Politics

  • Photo of മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി

    മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി

    കണ്ണൂര്‍ : മുതിർന്ന കോൺഗ്രസ്‌ നേതാവും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനുമായ മമ്പറം ദിവാകരനെ കോണ്‍ഗ്രസിൽ നിന്നും പുറത്താക്കി. പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിലാണ് നടപടി.  തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഔദ്യോഗിക പാനലിനെതിരെ സ്വന്തം പാനല്‍ അവതരിപ്പിച്ച്‌ മത്സരിക്കുന്നതാണ് പുറത്താക്കാനുള്ള കാരണം. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഡിസിസി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരായി മമ്പറം ദിവാകരന്റെ നേതൃത്വത്തില്‍ ബദല്‍ പാനല്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച്‌ ബദല്‍ പാനലില്‍ മത്സരിക്കുന്ന നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരന്‍ ഗുരുതരമായ അച്ചടക്ക ലംഘനമാണ് കാട്ടിയതെന്നും അതിനാലാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. ബ്രണ്ണന്‍ കോളേജ് വിഷയത്തിലുള്ള വിവാദങ്ങളിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനും മമ്പറം ദിവാകരനും പരസ്യമായി പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിരുന്നു.  കെപിസിസി അദ്ധ്യക്ഷന്‍ പക്വത കാണിക്കണമെന്നാണ് അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടത്. സുധാകരനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുന്നതില്‍ ദിവാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു.

    Read More »
  • Photo of കടുത്ത അതൃപ്തി: ഉമ്മന്‍ചാണ്ടി ഇന്ന് സോണിയാഗാന്ധിയെ കാണും

    കടുത്ത അതൃപ്തി: ഉമ്മന്‍ചാണ്ടി ഇന്ന് സോണിയാഗാന്ധിയെ കാണും

    ന്യൂഡല്‍ഹി : സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും പുനഃസംഘടനയുമായി മുന്നോട്ടുപോകുന്ന കോൺഗ്രസ്‌ സംസ്ഥാന നേതൃത്വത്തിനെതിരെ ഉമ്മന്‍ചാണ്ടി.പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണും. എഐസിസി സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വിപുലമായ പുനഃസംഘടന പാടില്ലെന്ന് നവംബര്‍ രണ്ടിന് ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പുനസംഘടനയുമായി മുന്നോട്ട് പോകുന്ന കെ സുധാകരനെതിരെ കടുത്ത അതൃപ്തിയുമായാണ് ഉമ്മൻ‌ചാണ്ടി ഹൈക്കമാന്റിനെ കാണുന്നത്. പുനഃസംഘടന ഒഴിവാക്കണമെന്ന് ഉമ്മൻ‌ചാണ്ടി സോണിയാ ഗാന്ധിയോട് ആവശ്യപ്പെടും. സംഘടനാ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോകരുതെന്ന എ, ഐ ഗ്രൂപ്പുകളുടെ നിർദേശം അവഗണിച്ചാണ് പുനസഘടനയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്നോട്ട് പോകുന്നത്. ഭൂരിഭാഗം ഡി.സി.സികളും പുനഃസംഘടനയുമായി മുന്നോട്ടു പോകാന്‍ പച്ചക്കൊടി കാണിച്ചിരുന്നു എന്നായിരുന്നു സുധാകരന്റെ നിലപാട്. എഐസിസി ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ മെമ്ബര്‍ഷിപ്പ് ക്യാമ്പയിനുകള്‍ ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച്‌ വരെയാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനുകള്‍ നടക്കുക. സ്വാഭാവികമായും എഐസിസി തലത്തിലേക്ക് തെരഞ്ഞെടുപ്പിന് പോകേണ്ടതുണ്ട്. അതിനാല്‍ത്തന്നെ നിലവിലെ പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന ആവശ്യമായിരിക്കും ഉമ്മന്‍ ചാണ്ടി പ്രധാനമായും ആവശ്യപ്പെടുക. കുറച്ചുനാള്‍ മുന്‍പ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുനഃസംഘടന നിര്‍ത്തിവെക്കണം എന്ന ആവശ്യം തന്നെ ആയിരുന്നു ചെന്നിത്തലയും അന്ന് ഉന്നയിച്ചിരുന്നത്.

