Politics

  • Photo of കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്

    കോട്ടയം ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്

    കോട്ടയം : ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ജോസഫ് ഗ്രൂപ്പ്. യു.ഡി.എഫ്‌. നിലപാടിനു വിരുദ്ധമായി കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം കേരള കോൺഗ്രസ്‌ ജോസ് പക്ഷം ഒഴിയാന്‍ വിസമ്മതിക്കുന്നതിനാലാണ് ജോസഫ് പക്ഷത്തിന്റെ നീക്കം. ജോസ് കെ.മാണി വിഭാഗത്തിനെതിരെ ഉടനടി നീക്കം വേണമെന്ന ജോസഫ് വിഭാഗത്തിന്‍റെ നിലപാടിനോട്‌ കോണ്‍ഗ്രസിനുള്ളിൽ പൊതുവെ യോജിപ്പാണെങ്കിലും എതിർക്കുന്നവരും ഉണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കണമെന്ന യു‍ഡിഎഫ് നിര്‍‍ദേശം ജോസ് വിഭാഗം വീണ്ടും തള്ളിയതോടെയാണ് മുന്നണിയിലെ പ്രതിസന്ധി കൂടുതല്‍ വഷളായത്. ഇതോടെയാണ് ഇനി കാത്തിരിക്കാനാകില്ലെന്നും കോട്ടയത്ത് അവിശ്വാസം വേണമെന്നുമുള്ള നിലപാടിലേക്ക് കോണ്‍ഗ്രസും എത്തിയത്. യു.ഡി.എഫിലെ തമ്മിലടി മുതലെടുക്കാന്‍ നില്‍ക്കുന്ന എല്‍.ഡി.എഫ്‌. പിന്തുണച്ചാല്‍ ജോസ്‌ വിഭാഗം അവിശ്വാസത്തെ അതിജീവിക്കും. അതു കൊണ്ടു തന്നെ അവിശ്വാസത്തിലൂടെ ഒരു ഘടകകക്ഷിയെ മുന്നണിക്ക്‌ എതിരാക്കാന്‍ കോണ്‍ഗ്രസ്‌ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുഡിഎഫിനെ കേള്‍ക്കാത്ത ജോസ് കെ മാണിയുടെ നിലപാടില്‍ യുഡിഎഫ് ഒന്നാകെ അതൃപ്തരാണ്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ജോസ് വിഭാഗം നടത്തുന്ന വിലപേശല്‍ അംഗീകരിച്ചു കൊടുക്കേണ്ടെന്ന നിലപാടും യുഡിഎഫിലെ പ്രമുഖ കക്ഷികള്‍ക്കുണ്ട് അവിശ്വാസ പ്രമേയമെന്ന സമ്മര്‍ദ്ദത്തില്‍ ജോസ് വിഭാഗം വഴങ്ങുമോയെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നത്. എന്നാല്‍ ജോസ് പക്ഷം നിലപാട് വീണ്ടും കടുപ്പിച്ചതോടെ കേരള കോണ്‍ഗ്രസുകളുടെ തമ്മിലടി മുന്നണിയെ ആകെ പ്രതിസന്ധിയിലാക്കി. അവിശ്വാസ പ്രമേയം വന്നാലും ജോസ് കെ മാണി വിഭാഗത്തിന്‍റെ പ്രസിഡന്‍റിനെ പുറത്താക്കാന്‍ യുഡിഎഫിന് കഴിയില്ല. ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണി ജോസ് കെ മാണിയെ പിന്തുണച്ചാല്‍ യുഡിഎഫിന് തിരിച്ചടിയാകും. ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ചർച്ചകളാണ് യുഡിഎഫിൽ അധികവും.

    Read More »
  • Photo of കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി

    കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി

    ആലപ്പുഴ : കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. കായംകുളം മേഖലാ സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പടെ 21 അംഗ ബ്ലോക്ക് കമ്മിറ്റിയിൽ 19പേരും രാജിവെച്ചു. കായംകുളം എംഎൽഎ യു.പ്രതിഭയും ഡിവൈഎഫ്ഐയും തമ്മിലുള്ള തർക്കമാണ് രാജിക്ക് പിന്നിൽ. യു.പ്രതിഭ എം.എൽ.എ.യുമായി നിലനിൽക്കുന്ന പ്രശ്നത്തിൽ പാർട്ടി തങ്ങൾക്കൊപ്പമില്ലന്നും ഡിവൈഎഫ്ഐ നേതാക്കളെ നിരന്തര വേട്ടയാടുന്ന പോലീസിനെതിരെ നടപടിയെടുക്കണമെന്ന നിർദേശം പാർട്ടി ഗൗരവമായി എടുക്കുന്നില്ലന്നും ചൂണ്ടിക്കാട്ടിയാണ് കൂട്ട രാജി. ഏരിയാ, ജില്ലാ കമ്മിറ്റി നേതൃത്വത്തിന് ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

