News
-
ഇന്ധന വില വർധന: കോൺഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്
തിരുവനന്തപുരം : ഇന്ധന നികുതി ഇളവ് ചെയ്‌ത് പെട്രോള്‍, ഡീസല്‍, പാചകവാതക വില കുറയ്ക്കണമെന്നും വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഇന്ന്. രാവിലെ 11 മുതല്‍ 11.15 വരെ ജില്ലാ ആസ്ഥാനങ്ങളിലാണ് സമരം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയും, ഗതാഗത കുരുക്ക് ഉണ്ടാക്കാതെയുമായിരിക്കും സമരമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് മുതല്‍ രാജ്ഭവന്‍ വരെയുള്ള സമരത്തിന് സുധാകരന്‍ നേതൃത്വം നല്‍കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും.
Read More » -
ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി ബസ് പണിമുടക്കും.ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ടാണ് ഇന്ന് അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിഇഎ, ബിഎംഎസ്, ടിഡിഎഫ് എന്നീ യുണിയനുകളുടെ നേതൃത്വത്തിൽ ജീവനക്കാർ 48 മണിക്കൂര്‍ പണിമുടക്കുന്നത്. തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യുണിയനുകൾ തീരുമാനിച്ചത്. മാസ്റ്റര്‍ സ്‌കെയില്‍, പ്രാബല്യ തിയതി എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ ഒരു ഉറപ്പും നല്‍കിയില്ലെന്ന് യൂണിയനുകള്‍ പറഞ്ഞു. അതേസമയം, യൂണിയനുകള്‍ എടുത്തുചാടി തീരുമാനം എടുത്തുവെന്നും തൊഴിലാളികളുടെ താല്‍പര്യമല്ല സംഘടനകള്‍ക്ക് ഉള്ളതെന്നുമാണ് ഗതാഗത മന്ത്രിയുടെ ആരോപണം. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന ശമ്പള സ്‌കെയില്‍ അംഗീകരിച്ചാല്‍ ഇതിനായി പ്രതിമാസം 30 കോടി രൂപ അധികം കണ്ടെത്തേണ്ടി വരും. ആവശ്യങ്ങള്‍ നിരാകരിച്ചിട്ടില്ലെന്നും സാവകാശം ചോദിച്ചപ്പോഴാണ് പണിമുടക്കുമായി യൂണിയനുകള്‍ മുന്നോട്ട് പോയതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Read More » -
വാഹനാപകടം: മുന്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു
കൊച്ചി : എറണാകുളം വൈറ്റിലയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ മിസ്സ് കേരള ആന്‍സി കബീറും, മിസ്സ് കേരള റണ്ണറപ്പായിരുന്ന അഞ്ജന ഷാജനും മരിച്ചു. എറണാകുളം വൈറ്റിലയില്‍ വച്ചാണ് ഇവരുടെ കാര്‍ അപകടത്തിൽപ്പെട്ടത്. പുലർച്ചെ ഒരു മണിയോടെ വൈറ്റില ഹോളിഡേ ഇൻ ഹോട്ടലിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. പരിക്കേറ്റ ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.
Read More » -
ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം : മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട കള്ള പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കൊടിയേരി തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചശേഷമാണ് ബിനീഷിന് ജാമ്യം ലഭിച്ചത്.
Read More » -
ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി
മുംബയ് : ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായി. ആര്യന്‍ ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന്‍ നേരിട്ട് ജയിലില്‍ എത്തി. ഇന്നലെ തന്നെ ജയില്‍ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ആര്യന് ഒരു രാത്രി കൂടി ജയിലില്‍ കിടക്കേണ്ടി വന്നു. വൈകിട്ട് 5.30ന് മുമ്ബായി ജാമ്യരേഖകള്‍ ഹാജരാക്കാത്തതിനാലാണ് ആര്യന്‍ ഖാനെ ഇന്നലെ ജയില്‍ മോചിതനാക്കാത്തതെന്ന് പ്രിസണ്‍ ഓഫീസര്‍ വ്യക്തമാക്കി.