    Read More »
  • Photo of പരസ്യ പ്രതികരണം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്ന് ഹൈക്കമാന്റ്

    പരസ്യ പ്രതികരണം നടത്തുന്നവർക്കെതിരെ അച്ചടക്ക നടപടിയെന്ന് ഹൈക്കമാന്റ്

    ഡൽഹി : ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍​ഗ്രസില്‍ ഉണ്ടാകുന്ന കലാപത്തിലും പരസ്യപ്രതികരണങ്ങളിലും ഹൈക്കമാന്റിന് കടുത്ത അതൃപ്തി. കെ സുധാകരനും വി ഡി സതീശനും പിന്തുണ നൽകുന്ന ഹൈക്കമാന്റ്, നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തുന്നവർ കർശന അച്ചടക്ക നടപടി നേരിടുമെന്ന് മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് കെ പി സി സിക്കും ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടര്‍ന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ക്ക്തിരിച്ചടിയുണ്ടാകുമെന്നാണ് ഹൈക്കമാണ്ടിന്റെ മുന്നറിയിപ്പ്. രമേ‌ശ് ചെന്നിത്തലക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയില്‍ പുനരാലോചനയുണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിര്‍പ്പ് തുടരുന്ന പക്ഷം ഉമ്മന്‍ചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെ പി അനില്‍ കുമാറിന്റേയും ശിവദാസന്‍ നായരുടേയും പ്രസ്താവനകളുടെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ താരിഖ് അന്‍വറിന് നിര്‍ദ്ദേശം നല്‍കി. ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക വന്നതോടെ സംസ്ഥാനത്ത് കോണ്‍​ഗ്രസ് നേതാക്കള്‍ പരസ്യ വിഴുപ്പലക്കലുമായി രം​ഗത്തെത്തിയിരുന്നു. പെട്ടിതൂക്കികള്‍ക്കാണ് സ്ഥനം നല്‍കിയതെന്ന ആരോപണവും ഉയര്‍ന്നു. കൂടിയാലോചനകള്‍ നടത്താതെയാണ് പട്ടികയെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യമായി പറയുകയും ചെയ്തു. കോണ്‍​ഗദ്രസില്‍ കലാപക്കൊടി ഉയര്‍ന്നതോടെയാണ് അച്ചടക്കത്തിന്റെ വാളോങ്ങാന്‍ എ ഐ സി സി തീരുമാനിച്ചത്.

    Read More »
  • Photo of താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല: സതീശൻ

    താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല: സതീശൻ

    കൊച്ചി : ഡി.സി.സി  അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടുള്ള ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പരസ്യ പ്രതികരണങ്ങളില്‍ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും 14 ഡി.സി.സി അധ്യക്ഷന്മാരെയും പ്രഖ്യാപിച്ചതില്‍ എനിക്കും സുധാകരനും പൂര്‍ണമായ ഉത്തരവാദിത്വം ഉണ്ട്ന്നും അനാവശ്യമായ ഒരു സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. താനും സുധാകരനും മൂലക്കിരുന്ന് എഴുതിയുണ്ടാക്കിയ പട്ടികയല്ല പുറത്ത് വന്നത്. ഇത്രയും വേഗത്തില്‍ ലിസ്റ്റ് പ്രഖ്യാപിച്ച കാലം ഉണ്ടായിട്ടില്ല. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും വാദം തെറ്റാണ്. താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല.  എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല. അത്തരം വിമര്‍ശനങ്ങള്‍  അംഗീകരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതിയ നേതൃത്വത്തെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തുമ്പോള്‍ പുതിയ നേതൃത്വം തീരുമാനിക്കട്ടെയെന്നാണ് അന്നൊക്കെ കെ കരുണാകരനും എകെ ആന്റണിയും പറഞ്ഞത്. അദ്ദേഹം ഇത്തവണയും അത് തന്നെയാണ് പറയുന്നത്. ഞങ്ങള്‍ വരുമ്പോള്‍ മാറ്റങ്ങള്‍ ഉണ്ടാവും, സാമ്ബ്രദായിക രീതിയില്‍ മാറ്റം വരും. കഴിഞ്ഞ 18 വര്‍ഷമായി ചെയ്ത രീതിയില്‍ നിന്നും മാറ്റം വന്നിട്ടുണ്ട്. താഴേത്തട്ടിലേക്ക് ചര്‍ച്ച പോയിട്ടുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തി ലിസ്റ്റ് ഇറക്കാന്‍ പറ്റുമോ. ജനാധിപത്യ രീതിയിലാണ് പട്ടിക തയ്യാറാക്കിയതെന്നും വിഡി സതീശന്‍ വ്യക്തമാക്കി. പട്ടിക വൈകുന്നു എന്ന് ഒരു ഭാഗത്തു പറയുക, മറ്റൊരു ഭാഗത്തു ഇത് നീട്ടികൊണ്ട് പോകുക അത് ശരിയല്ല. നമ്മള്‍ ഏത് ലിസ്റ്റ് പുറത്ത് വിട്ടാലും പൂര്‍ണ്ണതയുള്ള ലിസ്റ്റ് ആഗ്രഹിക്കും. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത്രയും ചര്‍ച്ച നടത്തിയ കാലം ഉണ്ടായിട്ടില്ല. പലകാര്യങ്ങളും പരിഗണിച്ചുകൊണ്ടാണല്ലോ ലിസ്റ്റ് പുറത്ത് വിടുന്നത്. അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. യുഡിഎഫിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ആണെന്നും വി.ഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

