News

  • Photo of വിദേശ പൗരനെ പോലീസ് അപമാനിച്ച സംഭവം: കൂടുതൽ പേർക്കെതിരെ നടപടി

    വിദേശ പൗരനെ പോലീസ് അപമാനിച്ച സംഭവം: കൂടുതൽ പേർക്കെതിരെ നടപടി

    തിരുവനന്തപുരം : കോവളത്ത് വിദേശ പൗരൻ വാങ്ങിയ മദ്യം പോലീസ് ഒഴിച്ചു കളയിച്ച സംഭവത്തിൽ കൂടുതൽ പോലീസുകാർക്കെതിരേ നടപടിക്ക് സാധ്യത. എസ്ഐ അടക്കം മൂന്ന് പോലീസുകാർക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി. സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതൽ പോലീസുകാർക്കെതിരേ നടപടി. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ, സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. സ്റ്റീഫൻ ആസ്ബെർഗിനെ തടഞ്ഞ് മദ്യത്തിന്റെ ബില്ലാവശ്യപ്പെട്ട പോലീസ് സംഘത്തിലെ മൂന്ന് പേർക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻ കുമാർ നിർദേശം നൽകിയത്.

    Read More »
  • Photo of കൊച്ചിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കൊച്ചിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

    കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് ആണ്‍കുട്ടികളെയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്നാട്ടുകാരായ ജോയമോള്‍, മക്കളായ എട്ടുവയസുകാരന്‍ ലക്ഷ്മികാന്ത്, നാലുവയസുകാരനായ അശ്വന്ത് എന്നിവരാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കടവന്ത്ര മട്ടലില്‍ ക്ഷ്രേത്രത്തിന് സമീപമുള്ള വാടക വീട്ടിലാണ് സംഭവം. കടവന്ത്രയില്‍ പൂക്കട നടത്തുന്ന തമിഴ്നാട് സ്വദേശി നാരായണനാണ് ക്രൂരകൃത്യം ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള നാരായണന്‍ പൊലീസിന് മൊഴി നല്‍കി.

    Read More »
  • Photo of ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

    ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

    ഗോവ : ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്ബള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. മരിച്ച കണ്ണനും വിഷ്ണുവും സഹോദരങ്ങളാണ്. വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന അഖില്‍, വിനോദ് എന്നിവര്‍ ഗുരുതര പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

    Read More »
  • Photo of ജി.കെ പിള‌ള അന്തരിച്ചു

    ജി.കെ പിള‌ള അന്തരിച്ചു

    തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ജി.കെ പിള‌ള അന്തരിച്ചു. 97 വയസായിരുന്നു. മലയാള സിനിമയില്‍ ഏറ്റവും മുതിര്‍ന്ന നടനായിരുന്നു അദ്ദേഹം. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ ജി കെ പിള്ള 325 ൽ അധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയിലൂടെയാണ് ജി.കെ പിള‌ള എന്ന ജി.കേശവപിള‌ള മലയാള സിനിമയിലേക്കെത്തിയത്. പട്ടാളത്തില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം. ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാന്‍, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ്, കണ്ണൂര്‍ ഡീലക്‌സ്, സ്ഥാനാര്‍ഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിന്‍ എക്‌സ്‌പ്രസ് എന്നീ ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ടു. പ്രേംനസീര്‍ ചിത്രങ്ങളിലെ സ്ഥിരം വില്ലനായിരുന്നു ജികെ പിള്ള. വടക്കന്‍പാട്ട് ചിത്രങ്ങളിലെ വേഷങ്ങളിലാണ് ഏറെ തിളങ്ങിയത്.  ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ഘനഗാഭീര്യമുള‌ള ശബ്‌ദവും വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ തന്മയത്വം നല്‍കി. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം തിളങ്ങി.

    Read More »
  • Photo of മോൻസന്റെ കള്ളപ്പണ ഇടപാട്: നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു

    മോൻസന്റെ കള്ളപ്പണ ഇടപാട്: നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്തു

    കൊച്ചി : പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. ശ്രുതിയുമായി മോന്‍സണ്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച്‌ ഇ.ഡി നോട്ടീസ് അയച്ചത്.  മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സണിന്‍റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായും ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്‍റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇ.ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മോണ്‍സണുമായി ഇടപാട് നടത്തിയവരെ ചോദ്യം ചെയ്യുന്നത്.

