Politics
-
കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി, മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവന്തപുരം: യുണിവേഴ്സിറ്റി കോളേജിൽ കെ.എസ്.യു പ്രവർത്തകന് നേരെ നടന്നത് ആൾക്കൂട്ട ആക്രമണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂർ മോഡൽ വാടക കൊലയാളികളെ വളർത്തുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകൾ മാറി. ഇത്തരം ക്രൂരവും പ്രാകൃതവുമായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. എന്തുസംഭവം നടന്നാലും കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. സംഭവത്തിൽ പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആരോപിച്ചു. യൂണിവേഴ്സിറ്റി കോളേജിന് സമീപമാണ് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ്. അവിടെനിന്ന് പോലീസിന് മേൽ നിയന്ത്രണമുണ്ടാകുന്നുവെന്നും അഭിജിത് ആരോപിച്ചു. കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസിൽ പ്രതിയായ ഏട്ടപ്പൻ മഹേഷിനെ പിടിക്കാതിരിക്കുന്നത് സർക്കാരിന്റെ സമ്മർദ്ദം കൊണ്ടാണോയെന്ന സംശയം ബലപ്പെടുകയാണെന്നും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ മാഫിയ സംഘങ്ങളുടെ പിടിയിലാണ്. അവിടെ കഞ്ചാവും ലഹരിവസ്തുക്കളുമുണ്ടെന്നും അവിടെ റെയ്ഡ് നടത്തണമെന്നും അഭിജിത് ആവശ്യപ്പെട്ടു.
Read More » -
മഹാരാഷ്ട്ര, കോൺഗ്രസിനും ശിവസേനക്കും വലിയ നഷ്ട്ടം .
ലാഭനഷ്ട്ടങ്ങളുടെ കണക്കു കൂട്ടലിലാണ് ഇപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ. അവസാന കണക്കെടുപ്പിൽ ഏറ്റവും കനത്ത നഷ്ട്ടംകോൺഗ്രസിനായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്.
Read More » -
‘മഹാരാക്ഷ്ട്രീയ’ ചവിട്ടു നാടകം
തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായ രീതിയിലാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും അധാർമ്മികമല്ലന്നു തെളിയിക്കുന്നതാണ് മഹാരാ ഷ്ട്രിയിലെ സംഭവവികാസങ്ങൾ. ചതിയും വഞ്ചനയും കഴി യുന്നത്ര ഭംഗിയായി നടത്താൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുകയായിരുന്നു.
Read More » -
കെ.പി.എം.എസ് വരുതിയിലാക്കാൻ പുന്നലയുടെ ശ്രമം
നവോത്ഥാന നായകനായി മാറാൻ ശ്രമിച്ച് എടുക്കാത്ത നാണയമായി മാറിയ KPMS സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, സംഘട നയിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ അടിച്ചമർത്താനായി സംഘടനയുടെ ഘടനയിൽത്തന്നെ മാറ്റം വരുത്താൻ ശ്രമിക്കുന്നു എന്ന് ആരോപണം.
Read More » -
ആദർശ ധീരന് അടിതെറ്റുന്നു
ആദർശധീരനെന്ന് അണികൾ വിശേഷിപ്പിക്കുന്ന ഏ.കെ ആന്റണിക്ക് അടിപതറുകയാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരിക്കാൻ കൊതിക്കുന്ന സംസ്ഥാന നേതാക്കന്മാരുടെ സമ്മർദ്ദത്തിനു മുന്നിൽ വഴങ്ങാൻ സോണിയാ ഗാന്ധി നിർബ്ബന്ധിതയായിരിക്കയാണ്.
Read More » -
KSU മാർച്ചിൽ സംഘർഷം, നാളെ വിദ്യാഭാസ ബന്ദ്
തിരുവനന്തപുരം : എം.ജി,കേരളാ സർവകലാശാലകളിലെ മാർക്ക് തട്ടിപ്പുകളിൽ സ്വതന്ത്ര അന്വേഷണവും വാളയാർ കേസിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം.പോലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ. എം. അഭിജിത് എന്നിവർക്ക് പരിക്കേറ്റു. തലപൊട്ടി ചോരയൊലിച്ച ഷാഫി പറമ്പിൽ എം. എൽ.എ യെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അക്രമാസക്തരായ പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സെക്രട്ടറിയേറ്റിനുമുന്നിൽ ശബരിനാഥ് എം. എൽ. എ പ്രസംഗിച്ചോണ്ടുനിന്നപ്പോൾ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പോലീസ് നടപടിയിലാണ് മാർച്ച് അക്രമാസക്തമായത്. തലപൊട്ടി ചോരയൊലിപ്പിച്ച ഷാഫിപറമ്പിൽ എം. എൽ. എ യെ ആശുപത്രിയിലേക്ക് മാറ്റാതെ എ.ആർ ക്യാമ്പിലേക്ക് കൊണ്ടുപോയത് പ്രതിപക്ഷ എം.എൽ.എ മാരുടെ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധത്തെ തുടർന്ന് ഷാഫി പറമ്പലിനെ മെഡിക്കൽ കോളേജിലേക്കു മാറ്റി. നിയമസഭാ മാർച്ചിൽ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച (20.11.2019) കെ.എസ്.യു സംസ്ഥാനത്ത് വിദ്യാഭാസ ബന്ദിന് ആഹ്വാനം ചെയ്യ്തു.
