Top Stories

  • Photo of വക്കം പുരുഷോത്തമൻ അന്തരിച്ചു

    വക്കം പുരുഷോത്തമൻ അന്തരിച്ചു

    തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ ഗവര്‍ണറും, മന്ത്രിയും, സ്പീക്കറും, മായിരുന്ന വക്കം പുരുഷോത്തമൻ (95) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആറ്റിങ്ങലിലെ വക്കത്ത് ഭാനു പണിക്കര്‍, ഭവാനി ദമ്പതിമാരുടെ മകനായി 1928 ഏപ്രില്‍ 12-ന് ജനിച്ച ഇദ്ദേഹം, സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ഥി സംഘടനയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നത്. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി. രണ്ട് ടേം ലോക്സഭാംഗമായിരുന്നു. രണ്ട് തവണയായി ഏറ്റവും കൂടുതല്‍കാലം നിയമസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോഡും വക്കം പുരുഷോത്തമന്റെ പേരിലായിരുന്നു. 1982-84 കാലത്തും പിന്നീട് 2001 മുതല്‍ 2004 വരെയും അദ്ദേഹം സ്പീക്കര്‍ സ്ഥാനം വഹിച്ചു.1984 മുതല്‍ 1991 വരെ ലോക്സഭാംഗമായിരുന്നു. 2004 ല്‍ ഉമ്മൻ ചാണ്ടി മന്ത്രിസഭയില്‍ ധനകാര്യ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു.1971-77 കാലത്തെ അച്യുതമേനോൻ മന്ത്രിസഭയില്‍ വക്കം കൃഷി, തൊഴില്‍ വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നു. തുടര്‍ന്ന് വന്ന നായനാര്‍ സര്‍ക്കാരില്‍ ആരോഗ്യ, ടൂറിസം മന്ത്രിയായി. 1993-96 കാലത്ത് ആൻഡമാൻ ആൻഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആയിരുന്നു. 2011 മുതല്‍ 2014 വരെ മിസോറം ഗവര്‍ണറായിരുന്നു. 2014 ജൂണ്‍ 30 മുതല്‍ 2014 ജൂലൈ 14 വരെ ത്രിപുരയുടെ ഗവര്‍ണറായി അധിക ചുമതലയും വഹിച്ചിരുന്നു. തിരുവനന്തപുരം ഡി.സി.സി. സെക്രട്ടറി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഡോ. ലില്ലിയാണ് വക്കം പുരുഷോത്തമന്റെ ഭാര്യ. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.

    Read More »
  • Photo of കുട്ടിയുടെ കൊലപാതകം : തിരിച്ചറിയല്‍ പരേഡ് നടത്താൻ പോലീസ്

    കുട്ടിയുടെ കൊലപാതകം : തിരിച്ചറിയല്‍ പരേഡ് നടത്താൻ പോലീസ്

    കൊച്ചി : ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി അസഫാക് ആലത്തെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാൻ പൊലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പൊലീസ് ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. കൃത്യത്തിലെ പ്രതിയുടെ പങ്കാളിത്തം സംബന്ധിച്ചാണ് തെളിവുകള്‍ തേടുന്നത്. കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടെന്നു പറഞ്ഞ ആളുകളെ സാക്ഷി ചേര്‍ക്കും. അസഫാകിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇത്തരം കുറ്റ കൃത്യങ്ങളില്‍ പ്രതി നേരത്തെ ഉള്‍പ്പെട്ടിട്ടുണ്ടോ, ആലുവയില്‍ പ്രതിക്ക് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയില്‍ ലഭിച്ച ശേഷം പ്രതിയെ തെളിവെടുപ്പിനായി സ്ഥലത്തെത്തിക്കും. കുട്ടിയുടെ വസ്ത്രം കഴുത്തില്‍ മുറുക്കിയാണ് പ്രതി അസഫാക് ആലം ക്രൂരമായി കൊന്നതെന്നു പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗത്തിനിടെയാണ് കൊലപാതകം പ്രതി നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയായെന്നും റിപ്പോര്‍ട്ടിലുണ്ട്. കുട്ടി മുറ്റത്ത് കളിക്കുകയായിരുന്നു. കുട്ടിയെ വിളിച്ചു കൊണ്ടു പോയി ജ്യൂസും മിഠായിയും വാങ്ങി നല്‍കി. പിന്നീട് ലൈംഗികമായി പീഡിപ്പിച്ച്‌ കൊല്ലുകയായിരുന്നു. നിലവിളിച്ചപ്പോള്‍ വായ മൂടിപ്പിടിച്ചതോടെ കുട്ടി അബോധാവസ്ഥയിലായി.

