News
-
വീട്ടമ്മയെ വെട്ടിയശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ യുവാവ് പിടിയിൽ
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം കുഞ്ഞിനെ എടുത്തുകൊണ്ട് പോയ അയല്‍വാസിയായ യുവാവ് പോലീസ് പിടിയിൽ. വഴുതൂര്‍ കല്പിതത്തില്‍ കിരണ്‍ എന്ന 26കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ ലഹരിക്ക് അടിമയെന്ന് പോലീസ് പറഞ്ഞ്.
Read More » -
സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു
പ്രശസ്ത സിനിമ സ്റ്റില്‍ ഫോട്ടോഗ്രോഫര്‍ സുനില്‍ ഗുരുവായൂര്‍ അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. നാളെയാണ് സംസ്‍കാരം നടക്കുക. ഭരതന്‍ സംവിധാനം ചെയ്‍ത ‘വൈശാലി’യിലൂടെ വെള്ളിത്തിരയുടെ ഭാഗമായ സുനില്‍ ഗുരുവായൂര്‍ മലയാളത്തിലെ ഒട്ടേറേ ഹിറ്റ് ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്നു. ‘നോട്ട്ബുക്ക്’, ‘ഹലോ’, ‘മായാവി’, ‘ഛോട്ടാ മുംബൈ’, ‘കയ്യൊപ്പ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ സുനില്‍ ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‍നത്തെ തുടര്‍ന്ന് അടുത്തിടെയാണ് സുനില്‍ ഗുരുവായൂര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നത്.
Read More » -
ചായക്കടയില്‍ സ്‌ഫോടനം; ഒരാളുടെ കൈപ്പത്തി അറ്റു
പത്തനംതിട്ട : ആനിക്കാട് ചായക്കടയില്‍ സ്‌ഫോടനം. ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ ചായക്കട പൂര്‍ണമായി തകര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്. സണ്ണി ചാക്കോ, ബേബിച്ചന്‍, പി എം ബഷീര്‍, കുഞ്ഞിബ്രാഹിം, രാജശേഖരന്‍, ജോണ്‍ ജോസഫ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സണ്ണി ചാക്കോയുടേ കൈപ്പത്തിയാണ് അറ്റ് പോയത്. ഇയാളുടെ കൈയ്യില്‍വെച്ചാണ് സ്ഫോടക വസ്തു പൊട്ടിയത്. കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്. കിണറ്റിലെ പാറ പൊട്ടിക്കുന്ന തൊഴിലാളി ചായക്കടയില്‍ എത്തിയ സമയത്താണ് സ്‌ഫോടനം നടന്നത്. പണിയായുധങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ചൂടേറ്റ് സ്‌ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
Read More » -
ഗുരുവായൂരപ്പന്റെ ഥാർ ഇനി അമലിന് സ്വന്തം
തൃശ്ശൂർ : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദിന് തന്നെ കൈമാറാൻ ഗുരുവായൂർ ദേവസ്വം ബോർഡ് തീരുമാനം. ഇന്ന് ചേർന്ന ഭരണസമിതി യോഗമാണ് വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാൻ തീരുമാനിച്ചത്.15,10,000 രൂപയ്ക്കാണ് അമൽ ഥാർ ലേലംത്തിൽ പിടിച്ചത്. വണ്ടി ലേലത്തിൽ പോയതിനു പിന്നാലെ വിവാദമുയർന്നിരുന്നു. ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. അമലിന് വേണ്ടി തൃശ്ശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകിയാൽ അമലിന് ഗുരുവായൂരിൽ നിന്ന് ഥാർ കൊണ്ടുപോകാം.
