Health

  • Photo of തടികുറയ്ക്കാം മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്

    തടികുറയ്ക്കാം മധുരക്കിഴങ്ങ് കഴിച്ചുകൊണ്ട്

    അമിതവണ്ണം എല്ലാവരുടെയും മനസമാധാനം കളയുന്ന ഒരു പ്രശ്നമാണ് പ്രതേകിച്ച് ചെറുപ്പക്കാർക്ക്. പട്ടിണികിടന്നും വിവിധ ഡയറ്റ് പ്ലാനുകൾ പരീക്ഷിച്ചും മടുത്തവർക്ക് ഇതാ ഒരു പുതിയ വഴി. നല്ല രുചിയായിട്ട് ആസ്വദിച്ചു കഴിച്ചുകൊണ്ട് ഇനി വണ്ണം കുറക്കാം ശരീരസൗന്ദര്യം നിലനിർത്താം.

    Read More »
  • Photo of ആലപ്പുഴ: ഹൃദയത്തിലെ മുഴ മൂലം രോഗാവസ്ഥയിലായ യുവാവിനെ സങ്കീർണ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ച്

    ആലപ്പുഴ: ഹൃദയത്തിലെ മുഴ മൂലം രോഗാവസ്ഥയിലായ യുവാവിനെ സങ്കീർണ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ച്

    ആലപ്പുഴ: ഹൃദയത്തിലെ മുഴ മൂലം രോഗാവസ്ഥയിലായ യുവാവിനെ സങ്കീർണ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം. കണ്ണുകളടയുന്നതിന് ന്യൂറോമെഡിസിൻ വിഭാഗത്തിൽ ചികിത്സയ്ക്കെത്തിയ 34-കാരനെ വിശദമായി പരിശോധിച്ചപ്പോഴാണ് ഹൃദയത്തിലെ മുഴയാണ് രോഗകാരണമെന്ന് കണ്ടെത്തിയത്. ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവച്ച് ശസ്ത്രക്രിയയിലൂടെ മുഴ നീക്കംചെയ്തു.   ശസ്ത്രക്രിയയ്ക്ക് വിധേയനായ കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി സുഖംപ്രാപിച്ചുവരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇദ്ദേഹം ഞരമ്പിന്റെ രോഗമെന്ന് കരുതിയാണ് ന്യൂറോ മെഡിസിനിൽ എത്തിയത്. നെഞ്ചിന്റെ എക്സ്റേ എടുത്തപ്പോൾ ഹൃദയത്തിൽ മുഴയുള്ളതായി കണ്ടു.   ഹൃദയംതുറന്ന് ഹൃദയത്തിന്റെ ഉള്ളിൽ ഇടത് കീഴറയോട് ചേർന്നുള്ള മുഴ കീഴറയുടെ ഒരുഭാഗത്തോടൊപ്പം നീക്കംചെയ്തു. തകരാറിലായിരുന്ന മൈട്രൽ വാൽവ് നീക്കംചെയ്ത് കൃത്രിമവാൽവ് വച്ചുപിടിപ്പിച്ചു.   മുഴ നീക്കംചെയ്തപ്പോൾ മുറിച്ചുമാറ്റിയ കീഴറയുടെ ഭാഗം ഹൃദയത്തിന്റെ ആവരണം വച്ച് പുതുതായി ഉണ്ടാക്കി ഹൃദയത്തിന്റെ പ്രവർത്തനം സാധാരണനിലയിലേക്ക് കൊണ്ടുവന്നു. ഇതോടൊപ്പം രോഗിയുടെ പേശികൾ തളർന്നുപോകുന്നതിന് കാരണമായ ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗത്തിന്റെ പ്രതിവിധിയായി രോഗിയുടെ ‘തൈമസ്’ എന്ന ഗ്രന്ഥി നീക്കംചെയ്യുകയും ചെയ്തു.    ആറുമണിക്കൂറോളം നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്  കാർഡിയോ തൊറാസിക്ക് വിഭാഗം മേധാവി ഡോ. രതീഷ് രാധാകൃഷ്ണൻ, ഡോ. കെ.ടി.ബിജു, ഡോ. ആനന്ദക്കുട്ടൻ, ഡോ. രവികൃഷ്ണൻ, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ലിനറ്റ് ജെ.മോറിസ്, ഡോ. വീണാദത്ത്, ഡോ. ബിബി മേരി എന്നിവരാണ്. ടെക്നീഷ്യൻമാരായ പി.കെ.ബിജു, പ്രശാന്ത്, ഹെഡ് നഴ്സ് പി.വി.സിന്ധു, നഴ്സുമാരായ പ്രവീണ, സൗമ്യ എന്നിവരും ഈ ശസ്ത്രക്രിയയിൽ പങ്കാളികളായി. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽപ്പെടുത്തിയാണ് ശസ്ത്രക്രിയ നടത്തിയത്.