    Read More »
  • Photo of സിനിമാ തിയേറ്ററുകളില്‍ സെക്കന്റ്‌ ഷോ വിലക്കി സർക്കാർ

    സിനിമാ തിയേറ്ററുകളില്‍ സെക്കന്റ്‌ ഷോ വിലക്കി സർക്കാർ

    തിരുവനന്തപുരം : സംസ്ഥാനത്ത്  ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏ‍ര്‍പ്പെടുത്തി സ‍ര്‍ക്കാര്‍. സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം തൽക്കാലം സിനിമ പ്രദര്‍ശനം അനുവദിക്കില്ല. ഈ മാസം 30 മുതല്‍ ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടു വരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ സെക്കന്റ്‌ ഷോകള്‍ വിലക്കിയത്. ഒമിക്രോണ്‍ സാഹചര്യം മുന്‍നിര്‍ത്തി ഇന്നലെയാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് സ‍ര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ എല്ലാ വ്യാപാരികളും കടകള്‍ രാത്രി പത്തു മണിക്ക് അടയ്ക്കണം. ആള്‍ക്കൂട്ടങ്ങളും അനാവശ്യയാത്രകളും പാടില്ല. രാത്രി പത്തു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ്  നിയന്ത്രണം.

    Read More »
  • Photo of 68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി; പെണ്‍കുട്ടികള്‍ കീഴടങ്ങി

    68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളി; പെണ്‍കുട്ടികള്‍ കീഴടങ്ങി

    വയനാട് : കല്പറ്റ അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കില്‍ കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ സ്വദേശിയായ മുഹമ്മദാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി. 15, 16 വയസ്സ് പ്രായമുള്ള പെൺകുട്ടികളാണ് കീഴടങ്ങിയത്. അമ്മയെ ഉപദ്രവിച്ചതിനാണ് കൊല നടത്തിയതെന്ന് പെണ്‍കുട്ടികള്‍ മൊഴി നല്‍കി. കുട്ടികളുടെ അമ്മയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. മുഹമ്മദിനെ പെണ്‍കുട്ടികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ചാണ് കൊന്നതെന്ന് പൊലീസ് പറയുന്നു. വീടിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം പൊലീസ് കണ്ടെത്തിയത്.  വിശദമായ അന്വേഷണങ്ങൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Photo of ചവറയില്‍ വാഹനാപകടം; നാലുപേര്‍ മരിച്ചു

    ചവറയില്‍ വാഹനാപകടം; നാലുപേര്‍ മരിച്ചു

    കൊല്ലം : ചവറ വെറ്റമുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മിനിബസില്‍ വാന്‍ ഇടിച്ചായിരുന്നു അപകടം. തിരുവനന്തപുരം പുല്ലുവിളയില്‍ നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞത്തു നിന്നും ബേപ്പൂരിലേക്ക് മത്സ്യബന്ധനത്തിനായി പോയവര്‍ക്കാണ് അപകടം നേരിട്ടത്. തിരുവനന്തപുരം, തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. തിരുവല്ലം സ്വദേശി കരുണാമ്പരം (56), ബെര്‍ക്കുമന്‍സ് ( 45 ), ജസ്റ്റിന്‍ (56), തമിഴ്‌നാട് സ്വദേശി ബിജു (35) എന്നിവരാണ് മരിച്ചത്.

    Read More »
  • Photo of കിഴക്കമ്പലം അക്രമം: കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി

    കിഴക്കമ്പലം അക്രമം: കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി

    കൊച്ചി : കിഴക്കമ്പലത്ത് ക്രിസ്തുമസ് രാത്രിയിൽ കിറ്റക്സിലെ അന്യസംസ്ഥാന  തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പിടികൂടിയ പ്രതികളെ  കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 156 പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 50 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.  സംഭവം അന്വേഷിക്കാൻ പെരുമ്പാവൂര്‍ എഎസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. അതേസമയം,പൊലീസിനെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കിറ്റക്സ് കമ്പനിയോട് തൊഴില്‍ വകുപ്പ് വിശദീകരണം തേടി. ഇവിടുത്തെ ജീവനക്കാരായ അതിഥി തൊഴിലാളികളാണ് ഒരു പൊലീസുകാരെ ആക്രമിച്ചത്. ഒരു പൊലീസ് ജീപ്പ് കത്തിച്ച തൊഴിലാളികള്‍, മറ്റ് രണ്ടെണ്ണം ഭാഗികമായി തകര്‍ക്കുകയും ചെയ്തിരുന്നു. കിറ്റെക്സില്‍ തൊഴില്‍ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കാഞ്ഞങ്ങാട് അറിയിച്ചിരുന്നു. തൊഴില്‍ വകുപ്പ് കമ്മീഷണറെ ഇതിനായി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Photo of എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ

    എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ

    തിരുവനന്തപുരം : 2021-22 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷ മാർച്ച് മുതൽ 19 വരെ നടക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എസ്‌എസ്‌എല്‍സി പരീക്ഷയുടെ മോഡല്‍ എക്‌സാം മാര്‍ച്ച്‌ 21 മുതല്‍ 25 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്‌സാം മാര്‍ച്ച്‌ 16 മുതല്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച്‌ 16 മുതല്‍ 21 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ 10 മുതല്‍ 19 വരെ നടക്കു. വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

    Read More »
Back to top button