Politics
-
കോൺഗ്രസ് സിപിഎം സംയുക്ത പ്രക്ഷോഭം;കെ പി സി സി യിൽ ഭിന്നത
തിരുവനന്തപുരം: സി പി എമ്മുമായുള്ള സംയുക്ത പ്രക്ഷോഭത്തെച്ചൊല്ലി കെ പി സി സി യിൽ ഭിന്നത. പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രതിഷേധത്തില്‍ സിപിഎമ്മുമായി സഹകരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംബന്ധിച്ച തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാൻ നാളെ സർക്കാർ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചു. മുഖ്യമന്ത്രിയുമായുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് മുല്ലപ്പള്ളിയുടെ തീരുമാനമെന്നാണ് സൂചന.
Read More » -
ഗവർണർ അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല:കെ സുരേന്ദ്രൻ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഭിവാദ്യമർപ്പിച്ചും, ഭരണ പ്രതിപക്ഷങ്ങളെ വിമർശിച്ചും ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്.കാലാകാലങ്ങളായി കേരളം ഭരിക്കുന്നവർ ചെയ്തുകൂട്ടികൊണ്ടിരിക്കുന്ന ഭരണഘടനാവിരുദ്ധമായ നടപടികൾക്ക് ഗവർണർ വിലങ്ങുതടിയാകുന്നതിനാലാണ് ഇരു കൂട്ടരും ഗവർണറെ വിമർശിക്കുന്നതെന്ന് സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിൽ ആരോപിക്കുന്നു.സർവകലാശാല അഴിമതിയും,ഓഡിറ്റ് നടത്താതെ ഖജനാവ് കൊള്ളയടിക്കുന്ന പല കേസുകളിലും ഗവർണർ ഭരണഘടനാ ബാധ്യത നിറവേറ്റുന്നതിനാൽ ഒരു മുഴം മുന്നേയുള്ള ഏറാണ് ഗവർണർക്കു നേരെയുള്ള വിമർശനമെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.അനാവശ്യമായി കൊട്ടാനുള്ള ചെണ്ടയല്ല ഗവർണ്ണറെന്നും സുരേന്ദ്രൻ ഓർമിപ്പിക്കുന്നു.ഗവർണർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം കഴിഞ്ഞ കുറച്ചു ദിവസമായി ബഹുമാന്യനായ കേരളാ ഗവർണ്ണർക്കെതിരെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കന്മാരും വലിയ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണല്ലോ. പാർലിമെന്റ് പാസ്സാക്കിയ ഒരു നിയമത്തിനനുകൂലമായി സംസാരിച്ചു എന്നതാണ് അദ്ദേഹം ചെയ്ത മഹാ അപരാധമായി വ്യാഖ്യാനിക്കുന്നത്. ഇത്രയും കാലം നിങ്ങൾ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ഒരു ഗവർണ്ണറയേ നിങ്ങൾ കണ്ടിട്ടുള്ളൂ. ഇപ്പോൾ സർവ്വകലാശാലകളിലെ മാർക്കു തട്ടിപ്പും അഴിമതിയും ഗവർണ്ണർ അന്വേഷിക്കാൻ തുടങ്ങിയിട്ടുണ്ട്. പിന്നെ ഓഡിറ്റ് നടത്താതെ സർക്കാർ ഖജനാവ് കൊള്ളയടിക്കുന്ന പല കേസ്സുകളിലും അദ്ദേഹം ഭരണഘടനാ ബാധ്യത നിറവേറ്റുന്നുണ്ട്. ഈ ഗവർണ്ണർ തുടരുന്നത് കാലാകാലങ്ങളായി തുടരുന്ന പല ഭരണഘടനാ വിരുദ്ധ നടപടികൾക്കും പകൽകൊള്ളകൾക്കും വിലങ്ങുതടിയാവുമെന്ന് മനസ്സിലാക്കിയുള്ള ഒരു മുഴം മുമ്പേയുള്ള ഏറാണിത്. സി. പി. എമ്മിനോടും കോൺഗ്രസ്സിനോടും ഒന്നേ പറയാനുള്ളൂ നിങ്ങൾക്ക് അനാവശ്യമായി കേറി കൊട്ടാനുള്ള ചെണ്ടയല്ല സംസ്ഥാന ഗവർണ്ണർ. കണ്ണും കാതും കൂർപ്പിച്ചു വെച്ച് ഭരണഘടനാ ബാധ്യത നിറവേറ്റുന്ന കേരളാ ഗവർണ്ണർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.
