Spiritual

  • Photo of എന്തിന് വേണ്ടിയാണ് ഒരു ജ്യോതിഷിയെ സമീപിക്കേണ്ടത്,ജ്യോതിഷിയെ കണ്ടാൽ നമ്മുടെ തീരുമാനങ്ങൾ മാറ്റി വയ്ക്കേണ്ടി വരുമോ?

    എന്തിന് വേണ്ടിയാണ് ഒരു ജ്യോതിഷിയെ സമീപിക്കേണ്ടത്,ജ്യോതിഷിയെ കണ്ടാൽ നമ്മുടെ തീരുമാനങ്ങൾ മാറ്റി വയ്ക്കേണ്ടി വരുമോ?

    ജ്യോതിഷിയെ കണ്ടാൽ നമ്മുടെ തീരുമാനങ്ങൾ മാറ്റി വയ്ക്കേണ്ടി വരുമോ?. എന്തിന് വേണ്ടിയാണ് ഒരു ജ്യോതിഷിയെ സമീപിക്കേണ്ടത്. പൂർവ്വ ജന്മത്തിൽ നമ്മൾ ചെയ്ത നന്മതിന്മകളുടെ ഈ ജന്മത്തിലെ കർമ്മ ഫലങ്ങളെ ഗ്രഹങ്ങൾ സൂചിപ്പിയ്ക്കുന്നു. ആ സൂചനകളെ വിശകലനം ചെയ്യ്ത് ഈ ജന്മത്തിലെ നേരായ വഴി കാട്ടിത്തരികയാണ് ജ്യോതിഷിയുടെ ധർമം. ഗ്രഹങ്ങൾ ഫലദായകരല്ല ഫലസൂചകരാണെന്ന് ജ്യോതിഷി ഡോ. ഗോപാലകൃഷ്ണ ശർമ… 

