Cinema
-
ഷെയിൻ നിഗം പ്രശ്നത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ വീണ്ടും
കൊച്ചി: ഷെയിൻ നിഗവും നിർമ്മാതാക്കളുമായുള്ള തർക്കത്തിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങുന്നു. ഷെയ്ൻ നിഗം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവുമായും, നടൻ സിദ്ധിക്കുമായും ശനിയാഴ്ച കൂടിക്കാഴ്ച നടത്തി. സിദ്ധിഖിന്റെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കാൻ തയ്യാറാണെന്ന് ഷെയ്ൻ നിഗം അമ്മ ഭാരവാഹികൾക്ക് ഉറപ്പു നൽകി.അതേസമയം ഷെയ്ൻ പറഞ്ഞ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികൾ രണ്ടു ദിവസത്തിനകം ചർച്ച നടത്തും. വെയിൽ എന്ന സിനിമക്ക് എത്രദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്.15 ദിവസമാണ് നേരത്തെ നടന്ന ഒത്തുതീർപ്പു ചർച്ചയിൽ സംവിധായകൻ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോൾ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകൻ പറയുന്നിടത്ത് നിന്നാണ് പ്രശ്നങ്ങൾ വീണ്ടും തുടങ്ങിയതെന്നാണ് പറയുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങൾ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകൻ പറഞ്ഞ സമയത്ത് സിനിമ തീർക്കാൻ എത്രശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്നിന്റെ നിലപാട്. ഇക്കാര്യത്തിൽ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയ ശേഷം അമ്മ ജനറൽ സെക്രട്ടറിയെ കാര്യങ്ങൾ ധരിപ്പിക്കും. ഇക്കാര്യങ്ങളിൽ വ്യക്തത വന്ന ശേഷമാകും നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തുക. ഷെയ്ൻ നിഗവും സംവിധായകനും നിർമാതാവും ഒന്നിച്ചിരുന്നുള്ള ചർച്ച ആവശ്യമില്ലെന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്. വിവിധ സംഘടനകളുടെ നേതൃത്വമായിരിക്കും ഇക്കാര്യത്തിൽ പരസ്പരം ചർച്ച നടത്തി തീരുമാനം കൈക്കൊള്ളുക. തീരുമാനം അംഗീകരിക്കാൻ ഷെയ്ൻ നിഗം സന്നദ്ധത അറിയിച്ചിട്ടുണ്ട്.
Read More » -
മാമാങ്കം പ്രദർനത്തിനൊരുങ്ങി
‘മാമാങ്കം’ പ്രദർശനത്തിനൊരുങ്ങി. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തിലാണ് ആരാധകർ സ്വീകരിക്കുന്നത്. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ബാലൻ, കവിയൂർ പൊന്നമ്മ, പ്രാചി തെഹ്‌ലാൻ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മാണം.സംവിധാനം എം. പദ്മകുമാർ. മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. ചിത്രത്തിന്‍റെ റിലീസ് ഡിസംബർ 12 ആണ്. 400- ഓളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
Read More » -
മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധായകനാകുന്നു
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനാകുന്നു.മഞ്ജു വാര്യരെയും ബിജു മേനോനെയും നായികാ നായകന്മാരാക്കി ‘ലളിതം സുന്ദരം ‘എന്ന ചിത്രത്തിലൂടെയാണ് മധു വാര്യർ സംവിധാന രംഗത്തേക്ക് കടക്കുന്നത്. മലയാളികളുടെ പ്രീയപ്പെട്ട നായിക സെറീന വഹാബും. ലളിതം സുന്ദരത്തിൽ ഒരു പ്രധാന വേഷം അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരിയിൽ തുടങ്ങും.
Read More » -
കല്പ്പനയുടെ മകൾ ശ്രീമയി നായികയാകുന്നു
നടി കല്പനയുടെയും സംവിധായകൻ അനിലിന്റേയും മകൾ ശ്രീമയി അഭിനയരംഗത്തേക്ക്. ‘കിസ്സ’ എന്ന പുതിയ ചിത്രത്തിൽ നായികയായാണ് ശ്രീമയിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനാർക്കലി മരയ്ക്കാർ, ഹരികൃഷ്ണൻ, സുധീഷ്, ഇർഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനുവരി പത്തിന് ഷൂട്ടിംങ് ആരംഭിക്കും. തലശ്ശേരി, മൈസൂർ എന്നിവിടങ്ങളാണ് ലൊക്കേഷൻ.
