Special Story

  • Photo of ശിവശങ്കറിന് ഇന്ന് നിർണ്ണായകദിനം; എൻഐഎ വീണ്ടും ചോദ്യം ചെയ്യും

    ശിവശങ്കറിന് ഇന്ന് നിർണ്ണായകദിനം; എൻഐഎ വീണ്ടും ചോദ്യം ചെയ്യും

    തിരുവനന്തപുരം : സ്വർണ്ണക്കടത്ത്  കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എൻ.ഐ.എ. വീണ്ടും ചോദ്യംചെയ്യും.  എൻഐഎ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ.  എൻ.ഐ.എ ഓഫീസിൽ വൈകുന്നേരം അഞ്ചിന് ഹാജരാകണമെന്നാണ് ശിവശങ്കറിനോട്‌ നിർദേശിച്ചിട്ടുള്ളത്. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനായി എ.എൻ.ഐയുടെ പ്രത്യേക സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യംചെയ്യുക. ചില ഫോൺകോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങൾ സഹിതമാകും ചോദ്യംചെയ്യൽ.

    Read More »
  • Photo of തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

    തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

    തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിൽ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ രാവിലെ ആറ് മണി മുതല്‍ ഒരാഴ്ചത്തേക്കാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.  സെക്രട്ടറിയേറ്റ് അടച്ചിടും. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലിരുന്ന് ജോലിചെയ്യും. തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടില്‍ തന്നെ തുടരണം എന്നാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകള്‍ പ്രവര്‍ത്തിക്കുമെന്നും എന്നാല്‍ പോയി വാങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് കടകളില്‍ പോകാന്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. ഭക്ഷണശാലകളും തുറക്കുമെങ്കിലും അവിടേക്ക് ആളുകളെ വരാന്‍ അനുവദിക്കില്ല. അതിന് പകരമായി അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കുമെന്നും ഡി.ജി.പി പറഞ്ഞു. അതിനായി ഫോണ്‍ നമ്പർ നല്‍കുമെന്നും സാധനങ്ങള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പൊലീസ്‌ ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. തലസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്. ഏഴു ദിവസത്തേക്ക് പൊതുഗതാഗതവും ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളും മരുന്ന് കടകളും മാത്രമാകും ഈ സാഹചര്യത്തില്‍ തുറക്കുക. ആശുപത്രികളും പ്രവര്‍ത്തിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് തലസ്ഥാനത്തെ പ്രധാന റോഡുകളെല്ലാം അടയ്ക്കും. സെക്രട്ടേറിയറ്റും ഓഫീസുകളും പ്രവര്‍ത്തിക്കില്ല. നഗരത്തിലേക്ക് കടക്കാനും പുറത്തേക്ക് പോകാനും ഒറ്റ വഴി മാത്രമാകും തുറന്നിടുക.

    Read More »
  • Photo of സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

    Read More »
  • Photo of എന്നും മനസ്സില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജ്ജവും പ്രചോദനവുമാണ് സഖാവ് നായനാർ: പിണറായി

    എന്നും മനസ്സില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജ്ജവും പ്രചോദനവുമാണ് സഖാവ് നായനാർ: പിണറായി

    തിരുവനന്തപുരം : എന്നും മനസ്സില്‍ കടന്നെത്തുന്ന സ്മരണയും ഊര്‍ജ്ജവും പ്രചോദനവുമാണ് സഖാവ് ഇ.കെ നായനാർ. നായനാരെ പോലെ കേരള ജനത നെഞ്ചിലേറ്റിയ നേതാക്കള്‍ അധികം ഉണ്ടായിട്ടില്ല. ഇ കെ നായനാരിന്റെ ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച്‌  മുഖ്യമന്തി പിണറായി വിജയന്‍. ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയില്‍ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് സ.നായനാര്‍. രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനര്‍പ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേല്‍ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ കരുത്തു പകര്‍ന്നു നല്‍കിയ കമ്മ്യൂണിസ്ററ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേര്‍ക്ക് നേര്‍ പൊരുതിനില്‍ക്കാനുള്ള നമ്മുടെ ഊര്‍ജ്ജം ആ വെളിച്ചമാണെന്നും മുഖ്യമന്ത്രി പറയുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം  സഖാവ് നായനാരെ ഓർക്കാൻ ഒരു പ്രത്യേക ദിവസം വരേണ്ടതില്ല. എന്നും മനസ്സിൽ കടന്നെത്തുന്ന സ്മരണയും ഊർജ്ജവും പ്രചോദനവുമാണ് സഖാവ്. ഇ.കെ നായനാരോളം കേരള ജനത നെഞ്ചിലേറ്റിയ നേതാക്കൾ അധികം ഉണ്ടായിട്ടില്ല. അദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷം തികയുകയാണ്. ഏറ്റവും കഠിനമായ രാഷ്ട്രീയ കാലാവസ്ഥയിൽ ഒഴുക്കിനെതിരെ നീന്തിയ പോരാളിയാണ് സ. നായനാർ. ഒരു പക്ഷേ, രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയ്ക്കും ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം കേരളത്തിനർപ്പിച്ച സംഭാവനകളുടെ മഹത്വം ഇത്രമേൽ പ്രസക്തമായ മറ്റൊരു കാലം വേറെയില്ല. കോളറയോടും, വസൂരിയോടും മല്ലടിച്ച ജനതയ്ക്ക് അതിജീവനത്തിന്റെ  കരുത്തു പകർന്നു നൽകിയ കമ്മ്യൂണിസ്ററ് പാരമ്പര്യമാണ് സഖാവ് നായനാരുടെ ജീവിത പഥത്തിലെ നിറവെളിച്ചം. ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ മഹാമാരിയോട് നേർക്ക് നേർ പൊരുതിനിൽക്കാനുള്ള നമ്മുടെ ഊർജവും ആ വെളിച്ചമാണ്. ചെറുപ്രായത്തിൽ  ദേശീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്ന സഖാവിൻ്റെ ജീവിതം ആധുനിക കേരളത്തിൻ്റെ  ചരിത്രത്തിലെ തുടിക്കുന്ന സാന്നിധ്യമാണ്. ജന്മിത്വത്തിന് അന്ത്യം കുറിച്ച ഐതിഹാസിക കർഷക പോരാട്ടങ്ങളിൽ – കയ്യൂരിലും, മൊറാഴയിലും –  സഖാവിന്റെ ജ്വലിക്കുന്ന മുദ്രയുണ്ട്. നാലു വർഷത്തെ ജയിൽ ജീവിതവും, പതിനൊന്നു വർഷം വരെ നീണ്ട ഒളിവു…