    Read More »
  • Photo of ഡി.സി.സി അധ്യക്ഷ പട്ടിക: ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് സുധാകരൻ

    ഡി.സി.സി അധ്യക്ഷ പട്ടിക: ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് വാസ്തവ വിരുദ്ധമെന്ന് സുധാകരൻ

    ന്യൂഡല്‍ഹി : ഡിസിസി പ്രസിഡന്റ് പട്ടികയുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ അഭിപ്രായങ്ങളെ തള‌ളി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഉമ്മന്‍ ചാണ്ടിയെപ്പോലൊരാള്‍ അങ്ങനെ പറഞ്ഞതില്‍ മനോവിഷമം ഉണ്ട്. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നത് നിഷേധിക്കേണ്ടി വന്നതില്‍ വളരെ പ്രയാമുണ്ടന്നും സുധാകരൻ പറഞ്ഞു. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയില്ലെന്ന് പറയുന്നത് അസത്യവും വാസ്തവ വിരുദ്ധവുമാണ്. ഞാനും ഉമ്മന്‍ ചാണ്ടിയും രണ്ടു തവണ ചര്‍ച്ച നടത്തി. രണ്ടു തവണ ചര്‍ച്ച നടത്തിയപ്പോഴും ഉമ്മന്‍ ചാണ്ടി സ്വന്തം ആളുകളുടെ പ്രൊപ്പോസല്‍ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി പറഞ്ഞവരില്‍ പലരും പട്ടികയില്‍ വന്നിട്ടുമുണ്ട്. രമേശ് ചെന്നിത്തലയുമായി രണ്ടു തവണ സംസാരിച്ചിട്ടുണ്ട്. ഓരോ ജില്ലയെക്കുറിച്ചും രമേശുമായി സംസാരിച്ചിട്ടുണ്ടന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.  അവരുടെ അഭിപ്രായം എഴുതിയ ഡയറിക്കുറിപ്പും സുധാകരന്‍ ഉയ‌ര്‍ത്തിക്കാട്ടി. ഏറെനാള്‍ രണ്ടുപേര്‍ ചേ‌ര്‍ന്ന് കാര്യങ്ങള്‍ നിശ്ചയിച്ചു. അതില്‍ നിന്നും മാറിയ ഒരു സംവിധാനമുണ്ടാകുമ്പോള്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമല്ലേയെന്നും, ഇവര്‍ കൈകാര്യം ചെയ്ത കാലഘട്ടങ്ങളില്‍ എത്ര ചര്‍ച്ച നടത്തിയിട്ടാണ് ഭാരവാഹിപ്പട്ടികയും സ്ഥാനാര്‍ഥിപ്പട്ടികയും ഉണ്ടാക്കിയിട്ടുള്ളതെന്നും കെ.സുധാകരന്‍ ചോദിച്ചു. താന്‍ നാല് വര്‍ഷം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. അന്ന് പാര്‍ട്ടിയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇരുവരും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ച‌ര്‍ച്ച നടത്തി വീതം വയ്‌ക്കുകയായിരുന്നു പതിവെന്നും കെ.സുധാകരന്‍ തുറന്നടിച്ചു. പാര്‍ട്ടിയില്‍ രണ്ടുപേര്‍ക്കെതിരെ നടപടിയെടുത്തു. പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ മാ‌ര്‍ഗമില്ലെങ്കില്‍ നടപടിയെടുക്കണ്ടേയെന്ന് കെ.സുധാകരന്‍ ചോദിച്ചു. വ്യക്തതയില്ലാത്ത കാര്യത്തിനാണ് വിശദീകരണം ചോദിക്കുക. ഇവിടെ കാര്യങ്ങള്‍ വ്യക്തമല്ലേയെന്നും  കെപിസിസി പ്രസിഡന്റ് പറഞ്ഞു.

