തിൽ അമ്മയും നിർമ്മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂർത്തിയാക്കുകയുള്ളൂ എന്ന നിലപാടിലാണ് ഷെയ്ൻ. ഷെയിൻ സഹകരിച്ചില്ലങ്കിൽ മറ്റൊരാളെ കൊണ്ട് ഡബ്ബിങ് പൂർത്തിയാക്കുമെന്ന നിലപാടിൽ ആണ് നിർമാതാക്കളും.

    Read More »
  • Photo of ബാലു വർഗ്ഗീസ് വിവാഹിതനാകുന്നു;വധു എലീന

    ബാലു വർഗ്ഗീസ് വിവാഹിതനാകുന്നു;വധു എലീന

    നടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടത്.എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലാണ് എലീനയോടുള്ള പ്രണയം ബാലു തുറന്നു പറയുന്നത്. ലാൽ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു വർഗീസ് അഭിനയ രംഗത്തേക്കെത്തുന്നത്. ഇതിനോടകം നാൽപതോളം ചിത്രങ്ങളിൽ ബാലു അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയർ,വിജയ് സൂപ്പറും പൗർണമിയും എന്നിവയാണ്  ശ്രദ്ധേയമായ ചിത്രങ്ങൾ. വിജയ് സൂപ്പറും പൗർണമിയിലും ബാലുവും എലീനയും ഒരുമിച്ച് അഭിനയിച്ചിരുന്നു. മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേൾഡ് തുടങ്ങിയ വേദികളിൽ മികച്ച പ്രകടനം കാഴ്ചവച്ച എലീന അറിയപ്പെടുന്ന മോഡലാണ്.

    Read More »
  • Photo of ഷെയ്ൻ നിഗം വിഷയം;അമ്മ ഇടപെടുന്നു,ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

    ഷെയ്ൻ നിഗം വിഷയം;അമ്മ ഇടപെടുന്നു,ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

    കൊച്ചി: ഷെയ്ൻ നിഗം വിഷയത്തിൽ  താരസംഘടന അമ്മ ഇടപെടുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ജനുവരി ഒമ്പതിന് കൊച്ചിയിൽ ചേരും.ഈ യോഗത്തിലേക്ക് ഷെയ്നെ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിനാണ് സംഘടന ശ്രമിക്കുന്നത്. അതേസമയം ഷെയ്നുമായി ചർച്ചയ്ക്കില്ലന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിഷയം അമ്മ ചർച്ച ചെയ്ത ശേഷം ആ തീരുമാനം തങ്ങളെ അറിയിച്ചാൽ മതിയെന്നും ഇതിനു ശേഷം തങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു.

    Read More »
  • Photo of ഷെയ്ൻ നിഗം പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു പ്രശ്നത്തിൽ ഫെഫ്ക ഇടപെടില്ല:ബി. ഉണ്ണികൃഷ്ണൻ

    ഷെയ്ൻ നിഗം പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു പ്രശ്നത്തിൽ ഫെഫ്ക ഇടപെടില്ല:ബി. ഉണ്ണികൃഷ്ണൻ

    കൊച്ചി : നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്കുമായി ബന്ധപ്പെട്ട് ചർച്ചകളിൽ ഫെഫ്ക ഇടപെടില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചുവെന്ന് ബോധ്യപ്പെട്ടു. ചിത്രീകരണ സമയവുമായി ബന്ധപ്പെട്ട് നടൻ പറഞ്ഞതെല്ലാം നുണയാണെന്നും ബി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. 24 ന്യൂസ്‌ ചാനലിന്റെ 360 എന്ന പ്രോഗ്രാമിലാണ് ബി. ഉണ്ണികൃഷ്ണൻ ഫെഫ്കയുടെ നിലപാട് വ്യക്തമാക്കിയത്. ആരെയും അറിയിക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുക എന്നതൊക്കെ കേട്ടറിവില്ലാത്ത കാര്യമാണ്. പാക്കപ്പ് പറഞ്ഞു എന്ന് ഷെയ്ൻ പറഞ്ഞത് ശുദ്ധ അസംബന്ധമാണ്. ഷൂട്ടിംഗ് നടക്കുമ്പോഴാണ് ഷെയ്‌നെ കാണാതാകുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

    Read More »
  • Photo of മണ്ഡോദരിയും ലോലിതനും വിവാഹിതരായി

    മണ്ഡോദരിയും ലോലിതനും വിവാഹിതരായി

    മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷക മനം കവര്‍ന്ന കഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി .മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹിതരായത്.

