Cinema
-
മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു, വേണു കുന്നപ്പിള്ളി
തിരുവനന്തപുരം : ഡിസംബർ പന്ത്രണ്ടിന് നാല് ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന മാമാങ്കത്തെ, റിലീസാകുന്നതിനു മുൻപേ തന്നെ തകർക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നു എന്ന പരാതിയുമായി സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ് മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ചിലർ സംഘടിത നീക്കങ്ങളുമായി സോഷ്യൽ മീഡിയ വഴി ഈ ചിത്രത്തെ തകർക്കാൻ ശ്രമിക്കുകയാണ് എന്നാണ് പരാതി. ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ചിത്രം മോശമാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ചില ശ്കതികളുടെ ബോധപൂർവമായ നീക്കം ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഒരേ കേന്ദ്രത്തിൽ നിന്നുമാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചിപ്പിക്കുന്നത്. ചില ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികൾ ആരുടെ എങ്കിലും കൊട്ടേഷൻ ഏറ്റെടുത്താണ് ഈ പ്രവർത്തി നടത്തുന്നത് എന്ന് നിർമ്മാതാവിന് സംശയമുണ്ടെന്ന് പോലീസ് മേധാവിക്ക് കൊടുത്ത പരാതിയിൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആയതു കൊണ്ടും ചരിത്ര പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ടും മമ്മൂട്ടി അഭിനയിക്കുന്നത് കൊണ്ടും തങ്ങൾക്കു ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ആണ് ഉള്ളത് എന്നും പരാതിയിൽ പരാമർശിക്കുന്നു. എന്നാൽ ഈ ചിത്രം പുറത്തു ഇറങ്ങരുത് എന്നും, ഇറങ്ങിയാൽ തന്നെ പരാജയപ്പെടുത്തണം എന്നുമുള്ള വാശിയിൽ ആണ് ചിലർ അണിയറയിൽ നീക്കങ്ങൾ നടത്തുന്നത് എന്നാണ് പരാതിയിൽ വിശദീകരിക്കുന്നത്.തന്റെ കയ്യിലുള്ള തെളിവുകളും പരാതിക്കൊപ്പം നിർമാതാവ് വേണു കുന്നപ്പിള്ളി പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്.
Read More » -
ഷെയ്ൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്
ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെയ്ൻ നിഗമിനെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ, താര സംഘടന എഎംഎംഎയെ അറിയിച്ചു.
Read More » -
അൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ തിരി തെളിഞ്ഞു
പനാജി : അൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഗോവയിൽ തുടക്കമായി. പനാജിയിലെ ഡോ. ശ്യാമപ്രസാദ് സ്റ്റേഡിയത്തിൽ അമിതാഭ് ബച്ചൻ, രജനി കാന്ത് എന്നിവർ തിരി തെളിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യ്തു.കരൺജോഹർ ആയിരുന്നു ഉൽഘാടന വേദിയിലെ അവതാരകൻ. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ അമിതാഭ് ബച്ചനെ ചടങ്ങിൽ ആദരിച്ചു. രജനി കാന്ത് അമിതാഭ് ബച്ചന് പുരസ്കാരം സമ്മാനിച്ചു. സ്പെഷ്യൽ ഐക്കൺ പുരസ്കാരം രജനി കാന്ത് ഏറ്റുവാങ്ങി. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഫ്രഞ്ച് താരം ഇസബെല്ല ഹ്യൂപ്പേർട് ഏറ്റുവാങ്ങി. അന്തരിച്ച മുൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീഖറെ കുറിച്ചുള്ള സ്പെഷ്യൽ വീഡിയോയും അൻപതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഉൽഘാടന വേദിയിൽ പ്രദർശിപ്പിച്ചു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ ചടങ്ങിൽ മുഖ്യ അതിഥി ആയിരുന്നു. ഇന്ത്യ മുഴുവനുമുള്ള മനോഹരമായ ഷൂട്ടിങ് ലൊക്കേഷനുകളുടെ എല്ലാവിധ ചിത്രീകരണാനുമതികളും ഇപ്പോൾ ഏകജാലക സംവിധാനത്തിലൂടെ നേടാൻകഴിയും വിധം സജ്ജീകരിച്ചുവെന്ന് പ്രകാശ് ജാവേദ്കർ സൂചിപ്പിച്ചു. ഇറ്റാലിയൻ ഫിലിം ‘ഡെസ്‌പൈറ്റ് ദി ഫോഗ് ‘ ആയിരുന്നു അൻപതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉൽഘാടന ചിത്രം. 76 രാജ്യങ്ങളിൽ നിന്നായി 200 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. നവംബർ 30 നാണ് മേള അവസാനിക്കുക. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ഐ.എഫ്. എഫ്. ഐ ഇന്റർനാഷണൽ ജൂറി ചെയർമാൻ ജോൺ ബെയ്ലി, സംവിധായകൻ പ്രിയദർശൻ, എൻ. ചന്ദ്ര, ദിവ്യ ദത്ത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Read More » -
ഷൂട്ടിങ്ങിനിടെ നടൻ ബിജുമേനോന് പൊള്ളലേറ്റു
അട്ടപ്പാടി : സിനിമ ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പരിക്ക്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ കൈക്കും കാലിനും പൊള്ളലേൽക്കുകയായിരുന്നു. അട്ടപ്പാടി കോട്ടത്തറയിലാണ് ഷൂട്ടിംഗ്. പരുക്ക് ഗുരുതരമുള്ളതല്ല. പരുക്കേറ്റ ഉടൻ തന്നെ വൈദ്യസഹായം നൽകിയ ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയും ചെയ്തു. അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പതിനാറ് വർഷത്തെ പട്ടാള ജീവിതത്തിന് ശേഷം നാട്ടിലെത്തുന്ന കോശി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് സിനിമയിൽ എത്തുന്നത്. ബിജു മേനോൻ അയ്യപ്പൻ നായർ എന്ന എസ് ഐ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.
Read More » -
ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളക്ക് ഇന്ന് തിരിതെളിയും
പനാജി: അൻപതാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലചിത്രോൽത്സവത്തിന് ഇന്ന് ഗോവയിൽ തുടക്കം കുറിക്കും. ഈമാസം 28വരെ നടക്കുന്ന മേളയിൽ ഇരുന്നൂറിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.രാജ്യാന്തര ചലച്ചിത്രോൽസവത്തിന്റെ സുവർണ്ണജൂബ്ബിലിയോടനുബന്ധിച്ച് ഇത്തവണ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പനാജിയിലെ ഡോക്ടർ ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ ഇന്ന് വൈകുന്നേരം അൻപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഉൽഘാടനം ചെയ്യും. വേദിയിൽ സൂപ്പർസ്റ്റാർ രജനികാന്തും അവതാരകനായി കരൺ ജോഹറും ഉണ്ടാകും. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവേദ്കർ, ശ്രീപദ് നായ്ക് എന്നിവരും പങ്കെടുക്കും. കേന്ദ്രമന്ത്രിമാരും ചലച്ചിത്ര പ്രവർത്തകരും മറ്റ് വിശിഷ്ട വ്യക്തികളും ഉൾപ്പെടുന്ന പ്രൗഢഗംഭീരമായ സദസ്സ് ആയിരിക്കും ഉദ്ഘാടന സമ്മേളനത്തിൽ അണിനിരക്കുക.സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മേള ഒരു വ്യത്യസ്ത അനുഭവമാക്കി മാറ്റാനാണ് സംഘാടകരുടെ ശ്രമം. രാജ്യാന്തരതലത്തിൽ മികവുതെളിയിച്ച 50 വനിതാ സംവിധായകരുടെ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 76 രാജ്യങ്ങളിൽനിന്നായി 200 ചിത്രങ്ങൾ മേളയിലുണ്ടാകും. ഇന്ത്യൻ പനോരമയിൽ 41 ചിത്രങ്ങൾ പ്രദർശിപ്പിക്കും. പതിനായിരത്തോളം പേർ മേളയിൽ പങ്കാളികളാകും.
Read More » -
ചരിത്രം കുറിക്കാൻ മാമാങ്കം ഡിസംബർ 12 ന്.