    Read More »
  • Photo of ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍

    ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍

    തിരുവനനന്തപുരം : ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍. ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരായി തെരഞ്ഞെടുക്കപ്പെട്ടവരെല്ലാം യോഗ്യരാണെന്നും എല്ലാകാലത്തും ഉദ്ദേശിച്ച പോലെ പട്ടിക പുറത്ത് വരാറില്ലെന്നും ഇത്തവണ വിശാലമായ ചര്‍ച്ചകള്‍ ഉണ്ടായെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പണ്ടെല്ലാം പത്രങ്ങള്‍ നോക്കിയാണ് ഞാൻ  പലതും അറിയാറ്. ഇത്തവണ സീനീയര്‍ നേതാക്കളുടെ ഉള്‍പ്പെടെ എല്ലാവരുടെയും അഭിപ്രായം നേതൃത്വം ആരാഞ്ഞു. ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. ഇത്തവണത്തെ ഡിസിസി പ്രസിഡന്റുമാര്‍ എല്ലാം  യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്‌സും അടങ്ങുന്നതാണ് 14 ജില്ലയുടെയും ഡിസിസി പ്രസിഡന്റുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിത്. സീനിയേഴ്‌സിനെ വെച്ചു എന്നാണ് ചിലരുടെ ആക്ഷേപം. സീനിയേഴ്‌സ് എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ എന്നല്ല അര്‍ത്ഥം. അവര്‍ വൃദ്ധ സദനത്തിലെ അംഗങ്ങള്‍ അല്ല. എല്ലാവരും കഴിവുള്ളവരാണെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരില്‍ മഹാഭൂരിഭാഗം പേരും മുന്‍ എംഎല്‍എമാരും പ്രാദേശിക തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ വന്നവരും തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലപ്പത്തിരുന്നവരുമാണ്. ജനകീയമായിട്ടുള്ള മുഖമാണ് പുന സംഘടനയിലൂടെ കോണ്‍ഗ്രസിനുണ്ടിയിട്ടുള്ളത്. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രൂപ്പ് ഒരു യോഗ്യതയോ യോഗ്യത ഇല്ലായ്മയോ അല്ല, മുതിര്‍ന്ന നേതാക്കളും ചെറുപ്പക്കാരും പട്ടികയില്‍ ഉണ്ട്. ഓരോരോ ജില്ലയുടെ കാര്യങ്ങളും സം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കളുമായി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ സംസാരിച്ചിരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ ശിവദാസന്‍ നായര്‍ക്കും കെപി അനില്‍കുമാറിനും എതിരെ എടുത്ത നടപടി അന്തിമമല്ലെന്നും അവര്‍ക്കൊക്കെ തിരുത്തി തിരിച്ചുവരാവുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്നതാണ് അന്തിമലക്ഷ്യം. 2016 ലും 21 ലും പാര്‍ട്ടി പരാജയപ്പെട്ടു. ഇനിയുള്ള തെരഞ്ഞെടുപ്പില്‍ ഒരുമിച്ച്‌ നിന്ന് വിജയിക്കുകയെന്നതാണ് കോണ്‍ഗ്രസിന് മുന്നിലെ വെല്ലുവിളി. ഒരു പൊട്ടിതെറിയുണ്ടാവുമെന്ന് കരുതുന്നില്ല. ചില്ലറ അസ്വാരസ്യങ്ങളെക്കെ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

