Cinema
-
സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു-റിലീസ് ഡിസംബർ 12ന്.
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കം റിലീസ് നീട്ടി. നവംബർ 21ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഡിസംബർ 12 നായിരിക്കും പുറത്തിറങ്ങുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ‘മലയാളത്തിനു പുറമെ മറ്റു ഭാഷകളിൽ റിലീസ് ചെയ്യുന്നതിനാൽ നമ്മൾ മുമ്പ് കാണാത്ത ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വന്നു. സിനിമയുടെ റിലീസ് നീണ്ടതിൽ മാമാങ്കം ടീം മാപ്പ് ചോദിക്കുന്നു. സിനിമയുടെ മറ്റുള്ള ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഡിസംബർ 12ന് റിലീസ് ചെയ്യും.’-മാമാങ്കം ടീം പറഞ്ഞു. എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിർമിക്കുന്ന മാമാങ്കം മലയാള സിനിമയിൽ മറ്റൊരു ചരിത്രമാകാൻ പോകുന്ന ചിത്രമാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമേ ഉണ്ണി മുകുന്ദൻ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ എന്നിവരും അഭിനയിക്കുന്നുണ്ട്, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് ചിത്രത്തിലെ നായികമാർ.
Read More » -
നടൻ ജഗതി ശ്രീകുമാറിന്റെ മകളും, നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു.
നടൻ ജഗതി ശ്രീകുമാറിന്റെ മകളും, നടിയും അവതാരികയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടി തന്നെ ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ‘ഇന്നു മുതൽ നീ നടക്കുന്നത് ഒറ്റയ്ക്കാവില്ല. എന്റെ ഹൃദയം നിനക്ക് തണലേകും. എന്റെ കൈകൾ നിനക്ക് വീടാകും.’ എന്ന് പ്രതിശ്രുത വരന്റെ കൈ പിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെയാണ് ശ്രീലക്ഷ്മിയുടെ വിവാഹസൂചന ആരാധകരുമായി പങ്കുവയ്ച്ചത്. പക്ഷേ ആരാണ് തന്റെ കൈകളിൽ കൈചേർത്തിരിക്കുന്നതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.
Read More » -
മേനോൻ, പിള്ള, നായർ എന്നൊക്കെയുള്ളവർ വർഗീയവാദികൾ ആണെങ്കിൽ, സത്യൻ പ്രേംനസീർ യേശുദാസ് മുതലായവർ മലയാള സിനിമയില് ഉയരങ്ങളിൽ എത്തുമായിരുന്നില്ല.”- ശ്രീകുമാരൻ തമ്പി.
“ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല.”എന്ന് ശ്രീകുമാരൻ തമ്പി ഓർമപ്പെടുത്തുന്നു. ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്‌പോസ്ററ് വായിക്കാം. ‘മലയാള സിനിമയിൽ വർഗ്ഗീയതയുണ്ടെന്നു പറഞ്ഞാൽ ഞാൻ എതിർക്കും . പേരിന്റെ കൂടെ മേനോൻ , പിള്ള , നായർ എന്നൊക്കെയുള്ളവർ വർഗ്ഗീയ വാദികൾ ആണെങ്കിൽ സത്യൻ , പ്രേംനസീർ , യേശുദാസ് മുതലായവർ മലയാളസിനിമയിൽ ഔന്നത്യത്തിൽ എത്തുമായിരുന്നില്ല. . മുസ്ലിങ്ങൾ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? കൃസ്ത്യാനികൾ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധർവ്വനായത് ? ജാതിയും മതവുമല്ല , പ്രതിഭയും അർപ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവർ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാൻ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തിൽ വിശ്വസിക്കുക. സ്വന്തം കഴിവിൽ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവിൽ പ്രശസ്തി നേടാൻ ശ്രമിക്കുന്നവർക്ക് താൽക്കാലിക ലാഭം കിട്ടിയേക്കാം . ഉള്ളു പൊള്ളയാണെന്നറിയുമ്പോൾ ഇപ്പോൾ തലയിലേറ്റുന്നവർ തന്നെ താഴെയിട്ടു ചവിട്ടും’ ….
Read More » -
അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ
പൃഥ്വിരാജും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന അയ്യപ്പനും കോശിയും അട്ടപ്പാടിയിൽ പുരോഗമിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ബാനറിൽ രഞ്ജിത്ത് പി എം ശശിധരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം സച്ചിയാണ് സംവിധാനം ചെയ്യുന്നത്. അന്ന രേഷ്മ രാജൻ, സിദ്ദിഖ്, അനു മോഹൻ, ജോണിആന്റണി, അനിൽ നെടുമങ്ങാട്, തരികിടസാബു, ഷാജു ശ്രീധർ, ഗൗരിനന്ദൻ, എന്നിവർ പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജയ്ക്ക് ബിജോയ്സ് ഈണം പകരുന്നു. ചായാഗ്രഹണം സുധീപ് ഇളമൺ.
Read More »