    Read More »
  • Photo of പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന

    പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന

    പത്തനംതിട്ട : നൗഷാദ് തിരോധാന കേസിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി ഭാര്യ അഫ്സാന. പൊലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതെന്ന് അഫ്സാന മാധ്യമങ്ങളോട് വെളിപ്പെടുത്തി.  ഭര്‍ത്താവിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കിൽ കുടുംബം നശിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു മർദ്ദനം . ജീവഭയത്താല്‍ കുറ്റമേൽക്കുകയായിരുന്നുവെന്നും അഫ്സാന പറഞ്ഞു. നൗഷാദിനെ കൊന്നെന്ന് സമ്മതിച്ചില്ലെങ്കില്‍ പിതാവിനെ പ്രതിയാക്കുമെന്നും മക്കളെ ഉപദ്രവിക്കുമെന്നും അനിയന്‍റെ ജീവിതം നശിപ്പിക്കുമെന്നുവരെ പറഞ്ഞു.താനാരേയും കൊന്നിട്ടിയെന്ന് കരഞ്ഞ് പറഞ്ഞിട്ടും ഭക്ഷണം പോലും നൽകാതെ രാത്രി മുഴുവൻ കുറ്റമേൽക്കാൻ മർദിച്ചു. ഉറങ്ങിയാല്‍ മുഖത്ത് വെള്ളമൊഴിക്കും. ദേഹമാസകലം ഉള്ളപാടുകള്‍ പൊലീസ് പീഡനത്തിന്‍റേതാണെന്ന് യുവതി പറയുന്നു.

    Read More »
  • Photo of തച്ചങ്കരി നാളെ വിരമിക്കുന്നു

    തച്ചങ്കരി നാളെ വിരമിക്കുന്നു

    തിരുവനന്തപുരം : ഡിജിപി ടോമിന്‍ ജെ തച്ചങ്കരി നാളെ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. നാളെ രാവിലെ തിരുവനന്തപുരത്ത് എസ്.എ.പി പരേഡ് ഗ്രണ്ടില്‍ കേരള പോലീസ് തച്ചങ്കരിക്ക് വിടവാങ്ങല്‍ പരേഡ് നല്‍കും. വൈകിട്ട് നാലു മണിക്ക് പോലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പും നൽകും. 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറാണ് തച്ചങ്കരി . കേരള കേഡറില്‍ എ.എസ്.പിയായി ആലപ്പുഴയില്‍ സര്‍വ്വീസ് ആരംഭിച്ച അദ്ദേഹം കോഴിക്കോട് റൂറല്‍, ഇടുക്കി, എറണാകുളം റൂറല്‍, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ എസ്.പിയായി സേവനം അനുഷ്ഠിച്ചു. കോട്ടയം ക്രൈംബ്രാഞ്ച്, ക്രൈംബ്രാഞ്ചിന്‍റെ സ്പെഷ്യല്‍ സെല്‍, ടെലികമ്മ്യൂണിക്കേഷന്‍, റെയില്‍വേസ് എന്നിവിടങ്ങളിലും എസ്.പി ആയിരുന്നു.

    Read More »
  • Photo of പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

    പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി

    തിരുവനന്തപുരം : പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. എ.ഡി.ജി.പി ടി.കെ വിനോദ് കുമാറിനെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന മനോജ് എബ്രഹാം ഇന്റലിജന്‍സ് എ.ഡി.ജി.പിയാകും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ക്രമസമാധാന ചുമതലയുള്ള എ.ഡി ജി.പി എം ആര്‍ അജിത് കുമാറിന് സായുധ പൊലീസ് മേധാവിയുടെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ഡോ. സന്‍ജീബ് കുമാര്‍ പത്ജോഷി പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ അധ്യക്ഷനാകും. ജയില്‍ മേധാവിയായിരുന്ന കെ പത്മകുമാറിനെ ഫയര്‍ ഫോഴ്‌സിലേക്ക് മാറ്റി. ബല്‍റാം കുമാര്‍ ഉപാധ്യായ പുതിയ ജയില്‍ മേധാവിയാകും. ക്രൈം എ.ഡി.ജി.പി എച്ച്‌ വെങ്കടേഷ് സൈബര്‍ ഓപറേഷന്റെയും ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും ചുമതല നിര്‍വഹിക്കും. ഇന്റലിജന്‍സ് ഐ.ജി പി പ്രകാശ് ആണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഐ ജി. കൊച്ചി കമ്മീഷണര്‍ സേതുരാമന് പകരം ട്രാഫിക്, റോഡ് സുരക്ഷാ വിഭാഗം ഐ ജിയായിരുന്ന എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന് ഉത്തര മേഖല ഐ ജിയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഉത്തര മേഖല ഐ ജിയായിരുന്ന നീരജ് കുമാര്‍ ഗുപ്ത പൊലീസ് ആസ്ഥാനത്തെ ചുമതല നിര്‍വഹിക്കും. കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജിയായിരുന്ന പുട്ട വിമലാദിത്യയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ ഡി.ഐ.ജി യാകതും. പൊലീസ് ജനറല്‍ ഡി.ഐ.ജി യായിരുന്ന തോംസണ്‍ ജോസ് ആണ് പുതിയ കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി.

