Politics

  • Photo of കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ?

    കെപിസിസി പ്രസിഡന്റായി കെ.സുധാകരൻ?

    തിരുവനന്തപുരം : കെപിസിസി പ്രസിഡന്റായി ഹൈക്കമാന്‍ഡിന്റെ പ്രഥമ പരിഗണന കെ സുധാകരനെന്ന് റിപ്പോർട്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനമുണ്ടാകും എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജിവെച്ച സാഹചര്യത്തിലാണ് പകരക്കാരനെ നിശ്ചയിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ അന്തിമ പട്ടികയിൽ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്നത്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷം എം പിമാരും എംഎല്‍എമാരും കെ സുധാകരനെയാണ്  പിന്തുണച്ചത്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടിലും സുധാകരനാണ് മുന്‍തൂക്കം. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി അവരെ പ്രാദേശിക ഘടകങ്ങളില്‍ സജീവമാക്കാന്‍ സുധാകരന് കഴിയുമെന്നാണ് ഹൈക്കമാന്റിന്റെ പ്രതീക്ഷ.

    Read More »
  • Photo of പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായി; ചെന്നിത്തല സോണിയയ്ക്ക് കത്തയച്ചു

    പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായി; ചെന്നിത്തല സോണിയയ്ക്ക് കത്തയച്ചു

    തിരുവനന്തപുരം : പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത രീതിയിൽ പ്രതിഷേധം അറിയിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു. അപ്രതീക്ഷിതമായി വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചപ്പോൾ  താൻ അപമാനിതനായെന്ന് രമേശ് ചെന്നിത്തല കത്തിൽ പറയുന്നു. പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിക്കുളളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്കുള്ള കത്തിൽ ചൂണ്ടിക്കാട്ടുന്നു.

    Read More »
  • Photo of ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ: ഉമ്മൻ‌ചാണ്ടി

    ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ: ഉമ്മൻ‌ചാണ്ടി

    തിരുവനന്തപുരം : ഉദ്യോഗാർത്ഥികളുടെ സമര വേദിയിലെത്തിയതിന് വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്നെ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ എന്നും വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ഉദ്യോഗാർത്ഥികളോട് എന്നും നീതി കാട്ടിയത് യു.ഡി.എഫ് സർക്കാർ ആണന്നും അദ്ദേഹം പറഞ്ഞു. പകരം റാങ്ക് ലിസ്റ്റുവരാതെ ഒറ്റ ലിസ്റ്റും യു.ഡി.എഫ് സർക്കാർ റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

    Read More »
  • Photo of കാ​പ്പ​ന്‍ എ​ന്‍​സി​പി വിട്ടത് യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ വി​ജ​യം: ചെന്നിത്തല

    കാ​പ്പ​ന്‍ എ​ന്‍​സി​പി വിട്ടത് യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ വി​ജ​യം: ചെന്നിത്തല

    കോ​ട്ട​യം : യു​ഡി​എ​ഫി​ന്‍റെ രാ​ഷ്ട്രീ​യ വി​ജ​യ​മാണ് എ​ന്‍​സി​പി വി​ട്ട് മാ​ണി സി.​കാ​പ്പ​ന്‍ യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വിട്ടപ്പോള്‍ റോഷിയും ജയരാജും രാജിവച്ചില്ലെന്നും അതിനാല്‍ മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാത്തതില്‍ എല്‍ഡിഎഫിന് ധാര്‍മ്മികത പറയാന്‍ അവകാശമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കാ​പ്പ​ന്‍ പാ​ലാ​യി​ല്‍ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആലോചിച്ചിട്ടില്ല എന്ന് മാണി സി കാപ്പന്‍ പറഞ്ഞു. തന്റെ ഒപ്പമുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് കിട്ടിയ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും പാര്‍ട്ടി സ്ഥാനങ്ങളും രാജിവയ്ക്കുമെന്നും കാപ്പന്‍ അറിയിച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ ഘടക കക്ഷിയായി യുഡിഎഫില്‍ നിക്കുമെന്നാണ് കാപ്പന്‍ വ്യക്തമാക്കുന്നത്. നാളെ യോഗം ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും പേരും നാളെ അറിയിക്കും. ത​നി​ക്കൊ​പ്പം ഏഴ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​കളും, ഏഴ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രും ഉണ്ടെന്ന് കാപ്പൻ അറിയിച്ചു. നിലവില്‍ 17 സംസ്ഥാന ഭാരവാഹികള്‍ ആണ് ഉള്ളത്. ഇതില്‍ നിന്നാണ് ഏഴ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​കള്‍ കാപ്പനൊപ്പം ചേരുന്നത്. തന്‍റെ ശക്തി ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര​യി​ല്‍ തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പന്‍ വിഭാഗത്തിന്റെ റാലി ഇന്ന് 9:30ന് ആര്‍വി പാര്‍ക്കില്‍ നിന്ന് ആരംഭിക്കും.

