Entertainment

  • Photo of ‘ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ’ ചിത്രീകരണം പുരോഗമിക്കുന്നു

    ‘ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ’ ചിത്രീകരണം പുരോഗമിക്കുന്നു

    കൊച്ചി രാജ്യത്തിന്റെ തമ്പുരാക്കന്മാരുടെ നീണ്ട ശൃംഖലയിലെ ഏറ്റവും തിളക്കമേറിയ രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹാസിക ചരിത്രത്തിന്റെ വിസ്മയത്തിലേക്ക് വെളിച്ചം വീശുന്ന ഡോക്യുമെന്ററി ചിത്രമാണ് ‘ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ’. കനത്ത യുദ്ധങ്ങളും അക്രമങ്ങളും ഒന്നും തന്നെ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തിന് എങ്ങനെയാണ് ശക്തൻ തമ്പുരാൻ എന്ന പേർ സിദ്ധിച്ചത് ? ചരിത്രത്തിന്റെ നാൾവഴികളിലേക്കൊരു യാത്ര നടത്തുകയാണ് ഈ ഡോക്യുമെന്ററി . പഠനാർഹമായ രീതിയിൽ അനേകം ഗവേഷണങ്ങൾക്കൊടുവിൽ ചിത്രത്തിന്റെ ഒന്നാംഭാഗം പൂർത്തിയായി. തൃശൂർ, തൃപ്പുണ്ണിത്തുറ വെള്ളാരപ്പള്ളി കോവിലകം, മട്ടാഞ്ചേരി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

    Read More »
  • Photo of ‘ബോയ്ക്കോട്ട്’ ശ്രദ്ധേയമാകുന്നു

    ‘ബോയ്ക്കോട്ട്’ ശ്രദ്ധേയമാകുന്നു

    രാജസൂയം ഫിലിംസിന്റെ ബാനറിൽ ഒ.ബി.സുനിൽകുമാർ നിർമ്മാണവും ബിജു . കെ മാധവൻ സംവിധാനവും നിർവ്വഹിക്കുന്ന “ബോയ്ക്കോട്ട്” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

    Read More »
  • Photo of ‘പാസ്സ് വേർഡിന്’ തുടക്കമായി

    ‘പാസ്സ് വേർഡിന്’ തുടക്കമായി

    ജെറോമാ ഇന്റർനാഷണലിന്റെ ബാനറിൽ ജീനാ ജോമോൻ നിർമ്മിക്കുന്ന “പാസ്സ് വേർഡ്” എന്ന ചിത്രം മഞ്‌ജീത് ദിവാകർ സംവിധാനം ചെയ്യുന്നു. മോൻസി സ്കറിയ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റർ, തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ വെച്ച് ക്രൈംബ്രാഞ്ച് ഐജിപി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങിൽ നടൻ ജോസ് മുഖ്യാതിഥിയായിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അൻപതോളം താരങ്ങളുടെ എഫ് ബി പേജിലൂടെയും പോസ്റ്റർ റിലീസ് ചെയ്തു.തിരകളുടെ രഹസ്യങ്ങൾ’ എന്ന ടാഗ്‌ലൈനോടെ അമേരിക്കയിലെ കാലിഫോർണിയയിൽ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വർഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചു വെയ്ക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ഓഫീസർ കൂടി എത്തുമ്പോൾ ത്രില്ലർ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു.