മമ്മൂട്ടിയുടെ ‘മാമാങ്കം’ ഡിസംബർ 12ന് തീയറ്ററിൽ എത്തുന്നു. മമ്മൂട്ടിയുടെ ഇതുവരെയുള്ള കരിയറിലെ എറ്റവും വലിയസിനിമയായിട്ടാണ് മാമാങ്കം റിലീസിനെത്തുന്നത്. എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നംപള്ളിയാണ് നിര്‍മ്മിക്കുന്നത്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി യുഎസ് , കാനഡ, ഗൾഫ് രാജ്യങ്ങൾ, നോർത്ത് അമേരിക്ക തുടങ്ങി ലോകമെമ്പാടുമുള്ള റിലീസിനായാണ് മാമാങ്കം തയ്യാറെടുക്കുന്നത്. മാമാങ്കത്തിന്റെ യുഎസ്, കാനഡ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലെ വിതരണാവകാശം വാങ്ങിയിരിക്കുന്നത് മിഡാസ് ഗ്രൂപ്പാണ്. ആദ്യമായാണ് ഇവര്‍ ഒരു മലയാള ചിത്രത്തിന്റെ റൈറ്റ് വാങ്ങിക്കുന്നത്.റിക്കോർഡ് തുകയ്ക്കാണ് മിഡാസ് ഗ്രൂപ്പ് മാമാങ്കത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയെന്നാണ് അറിയാൻ കഴിയുന്നത്. തെലുങ്കിൽ ഗീത ആർട്സും, തമിഴിൽ പി.വി.ആർ പിക്ചേഴ്സും, ഗൾഫ് മേഖലയിൽ ഫർസ് ഫിലിംസുമാണ് മാമാങ്കം പ്രേക്ഷകരിലേക്കെത്തിക്കുന്നത്. 60 കോടി രൂപ നിർമാണചിലവ് വന്ന മാമാങ്കം ഡിസംബര്‍ 12നാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയെ കൂടാതെ തരുൺ അറോറ,ഉണ്ണി മുകുന്ദൻ,സിദ്ദിഖ്, നീരജ് മാധവ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, മേഘനാഥൻ, അനു സിതാര, കനിഹ,ഇനിയ, നിലമ്പൂർ ആയിഷ തുടങ്ങി നിരവധി താരങ്ങളാണ് മാമാങ്കത്തിൽ അണിനിരക്കുന്നത്.മനോജ് പിള്ള ക്യാമറ ചലിപ്പിക്കുന്ന മാമാങ്കത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം. ജയചന്ദ്രൻ ആണ്. മാങ്കത്തിന്റെ എല്ലാ ഭാഷകളിലെയും ട്രെയിലറുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ആരാധകരെ പോലെ തന്നെ പ്രേക്ഷകരും വലിയ ആകാംക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.
Read More » -
ദേഹാസ്വാസ്ഥ്യം, ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
കൊച്ചി:നടനും സംവിധായകനുമായ ശ്രീനിവാസനെ വിമാനത്താവളത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ചെന്നൈക്ക് പോകാനെത്തിയ ശ്രീനിവാസന് വിമാനത്തിലേക്ക് കയറുമ്പോഴായിരുന്നു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.ഉടൻതന്നെ വിമാനത്താവള അധികൃതരുടെ നേതൃത്വത്തിൽ ശ്രീനിവാസനെ അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
Read More » -
‘തിരനോട്ടം’ മുതൽ ‘മരിക്കാർ അറബിക്കടലിന്റെ സിംഹം’വരെ എത്തിനിൽക്കുന്ന മോഹൻലാൽ പ്രിയദർശൻ സൗഹൃദം ലോക സിനിമാ ചരിത്രത്തിൽ പോലും പകരം വയ്ക്കാനില്ലാത്ത ആത്മ ബന്ധമാണ്.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ട് മലയാളികൾക്ക് എന്നും ആഘോഷമാണ്. മോഹൻലാൽ എന്ന മഹാ നടൻ ആദ്യമായി അഭിനയിച്ച ‘തിരനോട്ടം’ മുതൽ റിലീസിന് കാത്തുനിൽക്കുന്ന ‘മരിക്കാർ അറബിക്കടലിന്റെ സിംഹം’വരെ എത്തിനിൽക്കുന്ന മോഹൻലാൽ പ്രിയദർശൻ സൗഹൃദം ലോക സിനിമാ ചരിത്രത്തിൽ പോലും പകരം വയ്ക്കാനില്ലാത്ത ആത്മ ബന്ധമാണ്. ഈ ആത്മബന്ധത്തിന്റെ മാജിക് ആണ്, ‘പൂച്ചക്കൊരു മൂക്കൂത്തി, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, ടി പി ബാലഗോപാലൻ എം എ, താളവട്ടം, വെള്ളാനകളുടെ നാട്, ചിത്രം, വന്ദനം, കിലുക്കം, മിഥുനം, തേന്മാവിൻ കൊമ്പത്ത്, കാലാപാനി തുടങ്ങി ‘ഒപ്പം’ വരെ എത്രയോ ചിത്രങ്ങൾ മലയാളികളുടെ മനസിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനു കാരണം. പൊട്ടിച്ചിരിക്കാനും, പൊട്ടിക്കരയാനും, മനസ് തുറന്നൊന്ന് പ്രണയിക്കാനും, കുറുമ്പു കാട്ടാനും, കുസൃതി ആകാനുമൊക്കെ മലയാളികൾ മാതൃക ആക്കിയത് മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ കണ്ടിട്ടായിരുന്നു. ഈ കൂട്ടുകെട്ടിന്റെ സൗന്ദര്യം അളവറ്റതാണെന്ന് വീണ്ടും കാണിച്ചു തരികയാണ് മലയാളികളുടെ മഹാനടൻ മോഹൻലാൽ. മോഹൻലാലും പ്രിയദർശനും ഒരുമിച്ചിരിക്കുന്ന ഒരു പഴയ ചിത്രം തന്റെ ഫേസ്ബുക് പേജിലൂടെ മലയാളികളുമായി പങ്കുവയ്ക്കുകയാണ് പ്രിയ താരം. മോഹൻലാലിന്റെ ഫേസ്ബുക് പോസ്റ്റ് ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്… ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ… ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….
Read More » -
യന്ദിരനെ മറികടന്ന് ബിഗിൽ.
വിജയ് നായകനായ ബിഗിൽ രജനികാന്ത് നായകനായ യന്തിരന്റെ കളക് ഷൻ റെക്കാഡ് മറികടന്നു.17 ദിവസം കൊണ്ട് 287 കോടിയാണ് ബിഗിൽ സ്വന്തമാക്കിയത്. യന്തിരന്റെ ആഗോള ഗ്രോസ് കളക് ഷൻ 286 കോടിയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ കളക് ഷൻ നേടുന്ന ചിത്രങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ബിഗിൽ. ബാഹുബലി : ദ കൺക്ലൂഷൻ (1738 കോടി), 2 .0( 616 കോടി) , ബാഹുബലി ദ ബിഗിനിംഗ് (566 കോടി ), സാഹോ(407 കോടി ) എന്നിവയാണ് ബിഗിലിന് മുന്നിലുള്ള ചിത്രങ്ങൾ. ഇന്ത്യയ്ക്ക് പുറത്തു നിന്ന് ബിഗിൽ മികച്ച കളക് ഷനാണ് നേടുന്നത്. ഫ്രാൻസിൽ ഏറ്റവുമധികം കളക് ഷൻ നേടുന്ന ദക്ഷിണേന്ത്യൻ ചിത്രമെന്ന ക്രെഡിറ്റും ബിഗിൽ സ്വന്തമാക്കി. 34000 പേരാണ് ഇതിനോടകം ഫ്രാൻസിൽ ബിഗിൽ കണ്ടത്. സിംഗപ്പൂരിൽ നിന്ന് ബിഗിൽ നേടിയത് 13കോടി രൂപയോളമാണ്. മലേഷ്യയിൽ ഏറ്റവുമധികം കളക് ഷൻ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമെന്ന നേട്ടവും ബിഗിൽ ( 22 കോടി )കൈവരിച്ചു. ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ വിജയ് ചിത്രം സംവിധാനം ചെയ്തത് ആറ്റ്ലിയാണ്.
Read More » -
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയിൽ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്.
മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തിൽ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയിൽ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. യു എസിലായിരുന്ന ഗീത നാസിക്കിലെ സ്വവസതിയിലേക്ക് കാറിൽ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. ഗീതയും ഭർത്താവ് വിജയ്യുമാണ് കാറിലുണ്ടായിരുന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ കാർ ചെന്നിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഗീതയെയും വിജയ്യെയും ഷാഹ്പൂർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയ്ക്കിടെ ഗീത മരണപ്പെടുകയായിരുന്നു. മറാത്തി സിനിമകളിലൂടെയും സംഗീത ആൽബങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ഗീത.
Read More »