Read More » -
ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം- ഷിബു ബേബിജോൺ
പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോണിന്റെ ഫേസ്ബുക് പോസ്റ്റ്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സർക്കാരിന്റെയും സി പി എമ്മിന്റെയും നിലപാട് മാറ്റത്തെ രൂക്ഷമായ ഭാഷയിലാണ് ഷിബുബേബിജോൺ വിമർശിച്ചിരിക്കുന്നത്. ‘വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ’ എന്ന് ചോദിച്ചുകൊണ്ട് ആരംഭിക്കുന്ന പോസ്റ്റിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായിസർക്കാരിനെ ഉപമിച്ചിരിക്കുന്നു.’ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം’ എന്ന് പറഞ്ഞാണ് ഫേസ്ബുക്‌പോസ്റ് അവസാനിക്കുന്നത്. ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം. കഴിഞ്ഞ വർഷം ശബരിമല വിഷയത്തിൽ ഭരണാധികാരി എന്ന നിലയിൽ വിവേകം ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചപ്പോൾ ദുർവാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകർത്ത പിണറായി സർക്കാർ.! ഈ വർഷം കോടതി വിധിവന്നപ്പോൾ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങൾ.! ഇപ്പോൾ ദിവസങ്ങൾക്ക് ഉള്ളിൽ സ്ത്രീ പ്രവേശനത്തെ തടയാൻവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സർക്കാർ.! കഴിഞ്ഞ വർഷം ദുർവാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉൾക്കൊള്ളാൻ പിണറായി തയ്യാറായിരുന്നെങ്കിൽ, നാട്ടിൽ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തിൽ ബിജെപിയെന്ന ശല്യം അന്നേ തീർന്നും കിട്ടിയേനെ.! ഇംഗ്ളീഷുകാരന്റെ ഭാഷയിൽ യു ടേൺ, മലയാളത്തിൽ മലക്കംമറിച്ചിൽ, ചുരുക്കിപ്പറഞ്ഞാൽ മലയാളി സമൂഹത്തിന്റെ മുന്നിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാർ.! വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്‌ഢിത്തരങ്ങളുടെ കൂമ്പാരവുമായി നിൽക്കുന്ന പിണറായി സർക്കാർ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികൾ. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!
Read More » -
ട്രഷറി അടച്ചുപൂട്ടലിലേക്കു എത്തുമ്പോഴും സർക്കാർ ഖജനാവിൽ നിന്നും ഒരു കോടിരൂപ അനുവദിക്കുന്നത് സിപിഎമ്മുകാരായ കൊലയാളികളെ സഹായിക്കാൻ – രമേശ് ചെന്നിത്തല
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസിൽ CBI അന്വേഷണം ഉണ്ടാകാതിരിക്കാനായി സർക്കാർ ഖജനാവിൽ നിന്നും 46 ലക്ഷം രൂപ അനുവദിച്ചെന്ന് രമേശ് ചെന്നിത്തല. ഇടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം തടഞ്ഞു നിർത്താനായി അരക്കോടിയിലേറെ രൂപയാണ് ചെലവഴിച്ചതെന്നും, ട്രഷറി അടച്ചുപൂട്ടലിലേക്കു എത്തുമ്പോഴും സർക്കാർ ഖജനാവിൽ നിന്നും ഒരു കോടിരൂപ അനുവദിക്കുന്നത് സിപിഎമ്മുകാരായ കൊലയാളികളെ സഹായിക്കാനാണെന്നും രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആരോപിച്ചു. ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും വെട്ടിക്കൊന്ന സിപിഎം കൊലയാളികളെ സംരക്ഷിക്കുന്നതിനായി രണ്ട് ഘട്ടമായി 46 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം ഉണ്ടാകാതിരിക്കാൻ ഹൈക്കോടതിയിൽ ഹാജരാകുന്ന അഭിഭാഷകർക്ക് നൽകാനായി ആദ്യം 25 ലക്ഷം രൂപയും കഴിഞ്ഞ ദിവസം 21 ലക്ഷം രൂപയും അനുവദിച്ചു. ഇടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം തടഞ്ഞു നിർത്താനായി അരക്കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. ട്രഷറി അടച്ചുപൂട്ടലിലേക്കു എത്തുമ്പോഴും സർക്കാർ ഖജനാവിൽ നിന്നും ഒരു കോടിരൂപ അനുവദിക്കുന്നത് സിപിഎമ്മുകാരായ കൊലയാളികളെ സഹായിക്കാനാണ്. സിപിഎം നിയന്ത്രണത്തിലുള്ള റബ്കോ വരുത്തിവച്ച 238 കോടി രൂപയുടെ ബാധ്യതയാണ് സർക്കാർ ഖജനാവിൽ നിന്ന് എടുത്തടച്ചത്. ഓരോ മലയാളിയെയും കൂടുതൽ കടക്കാരാക്കിയാണ് സിപിഎം ധൂർത്ത് നടത്തുന്നത്.
Read More » -
ടി.എൻ ശേഷൻ അന്തരിച്ചു
ചെന്നൈ: ഐ.എ.എസ് ഉദ്യോഗസ്ഥനും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന ടി.എൻ ശേഷൻ(87) അന്തരിച്ചു. അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ദീർഘ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന അധിക ചിലവിനും അഴിമതിക്കും ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1955 ബാച്ചിലെ IAS ഓഫീസർ ആയിരുന്ന TNശേഷൻ. 1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്.
Read More »