News
-
വിദ്യാർത്ഥി സംഘർഷം: മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു
കൊച്ചി : എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളജിലും സമീപത്തെ ലോ കോളജിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മഹാരാജാസ് കോളജ് ക്യാംപസില്‍ എസ്‌എഫ്‌ഐ-കെഎസ് യു സംഘര്‍ഷം നിലനിന്നിരുന്നു. സംഘര്‍ഷത്തില്‍ എട്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
Read More » -
ധീരജിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് നിഖില്‍ പൈലി
കൊച്ചി : ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി. പൊലീസ് ചോദ്യം ചെയ്യലിലാണ് ഇക്കാര്യം സമ്മതിച്ചത്.
Read More » -
എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ വാഹനത്തിനുനേരെ ആക്രമണം
കൊല്ലം : ചവറയിൽ എൻ. കെ പ്രേമചന്ദ്രൻ എം.പി യുടെ വാഹനത്തിനുനേരെ എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം. ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. കൊല്ലത്തു നിന്നും ചവറയിൽ ടൈറ്റാനിയം എംപ്ലോയിസ് യൂണിയൻ (UTUC) ന്റെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു എം.പി. പ്രകടനവുമായി എത്തിയ എസ് എഫ് ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ യാതൊരു പ്രകോപനവും കൂടാതെ പ്രേമചന്ദ്രന്റെ വാഹനം ആക്രമിക്കുകയായിരുന്നു.
Read More » -
പാലക്കാട് സ്ത്രീ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
പാലക്കാട് : പുതുനഗരം ചോറക്കോട് സ്ത്രീയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റോഡരികിലാണ് സ്ത്രീയുടെ മൃതേദഹം കണ്ടെത്തിയത്. 40 വയസ് പ്രായമുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തു. കൊല്ലപ്പെട്ടത് തമിഴ്നാട്ടുകാരിയാണെന്നാണ് പൊലീസ് സംശയം. ഇന്നലെ രാത്രി എട്ടേമുക്കാലിന് സ്ത്രീയെ ഇവിടെ കണ്ടതായി നാട്ടുകാരന്‍ പറഞ്ഞു. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
Read More » -
തോക്കുമായി വിമാനത്താവളത്തിൽ; കോൺഗ്രസ്സ് നേതാവ് പിടിയിൽ
കോയമ്പത്തൂര്‍ : കോണ്‍ഗ്രസ് നേതാവ് തോക്കും തിരകളുമായി വിമാനത്താവളത്തില്‍ പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ചെ പിടിയിലായത്.
Read More » -
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ എഎസ്‌ഐ അറസ്റ്റിൽ
തൃശൂര്‍: മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐയും സുഹൃത്തുക്കളും അറസ്റ്റില്‍. മലപ്പുറം പൊലീസ് ക്യാമ്പിലെ എഎസ്‌ഐയായ പ്രശാന്തും സുഹൃത്തുക്കളുമാണ് പിടിയിലായത്. തൃശൂര്‍ കണ്ണാറയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
Read More » -
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു
കണ്ണൂര്‍ : കണ്ണൂര്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടില്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് ബസിന് തീപിടിക്കുന്നത്. അഞ്ചാംപീടിക – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന സ്വകാര്യ ബസ്സിലാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ യാത്രക്കാരും ബസ് ഡ്രൈവറും കണ്ടക്ടറും അടക്കമുള്ളവര്‍ ബസ് നിര്‍ത്തി ഇറങ്ങിയോടി.