    Read More »
  • Photo of പിതൃ ശാപങ്ങൾ മാറ്റാം, ഒരു രൂപ പോലും ചിലവില്ലാതെ

    പിതൃ ശാപങ്ങൾ മാറ്റാം, ഒരു രൂപ പോലും ചിലവില്ലാതെ

    Read More »
  • Photo of ജ്യോതിഷം; സത്യവും സങ്കൽപ്പവും

    ജ്യോതിഷം; സത്യവും സങ്കൽപ്പവും

    ഏതൊരു വിഷയത്തെയും അറിയുവാൻ ശ്രമിക്കുമ്പോൾ അതിന്റെ വ്യാപ്തി, ലക്‌ഷ്യം, താത്പര്യം, സന്ദർഭം, പരിമിതി മുതലായവ നല്ലവണ്ണം മനസ്സിലാക്കിയ ശേഷം മാത്രം ആ വിഷയത്തെ സമീപിക്കണം.  അല്ലെങ്കിൽ അത്യാപത്ത്സംഭവിക്കും. ഉടനെ അല്ലെങ്കിൽ കാലക്രമേണ. ഏതൊരു വിഷയത്തെയും അതിന്റെതായ  രീതിയിൽ തന്നെ കാണണം. നമ്മളിൽ ചിലർ (പ്രത്യേകിച്ച് പുതിയ തലമുറ ആവാം) ജ്യോതിഷത്തെ ഒരു കപട ശാസ്ത്രമായി കാണുന്നു.  ഒരു കാരണം – തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വിവരങ്ങൾ, വിശാലമായ ദുരുപയോഗം, തെറ്റിദ്ധാരണ, തെറ്റായ പ്രതീക്ഷകളോടൊപ്പം പക്വതയില്ലാത്ത പരിഹാര നടപടികൾ (ശ്രദ്ധയും ഭക്തിയും ഇല്ലാതെ വെറുതെ പരീക്ഷിച്ചു നോക്കൽ), പണത്തിനായുള്ള ആസക്തി  മുതലായവ. മറ്റൊരു കാരണം  – ചിലർ ജ്യോതിഷത്തെ അവരുടെ സ്വന്തം അനുഭവങ്ങളുടെയോ വിവിധ മേഖലകളിലെ അറിവിന്റെയോ, മാത്രമല്ല കുടുംബം, സോഷ്യൽ മീഡിയ, അയൽവാസികൾ, സുഹൃത്തുക്കൾ, മാസികകൾ, പത്രം മുതലായ വിവിധ സ്രോതസ്സുകളിലൂടെ നേടിയ വിവരങ്ങളിലൂടെയും വിലയിരുത്തുന്നു. മറ്റുചിലർ ലക്ഷ്യത്തിലേക്ക് നയിക്കുന്ന റോഡിന് എതിർവശത്തുള്ള റോഡിലൂടെയാണ് കൂടുതലും സഞ്ചരിക്കുന്നത്,  അതിനുശേഷംഗ്രഹങ്ങളെ കുറ്റപ്പെടുത്തുന്നു. ഉദാഹരണത്തിന്, മദ്യം / മയക്കുമരുന്ന് ഉപേക്ഷിക്കില്ല, എന്നിട്ടും നല്ല ശാരീരിക ആരോഗ്യം പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ഒരു ദിനചര്യ നമുക്കില്ല, എന്നാൽ എല്ലായ്പ്പോഴും ശക്തവും ആരോഗ്യകരവുമായ മാനസികാവസ്ഥ  പ്രതീക്ഷിക്കുന്നു. ജ്യോതിഷ ശാസ്ത്രം, തന്ത്ര ശാസ്ത്രം, മന്ത്ര ശാസ്ത്രം, വൈദിക ക്രിയകൾ, താന്ത്രിക ക്രിയകൾ, രത്‌നശാസ്ത്രം, വാസ്തു, യന്ത്രം / മന്ത്ര രോഗശാന്തി, കൈനോട്ടം, എന്നിങ്ങനെ  എല്ലാ തലങ്ങളും മാസ്റ്റേഴ്സ് ചെയ്ത ഒരു മൾട്ടി ഡൈനാമിക് വ്യക്തിയാണ് ജ്യോതിഷിയെന്ന് ചിലർ കരുതുന്നു.  