News
-
കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു: ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
കൃഷ്ണഗിരി : കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഹരീഷ് കുമാര്‍ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഇന്ന് പുലര്‍ച്ചെ ആറരയോടെ സേലംഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് സമീപമായിരുന്നു അപകടം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
ഡിജിപി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സര്‍വീസ് കാലാവധി രണ്ട് വര്‍ഷത്തേക്ക് കൂടി സര്‍ക്കാര്‍ നീട്ടി. 2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂണ്‍ മുപ്പതിനാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്റ വിരമിച്ചപ്പോഴായിരുന്നു അനില്‍കാന്തിന്റെ നിയമനം. ദളിത് വിഭാഗത്തില്‍ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനില്‍കാന്ത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനില്‍കാന്തിന് ഏഴ് മാസത്തെ സര്‍വ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാല്‍ പൊലീസ് മേധാവിയായതോടെ രണ്ട് വര്‍ഷം കൂടി അധികമായി കിട്ടുകയാണ്.
Read More » -
നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മിസ്റ്റർ: ബെന്യാമിൻ
തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ‘ഇനിയും നാണം കെട്ട ന്യായങ്ങള്‍ പറയാന്‍ നില്‍ക്കാതെ രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്‍’-എന്ന് ഫേസ്ബുക്കിൽ കുറിച്ചാണ് അദ്ദേഹം പ്രതികരിച്ചത്.കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്ചയാണ് എന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അനുപമ പരാതിയുമായി എത്തിയ ശേഷവും ദത്ത് സ്ഥിരപ്പെടുത്തലിലേക്ക് കടന്നു. വീഴ്ചകള്‍ തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. ക്രമക്കേടുകള്‍ക്ക് പിന്നില്‍ ഷിജു ഖാന്‍ നേതൃത്വം നല്‍കുന്ന ശിശുക്ഷേമ സമിതിയും അഡ്വക്കേറ്റ് സുനന്ദ നേതൃത്വം നല്‍കുന്ന സിഡബ്ല്യുസിയും ആണെന്ന് വകുപ്പുതല അന്വേഷണത്തിൽ തെളിഞ്ഞു. വനിതാ ശിശു വികസന ഡയറക്ടര്‍ ടി വി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
Read More » -
മൊഫിയയുടെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
കൊച്ചി : ആലുവയിൽ നിയമ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ആലുവ റൂറൽ എസ്.പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് ഡിസംബർ 27-ന് പരിഗണിക്കും. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനി മൊഫിയ പർവീണാണ് കഴിഞ്ഞദിവസം വീട്ടിൽ ജീവനൊടുക്കിയത്. ഗാർഹിക പീഡനമാണ് മരണകാരണമെന്നും പോലീസ് ഇൻസ്പെക്ടർക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.
Read More » -
സിഐ സുധീറിനെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി
കൊച്ചി : മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയനായ ആലുവ സിഐ സി എല്‍ സുധീറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഗാര്‍ഹിക പീഡന പരാതി നല്‍കിയ മറ്റൊരു യുവതി കൂടി രംഗത്ത്. ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേരും കേള്‍ക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുധീറിനെതിരെ യുവതി ആരോപണമുന്നയിച്ചത്. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും അയാള്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. “ചെറിയ കേസ് അല്ല എന്റേത്. ഏഴ് ദിവസമായിരുന്നു ഞാന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. ഭര്‍ത്താവ് എന്റെ കൈയും കാലും തല്ലിയൊടിച്ചു. ദേഹം മുഴുവനും സിഗരറ്റ് കൊണ്ട് പൊളിച്ചു. ഇതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാല്‍ ഭര്‍ത്താവും സിഐയും കൂടി എല്ലാം തേച്ചു മായച്ചു കളഞ്ഞു”, യുവതി പറഞ്ഞു. സുധീറിന് മനസാക്ഷി എന്നൊരു വികാരമില്ലെന്നും പണത്തിന് വേണ്ടി അയാള്‍ എന്തും ചെയ്യുമെന്നും യുവതി പറയുന്നു. തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചെന്നും പരാതി തേച്ചുമായ്ച്ച് കളയാന്‍ 50,000 രൂപയാണ് ഭര്‍ത്താവില്‍ നിന്ന് സിഐ വാങ്ങിയതെന്നും യുവതി പറഞ്ഞു. പണത്തിന് വേണ്ടി മാത്രമാണ് അയാള്‍ ജീവിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സി എല്‍ സുധീറിനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ പ്രതിഷേധം. ആലുവ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്നാണ് എം എല്‍ എയുടെ പ്രതിഷേധിക്കുന്നത്. സി ഐ ഡ്യൂട്ടിക്കായി പോലീസ് സ്‌റ്റേഷനിലെത്തിയതോടെയാണ് എം എല്‍ എ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എം എല്‍ എ അറിയിച്ചു.