    Read More »
  • Photo of ‘എന്റെ മാവും പൂക്കും’ ചിത്രീകരണം തുടങ്ങി

    ‘എന്റെ മാവും പൂക്കും’ ചിത്രീകരണം തുടങ്ങി

    മക്കനയ്ക്ക് ശേഷം റഹീം ഖാദർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘എന്റെ മാവും പൂക്കും’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി. എസ്.ആർ.എസ് ക്രിയേഷൻസിന്റെ ബാനറിൽ എസ് ആർ സിദ്ധിഖും സലീം എലവും കുടിയാണ് ചിത്രത്തിന്റെ നിർമ്മാണം. തെന്നിന്ത്യൻ നടി സിമർ സിങ്ങാണ് ചിത്രത്തിന്റെ നായിക. അഖിൽപ്രഭാകർ , നവാസ് വള്ളിക്കുന്ന്, ഭീമൻ രഘു, ശിവജി ഗുരുവായൂർ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദർ, മീനാക്ഷി മധു രാഘവ്, സീമാ ജി നായർ , ആര്യദേവി, കലാമണ്ഡലം തീർത്ഥ എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം ടി ഷമീർ മുഹമ്മദ്, എഡിറ്റിംഗ് മെന്റോസ് ആന്റണി, ഗാനരചന ശിവദാസ് തത്തംപ്പിള്ളി, സംഗീതം ജോർജ് നിർമ്മൽ , ആലാപനം വിജയ് യേശുദാസ് , ശ്വേതാ മോഹൻ , പശ്ചാത്തലസംഗീതം പി ആർ ഓ – അജയ് തുണ്ടത്തിൽ. എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

    Read More »
  • Photo of ‘ദി ഗെയിം’ ശ്രദ്ദേയമാകുന്നു

    ‘ദി ഗെയിം’ ശ്രദ്ദേയമാകുന്നു

    എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെനീഷ് മുഹമ്മദ് വാടാനപ്പള്ളി നിർമ്മിച്ച് നൈഷാബ് .സി സംവിധാനം ചെയ്യുന്ന ‘ദി ഗെയിം’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു . റഫീഖ് പട്ടേരിയാണ്  രചന.

    Read More »
  • Photo of ജാസി ഗിഫ്റ്റിന്റെ ‘നാട്ടു വെള്ളരിക്ക’ വൈറലാകുന്നു

    ജാസി ഗിഫ്റ്റിന്റെ ‘നാട്ടു വെള്ളരിക്ക’ വൈറലാകുന്നു

    ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച “നാട്ടുവെള്ളരിക്ക..” എന്നു തുടങ്ങുന്ന ഗാനം വൈറലാകുന്നു. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. നാഗമഠം ഫിലിംസിന്റെ ബാനറിൽ അനിൽ നാഗമഠം, ചുനക്കര ശിവൻകുട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുദർശനൻ റസ്സൽപുരമാണ്. ശരൺ ഇന്റോ കേരയുടെ വരികൾക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ത്രില്ലർ മൂഡിലുള്ള ചിത്രത്തിൽ, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് ഉടനാരംഭിക്കും. ഛായാഗ്രഹണം – സജിത് വിസ്താ , സംഗീതം, ആലാപനം – ജാസി ഗിഫ്റ്റ്, നജിം അർഷാദ്, ഡോ. രശ്മി മധു , ലക്ഷ്മി രാജേഷ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

    Read More »
  • Photo of വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ടി’ ന്റെ റിക്കോർഡിംഗ് നടന്നു

    വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ‘രണ്ടി’ ന്റെ റിക്കോർഡിംഗ് നടന്നു

    ഹെവൻലി മൂവീസിന്റെ ബാനറിൽ സുജിത്ത്ലാൽ സംവിധാനം ചെയ്യുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം ‘രണ്ടി’ ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ചിത്രമാണ് രണ്ട്.

    Read More »
  • Photo of ‘കാന്തി’ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം

    ‘കാന്തി’ ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം

    എട്ടാമത് ഇന്ത്യൻ സിനി ഫിലിം ഫെസ്റ്റിവലിൽ മികച്ച ഫീച്ചർ ഫിലിമായി അശോക് ആർ നാഥ് സംവിധാനം ചെയ്ത ‘കാന്തി’ തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നെത്തിയ 460 ഓളം ചിത്രങ്ങളിൽ നിന്നുമാണ് കാന്തി തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ട നീലമ്മയുടെയും മകൾ കാന്തിയുടെയും കഥ പറയുന്ന ചിത്രമാണ് കാന്തി. കൃഷ്ണശ്രീ , ഷൈലജ പി അമ്പു, സാബു പ്രൗദീൻ, അരുൺ പുനലൂർ,മധുബാലൻ, അനിൽ മുഖത്തല, ബിനി പ്രേംരാജ് തുടങ്ങിയവരാണ് കാന്തിയിലെ അഭിനേതാക്കൾ. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച കാന്തിയുടെ തിരക്കഥയും സംഭാഷണവും അനിൽ മുഖത്തലയുടേതാണ്.  ഛായാഗ്രഹണം സുനിൽപ്രേം എൽ.എസ്, എഡിറ്റിംഗ് – വിജിൽ , പശ്ചാത്തലസംഗീതം – രതീഷ്കൃഷ്ണ, കല-വിഷ്ണു എരുമേലി, ചമയം -ലാൽ കരമന, വസ്ത്രാലങ്കാരം – റാഫിർ തിരൂർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