ചിലർ തങ്ങളുടെ ബിസിനസ്സിൽ കഠിനാധ്വാനം നടത്തിയിട്ടും ഫലങ്ങൾ കാണാത്തപ്പോൾ അവരുടെ ഭാഗ്യം പരീക്ഷിക്കാൻ ജ്യോതിഷിയെ സമീപിക്കുന്നു. ദോഷങ്ങൾക്ക് പരിഹാര നടപടികളിലൂടെ വേഗത്തിൽ ഫലങ്ങൾ പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ ദിനചര്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്രാർത്ഥനകൾ, ധ്യാനം, യോഗ, ആത്മീയ പ്രവർത്തനങ്ങൾ എന്നിവയിൽ നമ്മുടെ സമയവും ഊർജവും നിക്ഷേപിക്കാൻ നാം തയ്യാറല്ല.  പക്ഷെ ഭൗതിക നേട്ടങ്ങൾ നേടാൻ മുഴുവൻ സമയവും ചെലവഴിക്കുന്നു. ജാതകത്തിന്റെ അടിസ്ഥാനം കർമ്മം മാത്രമാണ്. ഗ്രഹങ്ങൾ ഫലങ്ങൾ തരുന്നില്ല. കർമ്മം ചെയ്യുന്നത് നാമാണ്.  കർമ്മ ഫലങ്ങളെ സൂചിപ്പിച്ചു തരുന്നതാണ് ഗ്രഹങ്ങൾ. കാലത്തെ (സമയത്തെ) നിർണയിക്കുന്നത് ക്ലോക്ക് അല്ലല്ലോ. ക്ലോക്ക് ഇല്ലെങ്കിലും കാലം (സമയം) നടന്നുകൊണ്ടേയിരിക്കും. നമ്മടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ വേണ്ടി കാലത്തെ (സമയത്തെ) വിഭജിച്ചു മനസ്സിലാക്കുവാൻ  വർഷങ്ങൾ, മാസങ്ങൾ, വാരങ്ങൾ, മണിക്കൂറുകൾ, മിനിറ്റുകൾമുതലായവ വേണം. അതിനെ സഹായിക്കുവാൻ കലണ്ടറും ക്ലോക്കും വേണം. അതുപോലെ നമ്മുടെ കർമ്മഫലങ്ങളെ കുറിച്ചറിയുവാൻ ജാതകം നോക്കണം.  അതിൽ ഗ്രഹങ്ങൾ നമ്മളാൽ ചെയ്യപ്പെട്ട കർമ്മത്തിന്റെ ഫലങ്ങളെ സൂചിപ്പിച്ചു തരുന്നു.  അല്ലാതെ ഒരു ഗ്രഹവും ഫലങ്ങൾ തരുന്നില്ല എന്നതാണ് ജാതകത്തിന്റെ അടിസ്ഥാനം. നമ്മുടെ ഫലങ്ങളുടെ ആത്യന്തിക നിർണ്ണായകഘടകമാണ് കർമ്മം. കർമ്മം ഒരാളുടെ സ്വതന്ത്ര ഇച്ഛാശക്തിയാണ്. ജാതകത്തിൽ ഗ്രഹങ്ങൾ സൂചിപ്പിച്ചു തരുന്ന നിങ്ങളുടെ തന്നെ കർമ്മഫലങ്ങളെ നല്ല യോഗ്യതയുള്ള ജ്ഞാനമുള്ള ഒരു ജ്യോതിഷിക്കു സാധിക്കും.  ജാതകത്തിലൂടെ ഗ്രഹങ്ങൾ സൂചിപ്പിച്ച പുണ്യവും പാപവുമായ കർമ്മഫലങ്ങളെ അനുഭവിക്കാൻ നാം ബാധ്യസ്ഥരാണ്.  ശുഭഫലങ്ങൾ അനുഭവിക്കുമ്പോൾ ആരും ജ്യോതിഷിയെ ഓർക്കുക പോലുമില്ലല്ലോ.  അശുഭഫലങ്ങൾ അനുഭവിക്കുമ്പോൾ മാത്രം ദൈവജ്ഞനെ കാണാൻ നമ്മൾ ഓടാറുണ്ട്. ഈ ജന്മത്തിൽ ആസ്വദിക്കാൻ തയ്യാറായിക്കൊണ്ടിരിക്കുന്ന നല്തും ചീത്തയുമായ കർമ്മ ഫലങ്ങളെക്കുറിച്ച് ജ്യോതിഷത്തിലൂടെ മാത്രമേ നമുക്കറിയുവാൻ സാധിക്കുകയുള്ളൂ.  ചില പാപകർമ്മഫലങ്ങൾക്കു പരിഹാരമില്ല; ഈ ഘട്ടത്തിലൂടെ കടന്നുപോകാൻ നമ്മൾ ബാധ്യസ്ഥരാണ്.മുൻജന്മങ്ങളിലെ തീവ്രമായ പാപകർമ്മങ്ങൾ ആണ് കാരണം.  എന്നിരിക്കിലും ഒരുമാതിരിപ്പെട്ട ദോഷങ്ങൾക്കെല്ലാം ശാസ്ത്രങ്ങൾ പലരീതിയിലുള്ള പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. അത് നല്ല വിചാരത്തോടുകൂടിയും വളരെ ഭക്തിശ്രദ്ധയോടുകൂടിയും വിശ്വാസത്തോടുകൂടിയും അനുഷ്ഠിച്ചാൽ തീർച്ചയായും ദോഷം…