Read More » -
‘വിലക്കിയോ പുറത്താക്കിയ ഇവിടെ ആർക്കും ഒന്നും നേടാനാവില്ല’
മലയാള സിനിമാ രംഗത്ത് ഇപ്പോൾ കത്തി നിൽക്കുന്ന ഒരു പ്രശ്നമാണ് ഷെയിൻ നിഗവും നിമാതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അതിനെ തുടർന്നുണ്ടായ വിലക്കും. നിരവധി ആളുകൾ,അത് സിനിമാമേഖലയിൽ ഉള്ളവരും സിനിമയുമായി പുലബന്ധം പോലുമില്ലാത്തവരും ഇരുകൂട്ടരുടെയും പക്ഷം പിടിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. അതിൽ നിന്നൊക്കെ വ്യത്യസ്തമാകുകയാണ് നടൻ പ്രവീൺ പ്രേം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.
Read More » -
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു ,തന്റെ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു- വേണു കുന്നപ്പിള്ളി
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം മാമാങ്കം തിയറ്ററുകളിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. സെൻസറിങ്ങിനു ശേഷം ചിത്രം കണ്ട നിർമാതാവ് വേണു കുന്നപ്പിള്ളിയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സെൻസറിങ്ങിനു ശേഷം മാമാങ്കം കണ്ടിരുന്നുവെന്നും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു എന്നും, തന്റെ സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നുവെന്നും ഉള്ള വളരെ വികാരഭരിതമായ വാക്കുകളാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് മാമാങ്ക വിശേഷങ്ങൾ … അങ്ങിനെ മലയാളം സെൻസർ കഴിഞ്ഞു.. പ്രതീക്ഷിച്ചപോലെ യുഎ സർട്ടിഫിക്കറ്റ് … ഇനിയുള്ളത് അന്യഭാഷകളിലെ സെൻസറിങ്…അതും ഏതാനും ദിവസത്തിനുള്ളിൽ തീർക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു… ഓരോ മലയാളിക്കും അഭിമാനമായിരിക്കും ഈ സിനിമ… സെൻസറിനു ശേഷം ഞാനും,സുഹൃത്തുക്കളും കൂടി സിനിമ കണ്ടു… കണ്ണ് നിറഞ്ഞു പോയി? സ്വപ്നങ്ങളെല്ലാം പൂവണിഞ്ഞിരിക്കുന്നു…. രണ്ടുവർഷത്തെ കഠിനാധ്വാനത്തിന് ഫലമുണ്ടായി… പരിചിതമല്ലാത്ത പല മേഖലകളിൽ കൂടിയും നിങ്ങളെഈ സിനിമ കൊണ്ടുപോകുന്നു… രണ്ടരമണിക്കൂറോളം നിങ്ങൾ അത്ഭുതങ്ങളുടെയും, ആകാംഷയുടേയും ലോകത്തായിരിക്കും എന്നതിൽ എനിക്ക് സംശയമേയില്ല… ഈ സിനിമയെ നശിപ്പിക്കാൻ ഒരു പറ്റം കഠിനമായ ശ്രമത്തിലാണ്… കുപ്രചരണങ്ങൾക്കും അസത്യങ്ങൾക്കും, വഞ്ചനക്കും, ചതിക്കും മറുപടി കൊടുക്കാൻ ഇപ്പോൾ സമയമില്ല?… കാത്തിരിക്കൂ ഏതാനും ദിവസങ്ങൾ കൂടി, മലയാളത്തിൻറെ ആ മാമാങ്ക മഹോത്സവത്തിനായി❤
Read More » -
‘സാജൻ ബേക്കറി’ റാന്നിയിൽ
അജു വർഗീസ് നായകനായി അഭിനയിക്കുന്ന “സാജൻ ബേക്കറി സിൻസ് 1962” റാന്നിയിൽ ചിത്രീകരണം ആരംഭിച്ചു. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു. ഗണേഷ് കുമാർ,ജാഫര്‍ ഇടുക്കി,ലെന,ഗ്രേസ് ആന്റണി എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
Read More » -
ഷെയിൻ നിഗം പ്രശ്നത്തിൽ മോഹൻലാൽ ഇടപെട്ടേക്കും
കൊച്ചി: ഷെയിൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നത്തിൽ അമ്മ സംഘടന ഇടപെടുന്നു ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവർ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത് എന്നും അവർ പറയുന്നു.
Read More » -
ഷെയ്ൻ നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ
ഷെയ്ൻ നിഗമിനെതിരെ ഗണേഷ് കുമാർ. ഷെയ്ൻ തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ. അഹങ്കരിച്ചാൽ ഷെയ്ൻ മലയാള സിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന എഎംഎംഎ പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്‌സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ എഎംഎംഎക്ക് ഷെയ്ൻ നിഗം കത്തയച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടു.
Read More » -
ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്
പാലക്കാട് : മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി അന്വേഷണസംഘം നേരത്തെ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാർ മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിന് ശേഷം തനിക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിച്ചിരുന്നു.
Read More »