News

  • Photo of തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു

    തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു

    ത്രിശ്ശൂര്‍ : കണിമംഗലത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. അപകടത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരുക്ക് ആര്‍ക്കും ഉള്ളതായി വിവരങ്ങളില്ല. പരുക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാവിലെ സമയമായതിനാല്‍ ബസിലെ യാത്രക്കാരില്‍ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ക്രൈസ്റ്റ് ബസാണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.

    Read More »
  • Photo of സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

    കൊച്ചി : ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചി അമൃത ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് ഇന്ന് മൂന്നുമണിയോടെ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്. നിലവില്‍ എഗ്മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

    Read More »
  • Photo of നടൻ കൈലാസ് നാഥ് അന്തരിച്ചു

    നടൻ കൈലാസ് നാഥ് അന്തരിച്ചു

      കൊച്ചി: സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും സീരിയിലുകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള കൈലാസ്നാഥ്‌ ശ്രീകുമാരന്‍ തമ്പിയുടെ സംവിധാന സഹായിയായാണ് സിനിമാ രംഗത്തെത്തിയത്. സീരിയലുകളിലുമായി മുന്നോറോളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. ഇതു നല്ല തമാശ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. അജിതയാണ് ഭാര്യ. മകൾ ധന്യ. മാതാവ് ഗൗരി അന്തർജനം. സംസ്‌കാരം നാളെ നടക്കും.

    Read More »
  • Photo of ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണം

    ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണം

    കൊച്ചി : ഗണപതി ഭഗവാനും അനുബന്ധ കഥകളും മിത്താണെന്ന് ആവര്‍ത്തിച്ചു പറയുന്ന സ്പീക്കര്‍ക്കും സിപിഎം നേതാക്കള്‍ക്കും മറുപടിയുമായി നടൻ സലിം കുമാർ രംഗത്ത്. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭഗവാൻ മിത്താണെങ്കില്‍ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന പണത്തെ ഇനിമുതല്‍ മിത്തുമണി എന്ന് വിളിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ സിരാകേന്ദ്രങ്ങളില്‍ നിന്നും തന്നെയാണ്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുമ്ബോള്‍ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം ഭണ്ടാരത്തില്‍ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം എന്നാണ് എന്റെ ഒരു ഇത്..

    Read More »
  • Photo of സ്നേഹാമൃതം വീണ്ടും

    സ്നേഹാമൃതം വീണ്ടും

    കൊച്ചി : കൊച്ചിയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന അക്ഷരദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയുടെ അഞ്ചാംപതിപ്പ് ബി.പി.സി.എല്‍ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഭയ് രാജ് സിംഗ് ഭണ്ഡാരി ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എല്‍.എയുടെ നേതൃത്വത്തില്‍ 2017 മുതല്‍ നടപ്പാക്കി വരുന്ന സ്നേഹാമൃതം പ്രഭാത ഭക്ഷണ പദ്ധതിയിലൂടെ 42 സ്കൂളുകളിലെ പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 8440 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രയോജനം ലഭിക്കുന്നത്. ഭാരത് പെട്രോളിയം കമ്പനിയുടെ സിഎസ്‌ആര്‍ പിന്തുണയോടെയാണ് കഴിഞ്ഞ നാലു വര്‍ഷമായി പദ്ധതി നടപ്പിലാക്കി വരുന്നത്. മട്ടാഞ്ചേരി ടി.ഡി.എല്‍.പി.സ്കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.ജെ മാക്സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗണ്‍സിലര്‍ രഘുറാം പൈ ജെ, എ.ഇ.ഒ എൻ സുധ, ബി.പി.സി.എല്‍ ചീഫ് മാനേജര്‍ വിനീത് എൻ വര്‍ഗീസ്, സ്കൂള്‍ മാനേജര്‍ പി അവിനാഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Read More »
  • Photo of ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

    കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • Photo of ഓണ പരീക്ഷ 16 മുതല്‍

    ഓണ പരീക്ഷ 16 മുതല്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണ പരീക്ഷ 16 മുതല്‍ 24വരെ നടത്തും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. ഓഗസ്റ്റ് 25-നാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ തീരുമാനിച്ചിരിക്കുന്നത്. ഓണാവധിക്കായി 26ന് സ്കൂളുകള്‍ അടയ്ക്കും. അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 4-നാണ് സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക.

    Read More »
  • Photo of നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

    നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി

    കൊല്ലം : നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി. മത്സ്യബന്ധത്തിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് ബോട്ട് അപകടം നടന്നത്.ലിറ്റി ലിജോയെന്ന ബോട്ടാണ് മുങ്ങിയത്. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • Photo of 15 കാരിക്ക് കള്ള് നല്‍കി: ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

    15 കാരിക്ക് കള്ള് നല്‍കി: ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കി

    തൃശ്ശൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസൻസ് എക്സൈസ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാൻകടവ് കള്ള് ഷാപ്പിന്റെ ലൈസൻസാണ് റദ്ദാക്കിയത്. പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാപ്പ്. കഴിഞ്ഞ രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഷാപ്പിൻ്റെ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് എക്സൈസ് കടന്നത്. പെണ്‍കുട്ടി മദ്യപിച്ച സംഭവത്തില്‍ മൂന്നാം തിയ്യതി ഷാപ്പ് മാനെജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നന്ദിക്കര സ്വദേശി സുബ്രഹ്മണി, ഷാപ്പ് മാനെജര്‍ ബിനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും റിമാന്റിലാവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ലൈസൻസ് റദ്ദാക്കിയത്.

    Read More »
  • Photo of ഫീസ് അടയ്ക്കാൻ പണമില്ല: നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

    ഫീസ് അടയ്ക്കാൻ പണമില്ല: നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

    പത്തനംതിട്ട : ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനെ തുടര്‍ന്ന് പഠനം മുടങ്ങിയ നഴ്സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല്‍ അനന്തു ഭവനില്‍ ഹരിയുടേയും രാജലക്ഷ്മിയുടെയും മകള്‍ അതുല്യ (20) ആണ് ആത്മഹത്യ ചെയ്തത്.  ബംഗളൂരുവിലെ നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാഭ്യാസ വായ്പകള്‍ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികള്‍ വായ്പ നല്‍കാന്‍ തയ്യാറായില്ല.തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അതുല്യ. കഴിഞ്ഞ വര്‍ഷം ബംഗളൂരുവിലെ ട്രസ്റ്റിന്റെ സഹായത്താല്‍ നഴ്‌സിങ് അഡ്മിഷൻ നേടിയതായിരുന്നു അതുല്യ. അടുത്തിടെ ട്രസ്റ്റ് അധികൃതരെ വായ്പാ തട്ടിപ്പിന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അതുല്യ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ക്ക് ഫീസടയ്ക്കാൻ പറ്റാതെ പഠനം മുടങ്ങി. എന്നാല്‍ 10,000 രൂപ അടച്ച്‌ അതുല്യ പഠനം തുടര്‍ന്നിരുന്നു. ശനിയാഴ്ച പകൽ അതുല്യയെ  കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്തുകയായിരുന്നു. തുടര്‍ന്ന് സഹോദരങ്ങള്‍ എത്തി ഷാള്‍ അറുത്തിട്ട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി ഒന്‍പതരയോടെ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസാരിച്ചു. സഹോദരങ്ങള്‍ അനന്തു, ശ്രീലക്ഷ്മി.

    Read More »
Back to top button