    Read More »
  • Photo of ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

    ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

    തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷനായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിനെ പ്രഖ്യാപിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഷാഫി പറമ്പിലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. എ-ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എ ഗ്രൂപ്പ് പ്രതിനിധിയായി ഷാഫി പറമ്പലി‍ല്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് എത്തുന്നത്. കെ.എസ് ശബരിനാഥൻ എം.എൽ.എ, യൂത്ത് കോൺഗ്രസ്‌ ദേശീയ കോർഡിനേറ്റർ ആയിരുന്ന എന്‍.എസ് നുസൂർ, റിജിൽ മാങ്കുറ്റി, റിയാസ് മുക്കോളി, എസ്.എം ബാലു, എസ്.ജെ പ്രേംരാജ്, വിദ്യാ ബാലകൃഷ്ണൻ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും പ്രഖ്യാപിച്ചു.

    Read More »
  • Photo of കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയുമായി സുഭാഷ് വാസു

    കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയുമായി സുഭാഷ് വാസു

    ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനൊരുങ്ങി സുഭാഷ് വാസു വിഭാഗം. ബുധനാഴ്ച കുട്ടനാട്ടിൽ വച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. വെള്ളാപ്പള്ളിയും തുഷാറുമായുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ് സുഭാഷ് വാസുവിന്റെ വിമത നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ലഭിച്ച മുപ്പത്തിമൂവായിരം വോട്ടുകൾ ഇത്തവണയും തനിക്ക് ലഭിക്കുമെന്നാണ് സുഭാഷ് വാസുവിന്‍റെ പ്രതീക്ഷ. മികച്ച സ്ഥാനാർഥി തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്നും സുഭാഷ് വാസു അവകാശപ്പെട്ടു.

    Read More »
  • Photo of ഹൈക്കമാൻഡ് വെട്ടി 130, 45 ആയി;പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

    ഹൈക്കമാൻഡ് വെട്ടി 130, 45 ആയി;പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

    തിരുവനന്തപുരം:  കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഭാരവാഹി പട്ടികയെ അനിശ്ചിതത്വത്തിൽ ആക്കിയത്. 20 പാർലമെന്റ് മണ്ഡലം മാത്രമുള്ള കേരളത്തിൽ, ആറു വർക്കിങ് പ്രസിഡന്റ്മാർ അടക്കം 130 ഓളം വരുന്ന ഭാരവാഹി ലിസ്റ്റ് ആണ് കേരളം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ഇത്രയധികം ഭാരവാഹികൾ ഉള്ള ജംബോ ലിസ്റ്റ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധി അംഗീകരിച്ചില്ല. തുടർന്ന് വീണ്ടും നടന്ന മാരത്തോൺ ചർച്ചകളിൽ 130 ഉള്ളത് 45 ആയി വെട്ടിച്ചുരുക്കി എന്നാണ് അറിയാൻ കഴിയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്നാണ് ഭാരവാഹി പട്ടിക വെട്ടിച്ചുരുക്കി കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് വീണ്ടും സമർപ്പിച്ചിരിക്കുന്നത്.

    Read More »
  • Photo of കുട്ടനാട്ടിൽ പോരുമായി ജോസ്-ജോസഫ് പക്ഷങ്ങൾ

    കുട്ടനാട്ടിൽ പോരുമായി ജോസ്-ജോസഫ് പക്ഷങ്ങൾ

    ആലപ്പുഴ: രണ്ടില ചിഹ്നത്തെ ചൊല്ലിയുള്ള തർക്കത്തിൽ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ വാദം കേൾക്കാനിരിക്കെ,ചേരിതിരിഞ്ഞുള്ള പോരാട്ടം കുട്ടനാട്ടിൽ കേന്ദ്രീകരിച്ചു കേരള കോൺഗ്രസ്‌ ജോസഫ് – ജോസ് വിഭാഗങ്ങൾ. ഇരുകൂട്ടരും തങ്ങളുടെ സ്ഥാനാർത്ഥികളെ സജീവമാക്കി നിർത്താൻ കുട്ടനാട്ടിലെ പൊതു പരിപാടികൾ സംഘടിപ്പിക്കാനുള്ള മത്സരത്തിലാണ്. കുട്ടനാട്ടിൽ സമാന്തര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട്പോകാനാണ് ഇരു  പക്ഷങ്ങളുടെയും തീരുമാനം.

    Read More »
  • Photo of ശോഭാ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ?

    ശോഭാ സുരേന്ദ്രൻ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ?

    തിരുവനന്തപുരം : മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റും ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ശോഭാ സുരേന്ദ്രനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ഗ്രൂപ്പ് തർക്കങ്ങൾ രൂക്ഷമായ കേരള ബിജെപിയിൽ നിഷ്പക്ഷ സ്ഥാനാർത്ഥിയായാണ് കേന്ദ്രനേതൃത്വം ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നത്.