    Read More »
  • Photo of നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സർട്ടിഫിക്കറ്റ് നേട്ടം സ്വന്തമാക്കി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റൽ.

    നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് സർട്ടിഫിക്കറ്റ് നേട്ടം സ്വന്തമാക്കി കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റൽ.

    കാസറഗോഡ് :ഇന്ത്യയിലെ ഏറ്റവും നല്ല ജില്ലാ ആസ്പത്രിക്കുള്ള നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്  സര്‍ട്ടിഫിക്കറ്റ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. എന്‍.ക്യു.എ.എസ്  സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ ജില്ലാ ആശുപത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. സമ്മാനത്തുക 1.20 കോടിരൂപയാണ് .  സര്‍ട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍  നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീറിന്റെ നേതൃത്വത്തില്‍ ആസ്പത്രി ജീവനക്കാര്‍ ഏറ്റുവാങ്ങി. ഡോക്ടര്‍മാര്‍ തൊട്ട് ക്ലീനിംഗ് സ്റ്റാഫ് വരെയുള്ള ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും ഒരേ മനസ്സോടു കൂടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങിയതിന്റെ പരിണിതഫലം കൂടിയാണ് ഈ നേട്ടമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഒട്ടേറെ പദ്ധതികളാണ് ജില്ലാ ആശുപത്രിക്ക് വേണ്ടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുള്ളത്. മികച്ച ശുചിത്വവും ഉയര്‍ന്ന ആരോഗ്യ സംവിധാനവും ഒരുക്കിയത് 2017-ല്‍   മൂന്നാം സ്ഥാനത്തോടെ  കായകല്‍പ അവാര്‍ഡ്  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിച്ചു. 2018 ല്‍ അത് രണ്ടാം സ്ഥാനത്തെത്തി. 2019 ജനുവരിയില്‍ കായകല്‍പത്തില്‍  ഒന്നാം സ്ഥാനം ആശുപത്രിക്ക് ലഭിച്ചു. 2019 മെയ്യില്‍  മൂന്ന് ദിവസത്തിലായി പ്രഗല്‍ഭരായ മൂന്ന് ഡോക്ടര്‍മാരടങ്ങുന്ന  കേന്ദ്ര പരിശോധനാ സംഘം പരിശോധന നടത്തി ആശുപത്രിയുടെ ഗുണനിലവാരം പരിശോധിച്ചാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്  സര്‍ട്ടിഫിക്കറ്റിന്  ശുപാര്‍ശ  ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഐ.പി വിഭാഗത്തിലും ഒ.പി വിഭാഗത്തിലും  30-35 ശതമാനം വര്‍ദ്ധനവ് വന്നിട്ടുണ്ട്. ആസ്പത്രിയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികള്‍ ഏറെ ഗുണം ചെയ്തു.  2020 ജനുവരിയൊടെ കാത്ത് ലാബ് സജ്ജമാകും. അതോടെ ജില്ലയില്‍ തന്നെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട ആന്റിയോപ്ലാസ്റ്റി ചെയ്യാന്‍ സാധിക്കും. മദ്യത്തിനും ലഹരി മരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിന് ജില്ലാ പഞ്ചായത്ത് തന്നെ തയ്യാറാക്കി വരുന്ന ഡി അഡിക്ഷന്‍ സെന്റര്‍ ഫെബ്രുവരിയോടു കൂടി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.ഫെബ്രുവരി മാസത്തോടു കൂടി എന്റോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെട്ട അഞ്ച് നില പുതിയ കെട്ടിടത്തിന്റെ വയറിങ് പണി പൂര്‍ത്തിയാക്കി  ഉദ്ഘാടനം പൂര്‍ത്തിയാക്കും. അതോടുകൂടി ആശുപത്രിയുടെ ഇന്നത്തെ…

    Read More »
  • Photo of ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

    ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം

    തിരുവനന്തപുരം : തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ, രചനാശരീര, സിദ്ധാന്ത സംഹിത, പ്രസൂതി തന്ത്ര വകുപ്പുകളിൽ അധ്യാപക തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കരാർ കാലാവധി ഒരു വർഷം. ആയുർവേദത്തിലെ ദ്രവ്യഗുണവിജ്ഞാനം, രചനാശരീരം, പ്രസൂതിതന്ത്ര, സിദ്ധാന്തസംഹിത സംസ്‌കൃതം വിഭാഗത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവ ഉണ്ടാവണം. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർഥികൾ 26ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ മുമ്പാകെ ബയോഡാറ്റ, ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായെത്തണം.