Read More » -
തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം
ശബരിമല : മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ആറ് കോടി രൂപയുടെ വരുമാനം. കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം ലഭിച്ചത്. കാണിക്ക ഇനത്തിന് പുറമെ അപ്പം അരവണ വിറ്റുവരവിലും വര്‍ധന ഉണ്ടായി. ഒന്നേകാല്‍ ലക്ഷംമ ടിന്‍ അരവണയും അന്‍പതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തില്‍ 20 ലക്ഷം രൂപയാണ് വരവ്. നാളികേരം ലേലത്തില്‍ പോകാത്തതിനാല്‍ ദേവസ്വം ബോര്‍ഡ് തന്നെ ദിവസവും തൂക്കി വില്‍ക്കുകയാണ്. പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോര്‍ഡ് നേരിട്ട് വില്‍ക്കുന്നത്. മുന്‍ കാലങ്ങളില്‍ ദേവസ്വം ബോര്‍ഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം തവണ ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. ആദ്യ ഏഴ് ദിവസത്തില്‍ ശരാശരി 7500 പേരാണ് പ്രതിദിനം ദര്‍ശനം നടത്തിയത്.
Read More » -
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേരെ ഇന്നലെ മുണ്ടക്കയത്തുനിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്. മൂന്നുപേര്‍ക്കും കേസിലുള്ള പങ്കാളിത്തം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റു പ്രതികളിലേക്കും അന്വേഷണമെത്തുന്ന മുറയ്ക്കാവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുക. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് പാലക്കാട് മമ്പറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടത്. സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമായ ഇന്നലെയാണ് കേസിലെ നിര്‍ണായക അറസ്റ്റ് ഉണ്ടായത്. പാലക്കാട് എസ്പിആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല.
Read More » -
ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍
പാലക്കാട് : ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിതിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവാണ് അറസ്റ്റിലായത്. ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് എന്നാണ് വിവരം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.സഞ്ജിത് കൊല്ലപ്പെട്ട് ഏട്ടു ദിവസമാകുമ്ബോഴാണ് കേസിലെ നിര്‍ണായക അറസ്റ്റ്. ഇന്നലെ മുണ്ടക്കയത്തുനിന്നാണ് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ബേക്കറി തൊഴിലാളിയും പാലക്കാട് സ്വദേശിയുമായ സുബൈര്‍, നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക്ക് എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. സുബൈര്‍ നാലുമാസം മുന്‍പാണ് മുണ്ടക്കയത്തെ ബേക്കറിയിലെത്തിയത്.
Read More » -
സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു
തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞു. നെഹ്റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് മൂന്നംഗ സംഘത്തിന്റെ ആക്രമണം. ലഹരി മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ബൈക്കില് വീടിനു മുമ്പിൽ എത്തിയ അക്രമികൾ വാളുമായെത്തി വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുന്നത് കണ്ട് മുറ്റത്തു നിന്ന ഷിജു ഓടി വീട്ടില്ക്കയറി വാതില് അടച്ചു. ആക്രമി സംഘം വീടിന്റെ ജനാല ചില്ലുകളും മറ്റും വെട്ടിപ്പൊളിച്ചു. ജനാലയ്ക്കുള്ളിലൂടെയാണ് നാടൻ ബോംബ് എറിഞ്ഞത്.
Read More » -
ഗവർണ്ണറുടെ ഡ്രൈവർ രാജ്ഭവനിൽ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശി തേജസാണ് മരിച്ചത്. രാജ്ഭവനിലെ ക്വാർട്ടേഴ്സിലാണ് തേജസിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിനുള്ളിൽ ഞായറാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തുന്നത്. വ്യക്തിപരമായ ചില കാരണങ്ങളാലാണ് മരിക്കുന്നതെന്ന ആത്മഹത്യ കുറിപ്പും ക്വാർട്ടേഴ്സിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചേർത്തലയിലേക്ക് കൊണ്ടുപോകും.
Read More »