    Read More »
  • Photo of ധനുമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

    ധനുമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം

    അശ്വതി, ഭരണി, കാര്‍ത്തികയുടെ കാല്‍ഭാഗമടങ്ങിയ മേടം രാശി. മേടക്കൂറുകാർക്ക് ധനുമാസം തൊഴില്‍ മേഖലയില്‍ ഉന്നതിയുണ്ടാകും.ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും. ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവ് ഉണ്ടാകാതെ ശ്രദ്ധിക്കണം.ധനലാഭവും ധര്‍മ്മകാര്യ സിദ്ധിയും സ്ത്രീ നിമിത്തം സുഖവും വര്‍ധിക്കും. ബന്ധുജനങ്ങളുടെ വിരോധത്തിന് പാത്രമാകാതെ ശ്രദ്ധിക്കണം. ആഡംബര വസ്തുക്കള്‍, സ്വര്‍ണാഭരണള്‍, വിശേഷപ്പെട്ട രത്നങ്ങള്‍ എന്നിവ വാങ്ങുന്നതിനു യോഗം. വീടുപണിക്ക് തുടക്കം കുറിക്കുകയോ നിലവില്‍ നിര്‍മാണം നടക്കുന്ന വീട് പണി പൂര്‍ത്തിയാക്കുകയോ ചെയ്യും. രക്തസംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കും, ത്വക് രോഗങ്ങള്‍, വ്രണങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത.കണ്ണ്  സംബന്ധമായ അസുഖങ്ങള്‍ വരുന്നതിനോ കാഴ്ചക്കുറവിനോ സാധ്യത.വാഹന യാത്രകളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനമുക്കാല്‍ഭാഗം, രോഹിണി, മകീര്യം നക്ഷത്രത്തിന്റെ ആദ്യപകുതിയടങ്ങിയ ഇടവം രാശി. ഇടവക്കൂറുകാർ ധനുമാസത്തിൽ വിശേഷപ്പെട്ട ദേവാലയങ്ങളിലും പുണ്യസ്ഥലങ്ങളിലും ദര്‍ശനം നടത്തും.കർമരംഗത്ത് പ്രശംസനീയമായ നേട്ടങ്ങൾ ഉണ്ടാക്കും. സഹപ്രവര്‍ത്തകരുമായോ ബന്ധുജനങ്ങളുമായോ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. പിതൃ-ഗുരുസ്ഥാനീയര്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യത. എതിര്‍ലിംഗത്തില്‍പ്പെട്ടവരില്‍ നിന്ന് ഉപദ്രവത്തിനുയോഗമുണ്ടാകും.വ്യാപാര ബന്ധങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം.ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകും. അലച്ചിലുകളും ദൂരസഞ്ചാരവും ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മകീര്യം നക്ഷത്രത്തിന്റെ അവസാന അരഭാഗം, തിരുവാതിര, പുണര്‍തം നക്ഷത്രത്തിന്റെ ആദ്യ മുക്കാല്‍ഭാഗം അടങ്ങിയ മിഥുനം രാശി. മിഥുനകൂറുകാർക്ക് ധനുമാസത്തില്‍ സന്താനഭാഗ്യത്തിനും  സാമ്പത്തികനേട്ടത്തിനും യോഗമുണ്ട്.  തൊഴിലില്‍ ഉന്നതിയുണ്ടാകും. വിവാഹ പ്രായം കഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് അനുയോജ്യ ബന്ധങ്ങള്‍ വന്നു ചേരും.വീട് പുതുക്കി പണിയുന്നതിനോ വീട് വാങ്ങുന്നതിനോ യോഗം കാണുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവു കാണുന്നതിനാല്‍ എല്ലാകാര്യങ്ങളും ചിന്തിച്ച് പ്രവര്‍ത്തിക്കണം.സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം. മാനസിക സമ്മര്‍ദം വര്‍ധിക്കും. ശത്രുക്കളില്‍ നിന്നും അസൂയാലുക്കളില്‍ നിന്നും ഉപദ്രവം വര്‍ധിക്കും. മത്സരങ്ങളില്‍ വിജയമുണ്ടാകാനുള്ള യോഗമുണ്ട്. കലാകാരന്മാര്‍ക്ക് മികച്ച സമയമാണ്.  പുതിയ സൗഹൃദബന്ധങ്ങള്‍ ആരംഭിക്കും.പുതിയ ചില സംരംഭങ്ങൾ തുടങ്ങാനുള്ള സാധ്യതയും കാണുന്നു. പുണര്‍തത്തിന്റെ അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രമടങ്ങിയ കര്‍ക്കിടകം രാശി. കർക്കിട കൂറുകാർക്ക് ധനുമാസം പൊതുവെ ഗുണാനുഭവങ്ങൾ കൂടി നിൽക്കുന്ന കാലമാണ്. സാമ്പത്തിക നേട്ടമുണ്ടാകും.രോഗദുരിതങ്ങള്‍ക്കു ശമനമുണ്ടാകും.സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതില്‍ സാമര്‍ഥ്യം കാണിക്കും.സന്താനങ്ങളുടെ കാര്യത്തില്‍ ഗുണാനുഭവം…