    Read More »
  • Photo of കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി

    കഥ പറയുന്ന കണാരൻകുട്ടിക്ക് തുടക്കമായി

    സി.എം.സി. സിനിമാസിന്റെ ബാനറിൽ ടി.എൻ വസന്ത്കുമാർ സംവിധാനം ചെയ്യുന്ന ‘കഥ പറയുന്ന കണാരൻകുട്ടി’ എന്ന ചിത്രത്തിന് തുടക്കമായി. കുട്ടികളുടെയും ഒപ്പം കുട്ടികളുടെ മനസ്സുള്ള മുതിർന്നവരുടെയും ചിത്രമാണ് “കഥ പറയുന്ന കണാരൻകുട്ടി “. യു.കെ.കുമാരനാണ് കഥ, തിരക്കഥ, സംഭാഷണം. പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ടാണ് കഥ പറയുന്ന കണാരൻകുട്ടിയ്ക്ക് ക്യാമറ ചലിപ്പിയ്ക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാർഡു ജേതാവായ യു.കെ.കുമാരന്റെ കഥ പറയുന്ന കണാരൻകുട്ടി എന്ന പേരിലുള്ള ബാലസാഹിത്യ കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിഷ്വൽ ഇഫക്ട്സിന്റെ സഹായത്തോടെ പ്രേക്ഷകാസ്വാദ്യമാകുന്ന വിധത്തിൽ സൃഷ്ടിക്കപ്പെടുന്ന ഫാന്റസിയുടെ വിസ്മയക്കാഴ്ച്ചകൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിൽ കണാരൻകുട്ടിയെ അവതരിപ്പിക്കുന്നത് മാസ്റ്റർ ഡ്വയിൻ ബെൻ കുര്യനാണ്. പ്രഗത്ഭരായ നിരവധി കുട്ടികളോടൊപ്പം മലയാളത്തിലെ പ്രശസ്ത താരങ്ങളും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.  രാജസ്ഥാനിലും പാലക്കാടുമായി ഡിസംബർ മാസത്തിൽ ചിത്രീകരണം ആരംഭിക്കും. ബാനർ, നിർമ്മാണം – സി.എം.സി. സിനിമാസ് , എക്സി. പ്രൊഡ്യൂസേഴ്സ് – ദീപക് രാജ് പി എസ് , എബി ഡാൻ, ഗാനരചന – കെ ജയകുമാർ, സംഗീതം – റോണി റാഫേൽ , പ്രൊ: കൺട്രോളർ – ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് – വിജയ്ശങ്കർ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

    Read More »
  • Photo of ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടി ‘തി.മി.രം’

    ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടി ‘തി.മി.രം’

    ദേശീയ അന്താരാഷ്ട്ര ശ്രദ്ധ നേടി ‘തി.മി.രം’ എന്ന മലയാള ചലച്ചിത്രം.  ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധത എന്ന ആന്തരിക തിമിരം ചർച്ച ചെയ്യപ്പെടുന്ന സിനിമയാണ്.  ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ കെ സുധാകരൻ നിർമിച്ച്‌  ശിവറാം മണി രചനയും സംവിധാനവും നിർവഹിയ്ക്കുന്ന ചിത്രമാണ് തിമിരം. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരമാണ് ഈ സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നത്. രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സരോജം, കാർത്തിക, ആശാനായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരാണ് തിമിരത്തിലെ താരങ്ങൾ. ഭൂട്ടാൻ DRUK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) – മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ), കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ – മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ) എന്നീ പുരസ്‌കാരങ്ങൾ തിമിരം സ്വന്തമാക്കി. ഛായാഗ്രഹണം – ഉണ്ണി മടവൂർ ഗാനരചന – അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം – അർജുൻ രാജ്കുമാർ , പി ആർ ഓ – അജയ് തുണ്ടത്തിൽ.

    Read More »
Back to top button