Read More » -
ബിനോയിക്കെതിരായ പീഡന കേസ്: ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മുംബൈ : ബിനോയ് കോടിയേരിക്കെതിരെ ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പീഡന കേസില്‍ ബിനോയിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന യുവതിയുടെ അപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോവരുതെന്നും ഫലം പുറത്ത് വരുന്നതോടെ സത്യം തെളിയിക്കപ്പെടും എന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം മൂന്നാം തീയതിയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
ട്രെയിനില്‍ യാത്ര ചെയ്തയാള ചവിട്ടിയ സംഭവം: എ.എസ്.ഐയെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം : ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്തയാള ചവിട്ടിയ സംഭവത്തില്‍ എ.എസ്.ഐ എം.സി പ്രമോദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്റലിജന്‍സ് എഡിജിപിയാണ് പ്രമോദിനെ സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. യാത്രക്കാരനോട് എ.എസ്.ഐ അതിക്രൂരമായി പെരുമാറിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് നടപടി. പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയും കണ്ണൂര്‍ സ്പെഷല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥന്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് മാവേലി എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ കയറിയെന്നാരോപിച്ച് യാത്രക്കാരനെ എഎസ്‌ഐ മര്‍ദിച്ച് നിലത്തിട്ട് ബൂട്ടുകൊണ്ട് ചവിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസ് ഇന്നലെ രാത്രി തലശ്ശേരി പിന്നിട്ടപ്പോഴാണ് സംഭവം.വൈകിട്ട് മാഹിയില്‍ നിന്നാണ് യാത്രക്കാരന്‍ ട്രെയിനില്‍ കയറിയത്. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും യാത്രക്കാരോട് മോശമായി പെരുമാറിയെന്നുമാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് യാത്രക്കാര്‍ വിവരം ടിടിയെ അറിച്ചു. എട്ട് മണിയോടെ മാവേലി എക്സ്പ്രസ് തലശ്ശേരി സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എഎസ്ഐ പ്രമോദ് ഒരു സിപിഒയ്ക്ക് ഒപ്പം എസ് ടു കമ്ബാര്‍ട്ട്മെന്റിലെത്തി. എഎസ്ഐ ടിക്കറ്റില്ലാതെ യാത്ര ചെയ്ത ആളെ സംസാരിക്കാന്‍ പോലും അവസരം നല്‍കാതെ വലിച്ചിഴച്ച് കോച്ചിന്റെ മൂലയിലിട്ട് അതി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ നിലത്ത് വീണുപോയ ആളെ എഎസ്‌ഐ വീണ്ടും ബൂട്ടുകൊണ്ട് ചവിട്ടി. ട്രെയിനിലെ ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
Read More » -
എന്‍എസ്‌എസിനോട് സർക്കാർ വിവേചനം കാട്ടുന്നുവെന്ന് സുകുമാരൻ നായർ
കോട്ടയം : എന്‍എസ്‌എസിനോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മന്നം ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചായിരുന്നു സുകുമാരന്‍ നായരുടെ വിമര്‍ശനം. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും എന്‍എസ്‌എസ് വിമര്‍ശിച്ചു. എല്ലാ രാഷ്ട്രീയപാര്‍ട്ടകളേയും ഒരുപോലെ കാണുന്ന സംഘടനയാണ് എന്‍എസ്‌എസ്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ വിമര്‍ശിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എന്‍എസ്‌എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ നവോത്ഥാന നായകനായ മന്നത്തിനേയും അവഗണിക്കുന്നുവെന്ന് സുകുമാരന്‍ നായര്‍ ചൂണ്ടിക്കാണിച്ചു. സ്വന്തം സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച കര്‍മ്മ യോഗിയാണ് മന്നത്ത് പത്മനാഭന്‍. അദ്ദേഹം തുറന്നുതന്ന പാതയിലൂടെ സഞ്ചരിച്ച് സമൂഹസേവ ചെയ്യുന്ന ഒരു സമുദായമാണ് നായര്‍ സമുദായം. മതേതര സംഘടനയായി ഉയര്‍ന്നുവന്നതാണ് എന്‍എസ്‌എസ്. സര്‍ക്കാരിനും ചില പാര്‍ട്ടികള്‍ക്കും തങ്ങളോട് ചില കാര്യങ്ങളില്‍ തെറ്റായ സമീപനമുണ്ടെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു. എന്‍എസ്‌എസിനോടുളള സമീപനം സര്‍ക്കാര്‍ തിരുത്തുന്നില്ലെങ്കില്‍ അത് ജനം തിരിച്ചറിയുമെന്നും 145-ആം മന്നം ജയന്തിയില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സുകുമാരന്‍ നായര്‍ പറഞ്ഞു.
Read More »