    Read More »
  • Photo of മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായ് ശബരിമല നട തുറന്നു

    മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായ് ശബരിമല നട തുറന്നു

    പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നു. മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന്‍ഭദ്രദീപം തെളിയിച്ചു . തുടര്‍ന്ന്‍ പുതിയ ശബരിമല മാളികപ്പുറം മേല്ശാന്തി മാരുടെ സ്ഥാനാരോഹണവും നടന്നു . കൊവിഡ് നിയന്ത്രണങ്ങളുടെ രണ്ട്വര്‍ഷങ്ങള്‍ക്ക് ശേഷം യാതൊരു നിയന്ത്രണങ്ങലളുമില്ലാത്ത തീര്‍ത്ഥാടന കാലത്തിനാണ് തുടക്കമായിരിക്കുന്നത്. പമ്പയിലും സന്നിദാനത്തും സാമാന്യം നല്ല ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് . https://www.youtube.com/watch?v=COD8rWnlfis

    Read More »
  • Photo of എം സി ജോസഫൈന്‍ അന്തരിച്ചു

    എം സി ജോസഫൈന്‍ അന്തരിച്ചു

    കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുമായ എം സി ജോസഫൈന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ദിവസം രാത്രിയോടെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

    Read More »
  • Photo of കണ്ണൂര്‍ വി സി: നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു

    കണ്ണൂര്‍ വി സി: നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു

    കൊച്ചി : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ സര്‍ക്കാരിന് ആശ്വാസം. വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. വിസി പുനര്‍ നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരായ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ തള്ളിയത്. വിസി നിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി വീണ്ടും നിയമിച്ചത് ചോദ്യം ചെയ്ത് സെനറ്റ് അംഗം പ്രേമചന്ദ്രന്‍ കീഴോത്ത് അടക്കമുള്ളവരാണ് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്. സര്‍ക്കാര്‍ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഇക്കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പുതിയ നിയമനമല്ല മറിച്ച്‌ പുനര്‍ നിയമനമാണ് നടത്തിയതെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഏറ്റവും പ്രധാനപ്പെട്ട നിയമപ്രശ്നമായി കോടതി പരിഗണിച്ചത് ആദ്യ നിയമനവും പുനര്‍ നിയമനവും സംബന്ധിച്ചുള്ള നിയമപരമായ കാര്യങ്ങളാണ്. ആദ്യ നിയമനത്തിലാണ് പ്രായപരിധി അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കേണ്ടത്. സെര്‍ച്ച്‌ കമ്മറ്റി അടക്കമുള്ള കാര്യങ്ങള്‍ വേണ്ടത് ആദ്യ നിയമനത്തിലാണ്. പുനര്‍ നിയമനത്തിലും ഇതേ മാനദണ്ഡങ്ങള്‍ പിന്തുടരണമെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇതാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരാകരിച്ചത്. പുനര്‍ നിയമനത്തില്‍ സെര്‍ച്ച്‌ കമ്മിറ്റിയുള്‍പ്പെടെ ആവശ്യമില്ലെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ വിലയിരുത്തല്‍. കണ്ണൂര്‍ വിസി പുനര്‍നിയമനം സ്വജനപക്ഷപാതമാണെന്ന് ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനെതിരെ കോണ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയും നേരത്തേ ലോകായുക്തയും തള്ളിക്കളഞ്ഞിരുന്നു.

    Read More »
  • Photo of കെ.പി.എ.സി ലളിത അന്തരിച്ചു

    കെ.പി.എ.സി ലളിത അന്തരിച്ചു

    തിരുവനന്തപുരം : പ്രശസ്ത നടി കെ.പി.എ.സി ലളിത അന്തരിച്ചു.  74 വയസായിരുന്നു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സിയില്‍ ചേര്‍ന്നു. അന്ന് ലളിത എന്ന പേര്‍ സ്വീകരിക്കുകയും പിന്നീട് സിനിമയില്‍ വന്നപ്പോള്‍ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു.

    Read More »
  • Photo of കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 8655 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 1696, തിരുവനന്തപുരം 1087, കൊല്ലം 812, തൃശൂര്‍ 746, കോട്ടയം 731, കോഴിക്കോട് 610, ആലപ്പുഴ 567, പത്തനംതിട്ട 447, ഇടുക്കി 420, മലപ്പുറം 405, കണ്ണൂര്‍ 357, പാലക്കാട് 343, വയനാട് 332, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,650 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,307 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,09,925 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4382 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 679 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 99,424 കോവിഡ് കേസുകളില്‍, 4.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 108 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 193 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 63,338 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 660 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 87 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,707 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5811, കൊല്ലം 1540, പത്തനംതിട്ട 542, ആലപ്പുഴ 1360, കോട്ടയം 2680, ഇടുക്കി 743, എറണാകുളം 2783, തൃശൂര്‍ 1832, പാലക്കാട് 821, മലപ്പുറം 1183, കോഴിക്കോട് 1420, വയനാട് 780, കണ്ണൂര്‍ 950, കാസര്‍ഗോഡ് 262 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,424 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,85,477 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
Back to top button