    Read More »
  • Photo of ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി

    ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി

    ന്യൂഡൽഹി : സംസ്ഥാനത്ത് കോൺഗ്രസ് ഡിസിസി പ്രസിഡന്റ്മാരുടെ അന്തിമ പട്ടികയായി. തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ പട്ടികയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് അംഗീകാരം നൽകി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പ്രഖ്യാപിച്ചത്. അതേസമയം ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടി അച്ചടക്കം ലംഘിച്ച്‌ ദൃശ്യമാദ്ധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ കെ ശിവദാസന്‍ നായരെയും മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറിനെയും പാര്‍ട്ടിയില്‍ നിന്നും താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി അറിയിച്ചു. പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ തിരുവനന്തപുരം – പാലോട് രവി കൊല്ലം – പി രാജേന്ദ്ര പ്രസാദ് പത്തനംതിട്ട – സതീഷ് കൊച്ചുപറമ്ബില്‍ ആലപ്പുഴ – ബാബു പ്രസാദ് കോട്ടയം – നാട്ടകം സുരേഷ് ഇടുക്കി – സി പി മാത്യു എറണാകുളം – മുഹമ്മദ് ഷിയാസ് തൃശൂര്‍ – ജോസ് വള്ളൂര്‍ പാലക്കാട് – എ തങ്കപ്പന്‍ മലപ്പുറം – വി എസ് ജോയി കോഴിക്കോട് – കെ പ്രവീണ്‍കുമാര്‍ വയനാട് – എംഡി അപ്പച്ചന്‍ കണ്ണൂര്‍ – മാര്‍ട്ടിന്‍ ജോര്‍ജ് കാസര്‍ഗോഡ് – പി കെ ഫൈസല്‍

    Read More »
  • Photo of കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു

    കെപിസിസി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു

    തിരുവനന്തപുരം : കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി കെ.സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, സ്ഥാനമൊഴിയുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ കിഴക്കേകോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണവും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തിയശേഷമായിരുന്നു കെ സുധാകരന്‍ ചുമതലയേറ്റെടുക്കാന്‍ ഇന്ദിരാഭവനിലെത്തിയത്. സുധാകരനെ കൂടാതെ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ്, ടി സിദ്ധിഖ് എന്നിവരും ഇന്ന് ചുമതലയേറ്റു. അതേസമയം, സെമി കേഡര്‍ സ്വഭാവത്തിലേക്കെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി ഘടന മാറണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിശാലമായ ചര്‍ച്ചകളിലൂടെയാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ചര്‍ച്ചയും സംവാദവും എന്ന ശൈലിയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി പിന്തുടര്‍ന്നത്. ആഭ്യന്തര ജനാധിപത്യം പാര്‍ട്ടിയില്‍ ഉണ്ടാകണമെന്ന് ആഗ്രഹിച്ചായിരുന്നു അധ്യക്ഷനെന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. ഉമ്മന്‍ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും കടപ്പാടുണ്ടെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.

    Read More »
  • Photo of കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

    കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും

    തിരുവനന്തപുരം : കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ പത്തു മണിയോടെ സുധാകരൻ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലെത്തി ഹാരാര്‍പ്പണം അര്‍പ്പിക്കും. തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിയും ഹാരാര്‍പ്പണം നടത്തും. തുടർന്ന് പത്തരയോടെ കെപിസിസി ആസ്ഥാനമായ ശാസ്തമംഗലത്തെ ഇന്ദിരാഭവനില്‍ എത്തുന്ന സുധാകരന് സേവാദള്‍ വോളന്‍റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തും. ശേഷം 11 മണിക്കുശേഷമാണ്  കെപിസിസി ആസ്ഥാനത്തെത്തി ചുമതലയേറ്റെടുക്കുക. വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ്, ടി.സിദ്ദിഖ് എന്നിവരും സുധാകരനൊപ്പം സ്ഥാനമേല്‍ക്കും. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന തരത്തില്‍ അവര്‍ക്കു കൂടി സൗകര്യപ്രദമായ ദിവസമാണ് ചുമതലയേല്‍ക്കാന്‍ സുധാകരന്‍ നിശ്ചയിച്ചത്. കണ്ണൂരില്‍ നിന്നടക്കം പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്.

    Read More »
  • Photo of കെപിസിസിയിൽ അഴിച്ചുപണി; വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു

    കെപിസിസിയിൽ അഴിച്ചുപണി; വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു

    ന്യൂഡൽഹി : കെപിസിസി വർക്കിങ് പ്രസിഡന്റുമാരായി മൂന്നുപേരെ നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്, ടി. സിദ്ധിഖ് എന്നിവരെയാണ് വർക്കിങ് പ്രസഡന്റുമാരായി നിയമിച്ചിരിക്കുന്നത്. കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. നേരത്തെ വർക്കിങ് പ്രസിഡന്റായിരുന്ന കെ.വി. തോമസിനെ ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തെ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. ഡിസിസി തലത്തിലുള്ള അഴിച്ചുപണികളുടെ കാര്യത്തിലും വരുംദിവസങ്ങളിൽ തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

    Read More »
Back to top button