Read More » -
കണ്ണൂരിൽ സിപിഎം കോൺഗ്രസ് സംഘർഷം
കണ്ണൂർ :കണ്ണൂർ കടമ്പൂരില്‍ കോണ്‍ഗ്രസ് -സി പി എം സംഘര്‍ഷത്തില്‍ ആറ് പേര്‍ക്ക് പരിക്ക് മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്ര്‌സസുകാര്‍ക്കുമാണ് പരിക്കേറ്റത്. കടമ്പൂരിലെ രാജീവ് ഭവനിൽ അതിക്രമിച്ച് കയറിയ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവർത്തകർ രാജീവ് ഭവന്‍റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സി.ഒ രാജേഷ് പറഞ്ഞു കാടാച്ചിറയില്‍ നടന്ന കോണ്‍ഗ്രസ്സ് പ്രകടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് ആരോപണം. കെഎസ്യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ അനില്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് കടമ്പൂര്‍ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ അഭിനവ് അടിയുടെ ആഘാതത്തില്‍ ബോധരഹിതനായി. ഇതിന് ശേഷമാണ് ശ്രീരാഗിനും, അനില്‍കുമാറിനും നേരെ അക്രമം നടന്നത്. പരിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു. അക്രമത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More » -
രണ്ടില കൈവിട്ട ജോസ് കെ മാണി, കേരളാ കോൺഗ്രസ് പുതിയ വഴിത്തിരിവിൽ
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യ്ത കേരളാ കോൺഗ്രസ് ഇപ്പോൾ തളർന്നുകൊണ്ടിരിക്കയാണ്.തന്നെ എതിർക്കുന്നവരെയും തന്നോട് അഭിപ്രായ വ്യത്യാസമുള്ളവരെയും ഒപ്പം നിർത്തി സമർത്ഥമായി പാർട്ടിയെ നയിച്ചിരുന്ന നേതാവാണ് കെ എം മാണി. എന്നാൽ മാണിയുടെ മകനായ ജോസ് കെ മാണി അഛന്റെ കുപ്പായം അണിഞ്ഞെങ്കിലും അത് അദ്ദേഹത്തിന് ഒട്ടും പാകമല്ലന്ന് തെളിയിക്കുന്നതാണ് കേരളാ കോൺഗ്രസ്സിൽ നടക്കുന്ന സംഭവവികാസങ്ങൾ.
Read More » -
ബിഡിജെഎസ് പൊട്ടിത്തെറിയുടെ വക്കിൽ
വെള്ളാപ്പള്ളി നടേശന്റെ നിലപാടു മാറ്റങ്ങൾ ബിഡിജെഎസിന് ബാധ്യതയാകുകയാണ്. മൈക്രോഫിനാൻസ് കേസിൽ പിണറായിയുടെ വിജിലൻസിനേയും അനധികൃത സ്വത്ത് സമ്പാദനക്കേസ്സിൽ മോഡിയുടെ എൻഫോഴ്സ്മെന്റിനേയും ഒരേ സമയം ഭയക്കുന്ന വെള്ളാപ്പള്ളി ഒരു കക്ഷത്തിൽ LDF നെയും മറു കക്ഷത്തിൽ NDA യും ഒതുക്കാമെന്നാണ് കരുതിയത്.
Read More » -
കോടിയേരി അവധിയെടുത്ത് മാറിനിൽക്കേണ്ട, തൽക്കാലം വിശ്രമിക്കാം
തിരുവനന്തപുരം:സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിയെടുത്ത് മാറിനിൽക്കേണ്ട, എന്നാൽ ചികിത്സ തുടരുന്ന സമയത്ത് അദ്ദേഹത്തിന് വിശ്രമിക്കാം എന്ന് സി പി എം നേതൃത്വ തലത്തിൽ ധാരണയായി. എ.കെ.ജി. സെന്ററിലെത്തി കോടിയേരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ അവെയ്ലബിൾ പൊളിറ്റ് ബ്യൂറോയും എ.കെ.ജി. സെന്ററിൽ ഹാജരായ സെക്രട്ടേറിയറ്റ് അംഗങ്ങളും ഇക്കാര്യം ചർച്ചചെയ്തു. കോടിയേരിക്ക് ചികിത്സയ്ക്കാവശ്യമായ സൗകര്യം ഉറപ്പാക്കിയുള്ള ക്രമീകരണം മതിയെന്ന തീരുമാനമാണ് നേതൃതലത്തിലുണ്ടായത്.
Read More » -
ബി ജെ പി അധ്യക്ഷനെ കണ്ടെത്താൻ കേന്ദ്ര നേതാക്കൾ കേരളത്തിലേക്ക്
തിരുവനന്തപുരം:ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾക്ക് ദേശീയ നേതാക്കൾ അടുത്തയാഴ്ച കേരളത്തിലെത്തും. ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം കോർ കമ്മിറ്റിയംഗങ്ങളുമായും തുടർന്ന് ആർ.എസ്.എസ്. നേതൃത്വവുമായും ചർച്ച നടത്തും.ഈ മാസം 15-നകം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കാനാണ് നിർദേശം. കേരളത്തിലെ പാർട്ടിപ്രവർത്തനം ഇപ്പോൾ വേണ്ടത്ര സജീവമല്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ. കേരളഘടകത്തിലെ ഗ്രൂപ്പുപോര് ഒഴിവാക്കി സമവായത്തിലൂടെ പാർട്ടിയെ നയിക്കാൻ ആളെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ദേശീയ നേതൃത്വത്തിനു മുന്നിൽ. കേന്ദ്രമന്ത്രി വി. മുരളീധരനും മുൻ പ്രസിഡന്റ് പി.കെ. കൃഷ്ണദാസും നയിക്കുന്ന ഗ്രൂപ്പുകളാണ് പ്രധാനമായും അധ്യക്ഷ സ്ഥാനത്തിനായി രംഗത്തുള്ളത്. മുരളീധര പക്ഷത്ത് കെ. സുരേന്ദ്രനും കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശും. ഇവരെക്കൂടാതെ, ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരും രംഗത്തുണ്ട്.
