News
-
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘം യുവാവിനെ വീടുകയറി ആക്രമിച്ചു. നെയ്യാറ്റിന്‍കര ആറാലും മൂട് സ്വദേശി ഓട്ടോറിക്ഷ തൊഴിലാളിയായ സുനിലിനെയാണ് ആക്രമിച്ചത്. ആക്രമത്തിൽ സുനിലിന് തലക്ക് പരിക്കേറ്റു. രാത്രി വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ഗുണ്ട സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സുനിലും ആക്രമിച്ച സംഘവും തമ്മില്‍ അടുത്തിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമാകും ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടു മാസത്തിനിടെ 30 ലേറെ ഗുണ്ടാ ആക്രമണമാണ് തിരുവനന്തപുരത്ത് ഉണ്ടായത്.
Read More » -
യുവാവ് വെടിയേറ്റ് മരിച്ച സംഭവം: പ്രതികൾ കസ്റ്റഡിയിൽ
കൽപ്പറ്റ : വയനാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തതാണെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കമ്പളക്കാട് വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തങ്ങൾ കാട്ടുപന്നിയെ വേട്ടയാടാൻ പോയതാണെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി. അപ്പോഴാണ് കാവലിരുന്ന രണ്ടുപേർക്ക് വെടിയേറ്റത്. സംഭവം നടന്ന സ്ഥലത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികൾ. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കോട്ടത്തറ സ്വദേശി ജയൻ വെടിയേറ്റ് മരിച്ചത്. കാട്ടു പന്നി കയറാതിരിക്കാനായി വയലിൽ കൃഷിക്ക് കാവലിരുന്നതായിരുന്നു ജയൻ. ഒപ്പമുണ്ടായിരുന്ന ബന്ധു ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Read More » -
അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു
അലബാമ : അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്പില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ഗള്‍ഫിലായിരുന്ന ഇവര്‍ നാല് മാസമേ ആയൊള്ളും അമേരിക്കയില്‍ എത്തിയിട്ട്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
Read More » -
കൊച്ചിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു
കൊച്ചി : ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നിലയിലേക്കും തീ പടര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപെടുത്തിയത്. കുട്ടികളെയടക്കം ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Read More » -
കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആൾ വെടിയേറ്റ് മരിച്ചു.
വയനാട് : കാട്ടുപന്നിയെ ഓടിക്കാന്‍ പോയ വയനാട് സ്വദേശി വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്. ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പാടത്ത് നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കാനാണ് എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയന്‍ മരിച്ചത്.
Read More » -
കൊച്ചി വാഹനാപകടം: സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
കൊച്ചി : മോഡലുകളുടെ മരണത്തിനിടയായ കൊച്ചി വാഹനാപകട കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോർട്ട്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ കണ്ടെടുത്തു. ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെ ലഭിച്ചതായാണ് വിവരം. ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് സൂചിപ്പിച്ചു. സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും, ലഹരി എത്തിച്ചു നല്‍കുന്നയാളുമാണ് സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഫോണിലെ ദൃശ്യങ്ങള്‍. പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തി. ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലില്‍ ലഭിച്ചു. സൈജു തങ്കച്ചന്‍ മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ആഡംബര കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് ഒരു ഡസനോളം ഗര്‍ഭനിരോധന ഉറകള്‍, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകള്‍, ഡിക്കിയില്‍ മടക്കി സൂക്ഷിക്കാവുന്ന കിടക്ക, പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികള്‍, ഡി.ജെ പാര്‍ട്ടിക്ക് ഉപയോഗിക്കുന്ന മൈക്രോഫോണ്‍- മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവ കാറില്‍ നിന്ന് കണ്ടെത്തി.
Read More » -
ലഹരിയുമായി പിടിയിലായ എക്സൈസ് ഉന്നതന്റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന്‍ ജാമ്യം
കോഴിക്കോട് : മയക്കുമരുന്നുമായി പിടിയിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥന്‍റെ മകന് ചട്ടംലംഘിച്ച് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണര്‍ കെ എ നെല്‍സന്‍റെ മകന്‍ നിര്‍മ്മലിനെയാണ് കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രത്യേക പരിഗണന നല്‍കി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട് അയച്ചത്. എന്‍ഡിപിഎസ് കേസുകളില്‍ മയക്കുമരുന്നിന്‍റെ അളവ് എത്രയായാലും സ്റ്റേഷന്‍ ജാമ്യം നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഉന്നത ഉദ്യോഗസ്ഥന്‍റെ മകനുവേണ്ടി ഇപ്പോള്‍ പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്. പിടിച്ചെടുത്ത മയക്കുമരുന്നിന്‍റെ അളവ് കുറവായതുകൊണ്ടും പ്രതി വിദ്യാര്‍ത്ഥിയായതുകൊണ്ടുമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ നിര്‍മ്മലിനെ ശനിയാഴ്ച്ച രാത്രിയാണ് മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടി എക്സൈസിന് കൈമാറുകയായിരുന്നു. നാലുഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് വ്യക്തമാക്കുന്നു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ രാത്രിതന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍വിട്ടു.
Read More » -
പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പാലക്കാട് : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുനിലാണ് പോക്സോ കേസിൽ അറസ്റ്റിലായത്. സ്കൂൾ വിദ്യാർഥിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സുനിലിനെ പാർട്ടിയിൽ നിന്ന് സിപിഎം പുറത്താക്കി. ഇന്നലെയാണ് സ്കൂൾ വിദ്യാർഥിയുടെ പരാതിയിൽ സുനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More » -
തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (നവംബർ-29) കളക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകളും പ്രൊഫഷണൽ കോളജുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്കും പൊതു പരീക്ഷകൾക്കും മാറ്റമില്ല.
Read More » -
കർണാടകയിലേക്ക് പോകാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ബെംഗളൂരു : കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള സന്ദർശകർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക.72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. കോവിഡ് വാക്സിനേഷന് പുറമേയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കിയത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്നെത്തിയ വിദ്യാർഥികൾ ആർടിപിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദേശമുണ്ട്.
Read More »