    Read More »
  • Photo of കെ.വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു

    കെ.വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു

    ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി ഹൈക്കമാൻഡ് നിയമിച്ചു. കാസര്‍കോട്ടെ മുതിര്‍ന്ന നേതാവും ക്രിമിനല്‍ അഭിഭാഷകനുമായ അഡ്വ.സി.കെ ശ്രീധരൻ പുതിയ വൈസ് പ്രസിഡന്റാവും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വവുമായി അകന്ന കെ.വി തോമസ് പാർട്ടി വിട്ട് എൽഡിഎഫിൽ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഒടുവില്‍ തൃപ്തികരമായ പദവിയെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവച്ചാണ് സോണിയാഗാന്ധി തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത്. തുടർന്നാണ് പാര്‍ട്ടി വിടാനുള്ള നീക്കത്തില്‍ നിന്നും കെ.വി തോമസ് പിന്‍മാറിയത്.

    Read More »
  • Photo of പാലായിൽ തന്നെ മത്സരിക്കുമെന്ന് കാപ്പൻ

    പാലായിൽ തന്നെ മത്സരിക്കുമെന്ന് കാപ്പൻ

    ന്യൂഡൽഹി : പാലായിൽ തന്നെ മത്സരിക്കുമെന്ന് മാണി.സി. കാപ്പൻ. ഇടത് മുന്നണി മാറ്റമടക്കമുള്ള വിഷയത്തില്‍ ശരദ് പവാറും പ്രഫുൽ പട്ടേലുമായി ചർച്ച നടത്തിയ ശേഷം നാളെ തീരുമാനമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. ശരദ് പവാറുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പാലാ എന്‍സിപിക്ക് ഇല്ലായെന്നാണ് ഇപ്പോഴത്തെ വിവരം. എന്നാല്‍ എല്‍ഡിഎഫില്‍ ഇല്ലായെന്ന് പറ‍ഞ്ഞിട്ടില്ല. നാളെ ശരദ് പവാറുമായി പ്രഫുല്‍ പട്ടേല്‍ ചര്‍ച്ച നടത്തും. ഇതിനായി യാത്ര റദ്ദാക്കി പവാര്‍ ദില്ലിയില്‍ തുടരുകയാണെന്നും മാണി സി കാപ്പന്‍ അറിയിച്ചു.

    Read More »
  • Photo of കാപ്പന് പാലായിൽ കൈപ്പത്തി ചിഹ്നം നൽകുമെന്ന് മുല്ലപ്പള്ളി

    കാപ്പന് പാലായിൽ കൈപ്പത്തി ചിഹ്നം നൽകുമെന്ന് മുല്ലപ്പള്ളി

    കൊച്ചി : മാണി.സി.കാപ്പന് പാലായിൽ മത്സരിക്കാൻ കൈപ്പത്തി ചിഹ്നം നൽകുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കാപ്പൻ കോണ്‍ഗ്രസില്‍ വന്നാല്‍ സന്തോഷമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുന്നണി പ്രവേശനം സംബന്ധിച്ച്‌ എന്‍സിപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി.സി.കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തു. ഐശ്വര്യകേരള യാത്രയിൽ മാണി സി കാപ്പൻ എത്തിയാൽ സന്തോഷമെന്നും ചെന്നിത്തല ചാലക്കുടിയിൽ വ്യക്തമാക്കി.