Read More » -
കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അവധിക്ക് അപേക്ഷിച്ചിട്ടില്ല:സിപിഎം.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്ന് സിപിഎം. സെക്രട്ടറി അവധിയിൽ പോകുന്നതിനാൽ താത്കാലിക സെക്രട്ടറിയെ നിയമിക്കാൻ പോകുന്നുവെന്ന വാർത്തകളും സിപിഎം നിഷേധിച്ചു. വാർത്താ കുറിപ്പിലൂടെയാണ് സിപിഎം സെക്രട്ടറിയേറ്റ് വാർത്തനിഷേധിച്ചത്.
Read More » -
കോടിയേരി ബാലകൃഷ്ണൻ ആറുമാസം അവധിയിൽ’ എം എ ബേബി ഇടക്കാല സെക്രട്ടറി ആയേക്കും
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തിന് അവധിയിൽ പോകുന്നു. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണൻ ആറുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധിയെടുക്കുന്നത് എന്നാണ് വിശദീകരണം. കോടിയേരി അവധിയിൽ പോകുന്നതോടെ എം എ ബേബി യെ പുതിയ സെക്രട്ടറിയാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തിൽ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്. അടുത്തിടെ വിദഗ്ധ ചികിത്സക്കായി അദ്ദേഹം വിദേശത്തേക്കും പോയിരുന്നു. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോൾ അവധിക്ക് അപേക്ഷ നൽകിയിരിക്കുന്നത്. കോടിയേരിയുടെ അപേക്ഷയിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കും. കോടിയേരി അവധിയിൽ പോകുന്നതോടെ മുതിർന്ന നേതാവായ എം. എ. ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. എം. എ. ബേബിയെ പരിഗണിച്ചില്ലെങ്കിൽ ഇ. പി. ജയരാജൻ, എം. വി. ഗോവിന്ദൻ, എ. വിജയരാഘവൻ തുടങ്ങിയവർക്കും സാധ്യതയുണ്ട്. സെക്രട്ടറിയെ മന്ത്രിസഭയിൽനിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും.
Read More » -
പല നേതാക്കൾക്കും പല താൽപര്യങ്ങളുണ്ടാകും ശക്തമായ നേതൃത്വം വരാനുള്ള താൽപര്യമാണ് എന്റേത്, കെ പി സി സി ഭാരവാഹി പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് മുല്ലപ്പള്ള രാമചന്ദ്രൻ.
തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടികയിലെ അതൃപ്തി തുറന്നുപറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രൻ. ആൾക്കൂട്ടമല്ല കെപിസിസിയെ നയിക്കേണ്ടത്. ശക്തമായ നേതൃത്വമാണ് വരേണ്ടത്. ജനപ്രതിനിധികൾ ഭാരവാഹികളാകേണ്ടെന്നാണ് തന്റെ അഭിപ്രായയം, എംപിമാരും എംഎൽഎമാരും മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻതന്നെ സമയം തികയാതിരിക്കെ പാർട്ടി ഏൽപിക്കുന്ന ചുമതലകൾ എങ്ങനെ നിർവഹിക്കാനാകും എന്ന് മുല്ലപ്പള്ളി പത്രസമ്മേളനത്തിൽ ചോദിച്ചു.കെപിസിസി ഭാരവാഹികളായി ഇരു ഗ്രൂപ്പുകളും വലിയ പട്ടികതന്നെ കൈമാറിയ സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഏറ്റവും ശക്തമായ, കാര്യക്ഷമമായി പാർട്ടിയെ മുന്നോട്ടുനയിക്കാൻ സാധിക്കുന്ന നേതൃത്വമാണ് കെപിസിസിക്ക് ആവശ്യം. തനിക്കു ലഭിച്ച ലിസ്റ്റിൽ ഓരോ ഭാരവാഹിയെയും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി നേതൃത്വത്തിന് നൽകിയിട്ടുണ്ട്. എന്തായിരിക്കണം കമ്മിറ്റിയുടെ ഘടന എന്നതിനെക്കുറിച്ചും താൻ വ്യക്തമാക്കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. പല നേതാക്കൾക്കും പല താൽപര്യങ്ങളുണ്ടാകും. എന്നാൽ ശക്തമായ നേതൃത്വം വരാനുള്ള താൽപര്യമാണ് താൻ നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. വൈകാതെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read More »