    Read More »
  • Photo of ഭൂമിയിൽ പുതുവർഷം പിറക്കുന്ന ആകാശക്കാഴ്ച

    ഭൂമിയിൽ പുതുവർഷം പിറക്കുന്ന ആകാശക്കാഴ്ച

    ഭൂമിയിലെ പുതുവർഷ പിറവി ഉപഗ്രഹക്കണ്ണിലൂടെ.ചിത്രത്തിൽ ഇന്ത്യയെയും ശ്രീലങ്കയെയും മറ്റ് അയൽരാജ്യങ്ങളെയുംകാണാം. കിഴക്കേ ചക്രവാളത്തിൽ സൂര്യൻ പുതുവർഷപ്പുലരി ഒരുക്കാൻ വരുന്നതിന്റെ കിരണങ്ങളും കാണാം.  

    Read More »
  • Photo of കാസറഗോഡിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതാനൊരുങ്ങി ഭക്ഷണക്കമ്മിറ്റി

    കാസറഗോഡിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതാനൊരുങ്ങി ഭക്ഷണക്കമ്മിറ്റി

    കാസറഗോഡ് : കാസര്‍കോടന്‍ മണ്ണില്‍ കൗമാര കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി  ഏഴു ദിനങ്ങള്‍ കൂടി മാത്രം. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങളിൽ ആദ്യം ശ്രദ്ധ നേടുന്നത് ഭക്ഷണക്കമ്മിറ്റിയാണ്.ഭക്ഷണകാര്യത്തിൽ ഒരു കുറവും വരുത്താതെ അതിഥികളെയെല്ലാം  സന്തോഷത്തോടെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷണ കമ്മറ്റി.മത്സരം കഴിഞ്ഞ് തിരിച്ചു പോകുന്ന മത്സരാര്‍ത്ഥികളെ ആരെയും വെറും വയറോടെ ഭക്ഷണക്കമ്മറ്റി തിരിച്ചു വിടില്ല. കൈകളില്‍ പൊതിച്ചോറും നല്‍കി, കരുതലോടെ മാത്രമേ കലാ നഗരിയില്‍ നിന്നും യാത്ര അയക്കു. ഭക്ഷണപ്പുരയിലെത്തുന്ന എല്ലാപേര്‍ക്കും വയറു നിറയെ ഉണ്ണാനുള്ള സൗകര്യം ഒരുങ്ങുകയാണ്. 27ന് പാലുകാച്ചല്‍ ചടങ്ങിന് ശേഷം ഭക്ഷണപ്പുര ഉണരും. മലബാറിന്റെ രുചിക്കൂട്ടുകള്‍ക്കൊപ്പം തുളുനാടന്‍ സീറയും, ഹോളിഗയും മത്സരാര്‍ത്ഥികള്‍ക്ക് ആസ്വദിക്കാം. പാല്‍പായസം, പ്രഥമന്‍ തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെ സദ്യയിലുണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും ഇഷ്ടുവും കൊഴക്കട്ടയും മറ്റ് കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും.

    Read More »
  • Photo of അനുദിനം അപമാനിതനാകുന്ന സഭാദ്ധ്യക്ഷൻ

    അനുദിനം അപമാനിതനാകുന്ന സഭാദ്ധ്യക്ഷൻ

    കഴിഞ്ഞ ദിവസം പ്രതിപക്ഷാംഗങ്ങൾ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിനെ തുടർന്ന് സ്പീക്കർക്ക് സഭ വിട്ട് ചേംബറിലേക്ക് പോകേണ്ടി വന്നു. അതോടെ സഭ അനാഥമായി. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇരുണ്ട ഒരദ്ധ്യായംകൂടി എഴുതി ചേർക്കപ്പെട്ടു.

    Read More »
Back to top button