Read More » -
ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്ന് നടന്നില്ല
മുംബൈ : ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ച ആര്യന്‍ ഖാന്‍റെ ജയില്‍മോചനം ഇന്ന് നടന്നില്ല. അഞ്ചരയ്ക്ക് മുൻപ് ജാമ്യത്തിന്റെ പകര്‍പ്പ് ആര്‍തര്‍ റോഡ് ജയിലില്‍ എത്തിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയാഞ്ഞതിനാലാണ് ആര്യൻ ഇന്ന് കൂടി ജയിലിൽ കഴിയേണ്ടി വന്നത്. ശനിയാഴ്ച രാവിലെ ആര്യന്‍ ജയില്‍ വിടുമെന്നാണ് വിവരം. 23 കാരനായ ആര്യന്‍ ഖാന്‍ 23 ദിവസം ആര്‍തര്‍ റോഡ് ജയിലില്‍ ആയിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ആഡംബര കപ്പലില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ കസ്റ്റഡിയിലായത്. 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യന്‍ അടക്കമുള്ള മൂന്ന് പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുത് , പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകള്‍ പ്രകാരമാണ് ജാമ്യം അനുവദിച്ചത്. കേസ് സംബന്ധിച്ച് മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ല. മുംബൈ വിട്ട് പുറത്തു പോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം. ഇതോടൊപ്പം ഒരു ലക്ഷം രൂപ കെട്ടി വയ്ക്കണമെന്നിങ്ങനെയും ജാമ്യവ്യവസ്ഥകള്‍ ഉണ്ട്. ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാം. അര്യനു വേണ്ടി നടി ജൂഹി ചൗള ആള്‍ജാമ്യം നിന്നു .
Read More » -
ജാമ്യക്കാർ പിന്മാറി; ബിനീഷ് ഇന്ന് ജയിൽ മോചിതനായില്ല
ബെംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായില്ല. അവസാന നിമിഷം ജാമ്യക്കാർ പിന്മാറിയതോടെയാണ് ബിനീഷ് ജയിലിൽ തുടരേണ്ടി വന്നത്. പുതിയ ജാമ്യക്കാരെ ഹാജരാക്കിയപ്പോഴേക്കും സമയം വൈകുകയായിരുന്നു. അഞ്ച് ലക്ഷത്തിന്റെ രണ്ട് ആൾജാമ്യത്തിലാണ് കോടതി ബിനീഷിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിന് കർണാടകയിൽ നിന്ന് തന്നെ ആളുകൾ വേണമായിരുന്നു. ഇതിനായി കണ്ടെത്തിയ ആളുകൾ അവസാന നിമിഷം കോടതിയിൽ വെച്ച് പിന്മാറുകയായിരുന്നു. പകരം രണ്ടുപേരെ കണ്ടെത്തി എത്തിച്ചെങ്കിലും അപ്പോഴേക്കും കോടതി സമയം കഴിഞ്ഞിരുന്നു. കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ നാളെ കോടതിയിൽ വീണ്ടും ഹാജരാക്കി ജാമ്യവ്യവസ്ഥകൾ എല്ലാം പാലിച്ചുകൊണ്ട് മാത്രമേ ബിനീഷിന് ഇറങ്ങാൻ കഴിയൂ. നാളെ ഉച്ചയോടെ ബിനീഷിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് കുടുംബാംഗങ്ങളുടെ പ്രതീക്ഷ. 5 ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യമുള്‍പ്പടെ കര്‍ശന ഉപാധികളോടെയാണ് ബിനീഷ് കോടിയേരിക്ക് കര്‍ണാടക ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. കേസില്‍ അറസ്റ്റിലായി ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാരക്ക് പുറത്തിറങ്ങുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചെങ്കിലും കേസന്വേഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇഡി. ചോദ്യം ചെയ്യലിന് ഹാജരാകാത്ത ബിനീഷിന്‍റെ ഡ്രൈവര്‍ അനിക്കുട്ടന്‍ ബിസിനസ് പങ്കാളി അരുണ്‍ എന്നിവരിലേക്ക് അന്വേഷണം വിപുലപ്പെടുത്താനുള്ള നീക്കം തുടങ്ങി.