    Read More »
  • Photo of നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണം; ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണം: ചെന്നിത്തല

    നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണം; ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണം: ചെന്നിത്തല

    മലപ്പുറം : ശബരിമല വിഷയത്തില്‍ എൽഡിഫ് നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണോ അല്ലയോ എന്ന് നിലപാട് വ്യക്തമാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകണം. ഭക്തര്‍ക്കൊപ്പമെന്ന് പറയാന്‍ എല്‍ഡിഎഫിന് ധൈര്യമുണ്ടോ എന്ന് ചെന്നിത്തല വെല്ലുവിളിച്ചു. നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിച്ചുവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമലയില്‍ അഫിഡവിറ്റ് തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുമോ ?. വിശ്വാസികള്‍ക്ക് ഒപ്പമാണോ എന്ന് വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് പറയാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ സിപിഎം മാറികൊണ്ടിരിക്കുന്നു.സമ്പന്ന- ബൂര്‍ഷ്വ ശക്തികളുടെ പിടിയിലാണ് സിപിഎം എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഘടകകക്ഷികളോട് കോണ്‍ഗ്രസിനും സിപിഎമ്മിനും രണ്ടു സമീപനം ആണ്. കോണ്‍ഗ്രസ് ഘടകകക്ഷി നേതാവിനെ അങ്ങൊട്ട്‌ പോയി കാണും അത് കൊണ്ടാണ് പാണക്കാട് പോയത് .സിപിഎം ഘടകക്ഷി അഖിലേന്ത്യാ നേതാവ് ഇങ്ങോട്ട് കാണാന്‍ വന്നാല്‍ പോലും അവഗണിക്കുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിം ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും  പ്രതിപക്ഷ നേതാവ് പറ‌ഞ്ഞു.

    Read More »
  • Photo of ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും

    ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും

    കോട്ടയം : ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചേക്കും.  ഇടത് മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്നും ഇതിന്റെ മുന്നോടിയായാണ് രാജിയെന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്ത് ചേരുന്നുണ്ട്. ഇതിനിടെയാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.  സിപിഐയുടെ അനുകൂല നിലപാടോടുകൂടിയാണ് ഇടത് മുന്നയിലേക്കുള്ള ജോസ് കെ മാണിയുടെ പ്രവേശന ചർച്ചകൾക്ക് വേഗം കൂടിയത്. വിഷയം ചർച്ച ചെയ്യാൻ സിപിഐഎം, സിപിഐ ഉഭകക്ഷി ചർച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ആദ്യമായാണ് ഈ വിഷയത്തിൽ സിപിഐ ചർച്ചയ്ക്ക് തയാറായത്. തദേശ തെരഞ്ഞെടുപ്പിൽ ജോസ് പക്ഷവുമായി ധാരണയാകാമെന്ന അഭിപ്രായമാണ് സിപിഐ മുന്നോട്ടുവച്ചത്. രാഷ്ട്രീയ നിലപാടെടുത്തതിന്റെ പേരിൽ ജോസ് കെ മാണി വഴിയാധാരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ജോസിനോട് നിഷേധാത്മക നിലപാടില്ലെന്നായിരുന്നു കോടിയേരി വ്യക്തമാക്കിയത്.

    Read More »
  • Photo of കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ്

    കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ്

    തിരുവനന്തപുരം : കോൺഗ്രസിൽ പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വത്തിന് കത്തയച്ച ശശി തരൂരിനെ പ്രതികൂലിച്ചും അനുകൂലിച്ചും കേരള നേതാക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് സംഘടനാപരമായ കാര്യങ്ങളിൽ കെപിസിസി പ്രസി പരസ്യപ്രസ്താവന വിലക്കിയത്. ഹൈക്കമാൻഡിന് കത്തയച്ച സംഭവത്തിൽകൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള കേരള നേതാക്കൾ ശശി തരൂരിനെതിരെ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നു. ഇതിനെ എതിർത്തും അനുകൂലിച്ചും സമൂഹ്യമാധ്യമങ്ങളിലൂടെയും തുടർ പ്രതികരണങ്ങളുണ്ടായി. പി.ടി തോമസ് ഉൾപ്പെടെയുള്ള ചിലർ തരൂരിനെ അനുകൂലിച്ചും രംഗത്തെത്തി. തരൂരിനെതിരെയുള്ള കൊടിക്കുന്നിൽ സുരേഷിന്റെ ‘ഗസ്റ്റ് ആർടിസ്റ്റ്’ പ്രയോഗത്തെ തന്ത്രപരമായി അനുകൂലിച്ച മുല്ലപ്പള്ളി, തരൂരിന് യുവനേതാക്കളിൽ നിന്നുൾപ്പെടെയുള്ള പിന്തുണ പരസ്യമായ പശ്ചാത്തലത്തിലാണ് പാർട്ടിയെ ദോഷകരമായി ബാധിക്കുന്ന ഒരു പരസ്യപ്രസ്താവനകളും ഉണ്ടാകരുതെന്ന നിർദേശം നൽകിയിരിക്കുന്നത്.

    Read More »
Back to top button