    Read More »
  • ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്; കൂടുതൽ കാര്യങ്ങൾ തന്നെ കൊണ്ട് പറയിപ്പിക്കരുത്:സെൻകുമാർ

    ഇരിങ്ങാലക്കുട: രമേശ് ചെന്നിത്തലയ്ക്കെതിരെ ടി.പി സെൻകുമാർ. താക്കോൽ ദാന ശസ്ത്രക്രിയയിൽ കൂടിയാണ് ചെന്നിത്തല കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ ആഭ്യന്തരമന്ത്രിയായതെന്നും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ മോഹമുണ്ടെന്നും അതിന് മുസ്ലീം വിഭാഗങ്ങളുടെ വോട്ട് നേടാനാണ് ശ്രമിക്കുന്നതെന്നും സെൻകുമാർ പറഞ്ഞു. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം കൊണ്ടാണ് മുസ്ലീമിന്റെ രക്ഷകനായി എത്തിയിരിക്കുന്നത്. രാഷ്ട്രത്തിന് നന്മയുണ്ടാകുന്ന ആളുകളാണ് മുഖ്യമന്ത്രിയാകേണ്ടത്. അല്ലാതെ ഇവരേപ്പോലെയുള്ളവർ അല്ലെന്നും സെൻകുമാർ പറഞ്ഞു. പലകാര്യങ്ങളും പറയാൻ ബാക്കിയുണ്ട്. ആവശ്യമെങ്കിൽ ഇനിയും കാര്യങ്ങൾ പറയുമെന്നും തന്നെക്കൊണ്ട് പറയിപ്പിക്കണമോയെന്ന് ചെന്നിത്തല തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • Photo of പുതിയ അധ്യക്ഷൻ:ബിജെപി യോഗം ഇന്ന് കൊച്ചിയിൽ;ഗ്രൂപ്പിൽ പോരടിച്ച് നേതാക്കൾ

    പുതിയ അധ്യക്ഷൻ:ബിജെപി യോഗം ഇന്ന് കൊച്ചിയിൽ;ഗ്രൂപ്പിൽ പോരടിച്ച് നേതാക്കൾ

    കൊച്ചി: സംസ്ഥാന പ്രസിഡണ്ടിനെ കണ്ടെത്താനായി ബിജെപി സംസ്ഥാന ഭാരവാഹി യോഗം രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ ചേരും. പാര്‍ട്ടി സഹ സംഘടനാ സെക്രട്ടറി ശിവപ്രസാദ്, ജിവിഎൽ നരസിംഹ റാവു എന്നിവരുടെ അധ്യക്ഷതയിലാണ് യോഗം. പൗരത്വ നിയമ ഭേദഗതിക്കനുകൂലമായ പ്രചരണത്തിനായി കേരളത്തിലെത്തുന്ന അമിത്ഷായുടെ കേരള റാലിയുടെ ഒരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.ബിജെപിസംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്കായാണ് കേന്ദ്ര പ്രതിനിധികൾ എത്തിയത്. കെ സുരേന്ദ്രൻ, എംടി രമേശ് ശോഭാ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരുടെ പേരുകളാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ തീരുമാനത്തിൽ ആർഎസ്എസിന്റെ അഭിപ്രായം  നിർണായകമാകും.

    Read More »
  • Photo of പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം;പിണറായിയുടേത് വൈകിവന്ന വിവേകം,ലക്ഷ്യം വോട്ട് ബാങ്ക്:മുല്ലപ്പള്ളി

    പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം;പിണറായിയുടേത് വൈകിവന്ന വിവേകം,ലക്ഷ്യം വോട്ട് ബാങ്ക്:മുല്ലപ്പള്ളി

    കൊച്ചി : പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം വോട്ട് ബാങ്ക് ആണെന്ന്  കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പിണറായി വിജയന്റേത് വൈകിവന്ന വിവേകമാണ്, പൗരത്വ ഭേദഗതി നിയമത്തിനു എതിരെ കൂട്ടായ സമരത്തിന് ഇനി ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ യുഡിഎഫ് യോഗത്തിന് മുൻപായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മുമായി സയുക്ത പ്രതിഷേധത്തിൽ സഹകരിച്ചു. ഇനി ഒത്തൊരുമിച്ചുള്ള പ്രതിഷേധങ്ങൾക്കില്ലന്ന് മുല്ലപ്പള്ളി പറഞ്ഞു.  കോൺഗ്രസിൽ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത ഇല്ല,  ഫാസിസത്തിനെതിരെ എന്നും ശക്തമായി പോരാട്ടം നടത്തിയത് കോൺഗ്രസ്സാണെന്നും ഇനി എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൊച്ചിയില്‍ പറഞ്ഞു.

    Read More »
Back to top button