Read More » -
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു
തിരുവനന്തപുരം : വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം നവവധു കാമുകനോടൊപ്പം നാടുവിട്ടു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത കാഞ്ഞിരംകുളം പൊലീസ് യുവതിയെയും കാമുകനെയും കണ്ടെത്തിയെങ്കിലും യുവതി ഭര്‍ത്താവിനും വീട്ടുകാര്‍ക്കും ഒപ്പം പോകാന്‍ വിസമ്മതിച്ചതോടെ കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാമുകനൊപ്പം വിട്ടയച്ചു. പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്. പ്രവാസിയായ പുല്ലുവിള സ്വദേശിയായ യുവാവ് രണ്ടാഴ്ചമുമ്പാണ് യുവതിയെ വിവാഹം ചെയ്തത്. ആര്‍ഭാടപൂര്‍വ്വമായിരുന്നു വിവാഹം നടന്നത്. ഭര്‍ത്താവിനൊപ്പം കഴിയുന്നതിനിടയില്‍ എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായ യുവതി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്ബ് വീട്ടില്‍ നിന്ന് മുങ്ങി. പോകുന്ന പോക്കില്‍ സ്ത്രീധനമായി കൊടുത്ത 51 പവന്‍റെ ആഭരണങ്ങളും കാറുമായാണ് പോയത്. വൈകിട്ടായിട്ടും യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
Read More » -
വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം: 15 കാരന്റെ മൊബൈല്‍ഫോണ്‍ പരിശോധിക്കും
മലപ്പുറം : കൊണ്ടോട്ടി കൊട്ടൂക്കരയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിടിയിലായ 15 കാരന്റെ മൊബൈല്‍ഫോണ്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറും. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ഫോണ്‍ ഉപയോഗം സംബന്ധിച്ച തെളിവുകള്‍ ശേഖരിക്കാനാണ് വിദഗ്ധ പരിശോധന നടത്തുന്നത്. മൊബൈല്‍ഫോണ്‍ ദുരുപയോഗം വഴിയുള്ള പ്രേരണയിലാണ് പത്താംക്ലാസ്സുകാരന്‍ യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
Read More » -
പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി: എസ്ഐയ്ക്കെതിരെ കേസ്
ആലപ്പുഴ : പൊലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ എസ്ഐയ്ക്കെതിരെ കേസെടുത്തു . ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് വിഭാഗം എസ്ഐ എൻ.ആർ. സന്തോഷിനെതിരെയാണ് പൊലീസ് കേസ് എടുത്തത്. സെപ്റ്റംബർ 18നാണ് സംഭവം. വയർലെസ് സെറ്റ് വാങ്ങുന്നതിനായി എസ്ഐ പൊലീസുകാരനെ ഉച്ച കഴിഞ്ഞതോടെ ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചു. ഇക്കാര്യം അറിഞ്ഞിട്ടും എസ്‌ഐ സന്തോഷ് പോലീസുകാരന്റെ ക്വാട്ടേഴ്സിലെത്തി. രാത്രി എട്ടരയോടെ കോളിംഗ് ബെല്ല് കേട്ട് വാതില്‍ തുറന്ന പോലീസുകാരന്റെ ഭാര്യയോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് എസ്‌ഐ അകത്തേക്ക് കയറി. തുടര്‍ന്ന് അപമര്യാദയായി സംസാരിക്കുകയും ബലപ്രയോഗത്തിന് ശ്രമിക്കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പ്രതിയായ എസ്ഐ സന്തോഷ് ഒളിവിലാണ്.
Read More »