    Read More »
  • Photo of ‘നിർമ്മാതാക്കൾ മനോരോഗികൾ’ ക്ഷമാപണവുമായി ഷെയിൻ നിഗം

    ‘നിർമ്മാതാക്കൾ മനോരോഗികൾ’ ക്ഷമാപണവുമായി ഷെയിൻ നിഗം

    നിർമ്മാതാക്കൾ എല്ലാം  മനോരോഗികൾ എന്ന പ്രസ്താവനയിൽ ക്ഷമാപണം നടത്തി നടൻ ഷെയിൻ നിഗം.ഫേസ്ബുക് പോസ്റ്റിലൂടെയാണ് നടൻ ക്ഷമ പറഞ്ഞത്. താൻ നടത്തിയ പ്രസ്താവന തെറ്റിദ്ധരിച്ചതാണ് വിവാദങ്ങൾക്ക് കാരണം എന്ന് പോസ്റ്റിൽ പറയുന്നു.മാധ്യമ പ്രവർത്തകർ നിർമാതാക്കളുടെ മനോവിഷമത്തെക്കുറിച്ചു ചോദിച്ചപ്പോൾ മനോ വിഷമമാണോ അതോ മനോരോഗമാണോ എന്നേ താൻ പറഞ്ഞുള്ളൂ അത് മറ്റുള്ളവർ തെറ്റിദ്ധരിച്ചതാണെന്ന് ഷെയിൻ പറയുന്നു.എന്നെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഞാൻ ക്ഷമിച്ചതുപോലെ ഞാൻ പറഞ്ഞതും ക്ഷമിക്കണം എന്നും, നമുക്ക് ക്ഷമയുടെ പാതയിൽകൂടെ പോകാമെന്നും ഷെയിൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മുങ്ങി കണ്ടിന്യൂറ്റി ഉള്ള മുടിവെട്ടിക്കളഞ്ഞതോടെയാണ്  ഷെയിനും നിർമാതാക്കളുമായുള്ള പ്രശ്നം വീണ്ടും രൂക്ഷമാകുന്നത്. ഷെയിന്റെ ഫേസ്ബുക് പോസ്റ്റ്  കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് IFFK വേദിയിൽ ഞാൻ നടത്തിയ പ്രസ്താവന വലിയതോതിൽ തെറ്റിദ്ധരിക്കപ്പെട്ടു. അതുമൂലം നിർമ്മാതാക്കളുടെ സംഘടനയിലെ മുഴുവൻ അംഗങ്ങൾക്കും മനോരോഗം ഉണ്ടെന്ന് പറഞ്ഞു എന്നതാണ് വാർത്തകളിൽ വന്നത്. ദൃശ്യ മാധ്യമ സുഹൃത്തുക്കൾ നിർമ്മാതാക്കൾക്ക് മനോവിഷമം ഉണ്ടോ എന്ന ചോദ്യത്തിന് മനോവിഷമം ആണോ മനോരോഗം ആണോ എന്ന് ചോദിച്ചത് സത്യമാണ്. ഞാനെന്റെ രീതിയിലുള്ള ചിരിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് നൽകിയത്. ഞാൻ പറഞ്ഞ ആ വാക്കിൽ  ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ നിർവാജ്യം ക്ഷമാപണം നടത്തുന്നു… എന്നെക്കുറിച്ച് ഇതിനുമുമ്പ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ച് താണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാൻ. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാൻ ആരാധിക്കുന്ന എന്റെ ദൈവവും ഞാൻ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.

    Read More »
Back to top button