    Read More »
  • Photo of മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്

    മാലി ദ്വീപിലേക്ക് നോർക്ക വഴി സൗജന്യ റിക്രൂട്ട്മെന്റ്

    തിരുവനന്തപുരം : മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്, മിഡ് വൈഫ്, മെഡിക്കൽ ടെക്നീഷ്യൻ ഒഴിവുകളിൽ നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു.  ഇതാദ്യമായാണ് നോർക്ക റൂട്ട്സ് മുഖേന മാലിയിലേക്ക് ഉദ്ദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ട്രീ ടോപ്പ് ആശുപത്രിയുമായി നോർക്ക റൂട്ട്സ് കരാർ ഒപ്പ് വച്ചു. ബിരുദം/ ഡിപ്ളോമ കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തിപരിചയമുള്ള നഴ്സുമാരേയും മെഡിക്കൽ ടെക്നീഷ്യൻമാരേയുമാണ് തെരഞ്ഞെടുക്കുന്നത്. 22 നും 30 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയിൽ രണ്ട് വർഷത്തെ ലേബർ റൂം പ്രവർത്തിപരിചയമുള്ള വനിത നഴ്സുമാർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു എസ് ഡോളറും (ഏകദേശം 70,000 രൂപ)  ടെക്നീഷ്യൻമാർക്ക് 1000 യു എസ് ഡോളർ മുതൽ 1200 യു എസ് ഡോളർ വരെയും (ഏകദേശം 70,000 രൂപ മുതൽ 85,000 രൂപ വരെ) ആണ്. താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, യാത്ര, വിസ, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്പ്പോർട്ടിന്റെയും, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം     [email protected] ൽ അയയ്ക്കണമെന്ന് നോർക്കാ റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾ www.norkaroots.org യിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ 23 നകം നൽകണം.

    Read More »
  • Photo of ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു.

    ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു.

    തൃശ്ശൂർ : ഭിന്നശേഷി വിഭാഗത്തിന്റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യമന്ത്രി K. K.ശൈലജയാണ് പാർക്ക്‌ കുട്ടികൾക്കായി തുറന്നു കൊടുത്തത്‌. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനലിൽ ആരംഭിക്കും. എൻ ഐ പി എം ആറിനെ ദി സെന്റർ ഓഫ് എക്‌സലൻസ് ആക്കിമാറ്റുന്നതിന്റെ മൂന്നാം ഘട്ടത്തിലാണ് ഹൈഡ്രോ തെറാപ്പി സെന്റർ ആരംഭിക്കുന്നത്. രണ്ട് കോടി രൂപ ചെലവഴിച്ചാണ് സെറിബ്രൽ പാൾസിയും മറ്റ് അനുബന്ധ അവസ്ഥകൾക്കും സഹായകരമാകുന്ന രീതിയിൽ ഹൈഡ്രോ തെറാപ്പി സെന്റർ സ്ഥാപിക്കുക.

    Read More »
  • Photo of ആരോഗ്യ രംഗത്ത് കേരളത്തിന്‌ വീണ്ടും അംഗീകാരം.ദേശീയ ഗുണനിലവാര ബഹുമതി നേടി കൂടുതൽ ആശുപത്രികൾ.

    ആരോഗ്യ രംഗത്ത് കേരളത്തിന്‌ വീണ്ടും അംഗീകാരം.ദേശീയ ഗുണനിലവാര ബഹുമതി നേടി കൂടുതൽ ആശുപത്രികൾ.

    തിരുവനന്തപുരം : സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചു. വയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്. ഇതോടുകൂടി രാജ്യത്തെ മികച്ച പിഎച്ച്സികളില്‍ ആദ്യത്തെ 12 സ്ഥാനവും കേരളത്തിലെ ആശുപത്രികള്‍  കരസ്ഥമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് നിന്നും 55 സ്ഥാപനങ്ങളാണ് ഇതുവരെ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെടുത്തിട്ടുള്ളത്. ഇതു കൂടാതെ 10 ആശുപത്രികള്‍ക്ക് കൂടി സംസ്ഥാനതല പരിശോധന കഴിഞ്ഞ് ദേശീയതല പരിശോധനയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ 140 സര്‍ക്കാര്‍ ആശുപത്രികളെങ്കിലും എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ദേശീയ ഗുണനിലവാരബഹുമതി.

    Read More »
Back to top button