    Read More »
  • Photo of വ്യാഴ മാറ്റത്തെ ഭയക്കേണ്ടതില്ല, ഒരു രൂപാ പോലും ചിലവില്ലാതെ വ്യാഴ ദോഷങ്ങൾക്ക് പരിഹാരം കാണാം.

    വ്യാഴ മാറ്റത്തെ ഭയക്കേണ്ടതില്ല, ഒരു രൂപാ പോലും ചിലവില്ലാതെ വ്യാഴ ദോഷങ്ങൾക്ക് പരിഹാരം കാണാം.

    വ്യാഴം 12 വർഷങ്ങൾക്കു ശേഷം സ്വന്തം രാശിയായ ധനുരാശിയിലേക്ക്  പ്രവേശിച്ചിരിക്കുന്നു. തന്മൂലം ഇടവം,  കർക്കിടകം, കന്നി, തുലാം, ധനു,  മകരം, മീനം തുടങ്ങിയ രാശികളിൽ പെട്ട നക്ഷത്രങ്ങൾക്ക് ദോഷ കാലമാണെന്നുള്ള വ്യാപകമായ പ്രചാരണത്തിൽ മനസ്സമാധാനം നഷ്ടപ്പെട്ട ധാരാളം ആളുകൾ, ജോതിഷാലങ്ങളിലും,  പരിഹാരക്രിയകളിലും ധാരാളം സമയവും പണവും ചിലവഴിക്കുന്നുണ്ട്. സത്യത്തിൽ ഈ വ്യാഴമാറ്റത്തെ പരിഭ്രാന്തിയോടെ കൂടിക്കണ്ട് പണം ചെലവഴിക്കേണ്ട കാര്യമൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ജ്യോതിഷ പണ്ഡിതൻ ഡോക്ടർ ഗോപാലകൃഷ്ണ ശർമ.

    Read More »
  • Photo of ശബരിമല തീർത്ഥാടനം-ഒരുക്കങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു.

    ശബരിമല തീർത്ഥാടനം-ഒരുക്കങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു.

    തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഇടത്താവളങ്ങളിലെ സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി യോഗത്തില്‍ പറഞ്ഞു. ശുദ്ധജല വിതരണം, ചികിത്സാ സൗകര്യം, മലിനീകരണ നിയന്ത്രണം, ശുചിമുറി സൗകര്യം, സുരക്ഷ, യാത്രാ സൗകര്യം, റോഡുകളുടെ അറ്റകുറ്റപ്പണി, ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യം തുടങ്ങിയ കാര്യങ്ങളെല്ലാം യോഗം അവലോകനം ചെയ്തു. ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അധികമായി 300 ജീവനക്കാരെ ശബരിമലയിലേക്ക് നിയോഗിച്ചു. നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി.യുടെ 210 സര്‍വ്വീസുണ്ടാകും. ശബരിമലയിലേക്കുള്ള റൂട്ടുകളില്‍ നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമേ 379 സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തിൽ എം.എൽ.എ മാരായ രാജു അബ്രഹാം, ഇ.എസ്. ബിജിമോൾ, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോർഡ് പ്രസിഡന്റ് എം. പത്മകുമാർ, പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി മാരായ അനന്തകൃഷ്ണൻ, ആർ. ശ്രീലേഖ ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ തുടങ്ങിയവരും വിവിധ വകുപ്പുമേധാവികളും പങ്കെടുത്തു.

    Read More »
Back to top button