Read More » -
രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്കരിച്ചു
ആലപ്പുഴ : ബി.ജെ.പി. നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. വലിയഴീക്കലിലെ കുടുംബവീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അനുജൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംസ്കാരച്ചടങ്ങിന് എത്തിച്ചേർന്നിരുന്നു. രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു. ജില്ലാ കോടതിക്കു മുന്നിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു. പിന്നീട് സംസ്കാര ചടങ്ങുകൾക്കായി കുടുംബവീടായ വലയഴീക്കലിൽ എത്തിക്കുകയായിരുന്നു. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
Read More » -
സര്‍വക്ഷി യോഗത്തില്‍ പങ്കെടുക്കില്ലന്ന് ബിജെപി
ആലപ്പുഴ : ആലപ്പുഴയിൽ നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ച് ചേര്‍ത്ത സര്‍വക്ഷി യോഗത്തില്‍ ബിജെപി പങ്കെടുക്കില്ല. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് ആരോപിച്ചാണ് ബിജെപിയുടെ വിട്ടുനില്‍ക്കല്‍. രഞ്ജിത്തിന്റെ സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുന്ന സമയമായതിനാല്‍ പങ്കെടുക്കില്ലെന്നായിരുന്നു നേരത്തെ ബിജെപി അറിയിച്ചിരുന്നത്. ഇതോടെ മന്ത്രി സജി ചെറിയാന്‍ അടക്കം പങ്കെടുക്കുന്ന യോഗം വൈകിട്ട് മൂന്ന് മണിയില്‍ നിന്നും 5 മണിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സര്‍വകക്ഷിയോഗത്തിന്റെ സമയം മാറ്റിയെങ്കിലും ബിജെപി പങ്കെടുക്കില്ലെന്ന് ആവര്‍ത്തിക്കുകയായിരുന്നു. രഞ്ജിത്തിന്റെ പോസ്റ്റ്മോര്‍ട്ടം ബോധപൂര്‍വം വൈകിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ‘ബിജെപി സമാധാനത്തിന് എതിരല്ല. ബിജെപിക്ക് കൂടി സൗകര്യപ്രദമായ ദിവസം സര്‍വകക്ഷിയോഗം തീരുമാനിച്ചാല്‍ പങ്കെടുക്കുന്നത് ആലോചിക്കും. സര്‍ക്കാര്‍ എസ്.ഡിപി.ഐക്ക് ഒപ്പമാണ്’. അവരുടെ സൗകര്യത്തിനാണ് സമാധാനയോഗം ഇന്ന് വിളിച്ചതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Read More » -
സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ അക്രമണം
ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും ഗുണ്ടാ അക്രമണം. കനത്ത പൊലീസ് കാവലിനിടയിലും ഇന്നലെ രാത്രി ആലപ്പുഴയിലാണ് ഗുണ്ടാ ആക്രമണം നടന്നത്. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ നേതാവ് ടെമ്പർ ബിനുവാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് കാരണമെന്നാണ് നിഗമനം. 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കവെയാണ് ജില്ലയിൽ ഗുണ്ടാ ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരുസംഘം റോഡിലിട്ട് വെട്ടിക്കൊന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന വിമര്‍ശനം ശക്തമാണ്. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു.
Read More » -
യൂട്യൂബർക്കെതിരെ ആക്രമണം: ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം : യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ നടി ഭാഗ്യലക്ഷ്മി അടക്കം മൂന്നുപേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. തമ്പാനൂർ പോലീസാണ് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ അതിക്രമിച്ച് കയറി മർദിച്ചെന്നും ശേഷം ദേഹത്ത് മഷിയൊഴിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. അതിക്രമിച്ചുകയറിയതിനും മർദിച്ചതിനും വധഭീഷണി മുഴക്കിയതിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഡിസംബർ 22-ന് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. 2020 സെപ്തംബര്‍ 26 നായിരുന്നു കേസിന് ആസ്പദമായ കയ്യേറ്റം നടന്നത്. വിജയ് പി നായര്‍ യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന് പുറമേ ഭാഗ്യലക്ഷ്മിക്കെതിരെയും മോശം പരാമര്‍ശം നടത്തി. ഇതിനുപിന്നാലെ ഭാഗ്യലക്ഷമി, ശ്രീലക്ഷമി അറയ്ക്കല്‍, ദിയാ സന എന്നിവരടങ്ങുന്ന സംഘം ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കടന്നു കയറി ആക്രമിക്കുകയും കറുത്ത മഷി ഒഴിക്കുകയും ചെയ്യുകയായിരുന്നു.
Read More » -
പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; പൊലീസുകാരനെ പിരിച്ചുവിട്ടു
കണ്ണൂര്‍ : മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ പൊലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. തളിപ്പറമ്പ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഇ എന്‍ ശ്രീകാന്തിനെയാണ് പിരിച്ചുവിട്ടത്. പ്രതിയുടെ സഹോദരിയുടെ എടിഎം കാര്‍ഡില്‍ നിന്നും അര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. എടിഎം കാര്‍ഡ് മോഷ്ടിച്ച കേസില്‍ ഗോകുല്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്ന് സഹോദരിയുടെ എടിഎം കാര്‍ഡും കണ്ടെടുത്തു. ഈ കാര്‍ഡ് ശ്രീകാന്ത് കൈക്കലാക്കി. തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഗോകുലിന്റെ സഹോദരിയില്‍ നിന്ന് എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മനസ്സിലാക്കി. ഇതിനുശേഷം 9500 രൂപ പിന്‍വലിച്ചതായും ബാക്കി പണംകൊണ്ട് സാധനങ്ങള്‍ വാങ്ങിയെന്നുമാണ് കണ്ടെത്തിയത്. പണം നഷ്ടമായത് മനസ്സിലാക്കിയ യുവതി തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ശ്രീകാന്തിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം നടന്നുവരുന്നതിനിടെ പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് കേസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
കോട്ടയത്ത് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം : ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയെയാണ് ഭാര്യ റോസന്ന വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം ഇവര്‍ കുട്ടിയേയും കൊണ്ട് വീടുവിട്ടുപോയി. മാനസിക പ്രശ്‌നങ്ങളുള്ള ആളാണ് റോസന്ന. പുലര്‍ച്ചെയാണ് സംഭവം. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട അയല്‍വാസികള്‍ സംശയം തോന്നി അകത്തു കടന്നു നോക്കുകയായിരുന്നു. സിജി രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
Read More »