Top Stories

  • Photo of 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

    5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

    ന്യൂഡൽഹി : രാജ്യത്ത് 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു.  ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ തിയതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ  പ്രഖ്യാപിച്ചത്. ഏഴ് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര വാർത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഒന്നാം ഘട്ടം- ഫെബ്രുവരി 10- ഉത്തർപ്രദേശ് രണ്ടാം ഘട്ടം- ഫെബ്രുവരി 14 പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ മൂന്നാം ഘട്ടം- ഫെബ്രുവരി 20 ഉത്തർപ്രദേശ് നാലാം ഘട്ടം- ഫെബ്രുവരി 23 ഉത്തർപ്രദേശ് അഞ്ചാം ഘട്ടം- ഫെബ്രുവരി 27 മണിപ്പൂർ, ഉത്തർപ്രദേശ് ആറാം ഘട്ടം- മാർച്ച് 3 മണിപ്പൂർ, ഉത്തർപ്രദേശ് ഏഴാം ഘട്ടം- മാർച്ച് 7 ഉത്തർപ്രദേശ്. എന്നിങ്ങനെയാകും തിരഞ്ഞെടുപ്പ്. ആകെ 690 നിയമസഭ മണ്ഡലങ്ങളിലായി  18.34 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക. വിലുലമായ കോവിഡ് മാർഗരേഗ നൽകും. ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റൽ മീഡിയത്തിലൂടെ നടത്തണം. ഒമിക്രോൺ സാഹചര്യത്തിൽ ആരോഗ്യ സുരക്ഷയ്ക്കായിരിക്കും പ്രധാന പരിഗണന നൽകുകയെന്ന് കമ്മീഷൻ വ്യക്തമാക്കി. 215368 പോളിങ് സ്റ്റേഷനുകൾ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകൾ 16 ശതമാനം വർധിപ്പിച്ചു. 1620 പോളിങ് സ്റ്റേഷനുകളിൽ വനിത ജീവനക്കാർ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. ഡ്യൂട്ടിയിലുള്ളവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകും. സ്ഥാനാർഥികൾക്ക് ഓൺലൈനായി പത്രിക സമർപ്പിക്കാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പാർട്ടികളുടെ സൈറ്റിൽ നൽകണം. കോവിഡ് ബാധിതർക്ക് തപാൽ വോട്ടിനുള്ള സൗകര്യം ഏർപ്പെടുത്തും. 80 വയസ്സ് കഴിഞ്ഞവർക്കും തപാൽ വോട്ട് ചെയ്യാം. പഞ്ചാബ്, ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർഥികൾക്ക് 40 ലക്ഷം വരെ ചിലവഴിക്കാം. മണിപ്പൂർ ഗോവ എന്നിവിടങ്ങളിൽ 28 ലക്ഷം രൂപ വരെ ചിലവഴിക്കാം.

    Read More »
  • Photo of കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര്‍ 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര്‍ 302, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, മലപ്പുറം 175, പാലക്കാട് 172, കാസര്‍ഗോഡ് 141, ഇടുക്കി 112, വയനാട് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,325 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,383 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,011 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 209 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 25,157 കോവിഡ് കേസുകളില്‍, 8.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 204 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49116 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4281 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 233 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2180 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 741, കൊല്ലം 18, പത്തനംതിട്ട 101, ആലപ്പുഴ 78, കോട്ടയം 182, ഇടുക്കി 70, എറണാകുളം 301, തൃശൂര്‍ 82, പാലക്കാട് 50, മലപ്പുറം 97, കോഴിക്കോട് 222, വയനാട് 29, കണ്ണൂര്‍ 178, കാസര്‍ഗോഡ് 31 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 25,157 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,93,093 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Photo of സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

    സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍

    തിരുവനന്തപുരം :  സംസ്ഥാനത്ത് 50 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ കോയമ്ബത്തൂര്‍ സ്വദേശിക്കും ഒമൈക്രോണ്‍ സ്ഥീരികരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്ബര്‍ക്കത്തിലൂടെ ഒമൈക്രോണ്‍ ബാധിച്ചിട്ടില്ല. എറണാകുളം യുഎഇ 13, ഖത്തര്‍ 4, സ്വീഡന്‍ 1, തിരുവനന്തപുരം യുഎഇ 4, സൗദി അറേബ്യ, മാലിദ്വീപ്, യുകെ, ഇറ്റലി 1 വീതം, പത്തനംതിട്ട യുഎഇ 4, യുഎസ്‌എ 2, ഖത്തര്‍ 1, കോട്ടയം യുഎസ്‌എ 2, യുകെ, യുഎഇ, ഉക്രൈന്‍ 1 വീതം, മലപ്പുറം യുഎഇ 5, കൊല്ലം യുഎഇ 3, ആലപ്പുഴ സിങ്കപ്പര്‍ 1, തൃശൂര്‍ യുഎഇ 1, പാലക്കാട് യുഎഇ 1 എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കോയമ്ബത്തൂര്‍ സ്വദേശി ഈജിപ്റ്റില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

    Read More »
  • Photo of കേരളത്തില്‍ ഇന്ന് 4801 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 4801 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 4801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂര്‍ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂര്‍ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,353 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,02,007 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2346 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 22,910 കേസുകളില്‍, 9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 229 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,895 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4458 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 231 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 486, കൊല്ലം 25, പത്തനംതിട്ട 125, ആലപ്പുഴ 67, കോട്ടയം 50, ഇടുക്കി 39, എറണാകുളം 323, തൃശൂര്‍ 62, പാലക്കാട് 47, മലപ്പുറം 81, കോഴിക്കോട് 252, വയനാട് 61, കണ്ണൂര്‍ 121, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 22,910 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,90,913 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Photo of യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ല: കോടിയേരി

    യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ല: കോടിയേരി

    കണ്ണൂര്‍: കെ റെയിലിനായി സ്ഥാപിച്ച സര്‍വെ കല്ലുകള്‍ പിഴുതെറിയുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ റെയില്‍ തടയാന്‍ യുഡിഎഫിനാവില്ല. സര്‍വ്വേക്കല്ല് പിഴുതുമാറ്റിയാല്‍ കെറെയില്‍ ഇല്ലാതാക്കാനാവില്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റേത് വീരസ്യം പറച്ചിലാണ്. യുദ്ധം ചെയ്യാനുള്ള കെല്‍പ്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസുകാര്‍ മാത്രമാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പദ്ധതിക്കനുകൂലമാണ്. ഇത്തരത്തില്‍ പദ്ധതിയെ എതിര്‍ക്കുന്ന കോണ്‍ഗ്രസുകാര്‍ ഒറ്റപ്പെടുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • Photo of രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു

    രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു

    ന്യൂഡല്‍ഹി : രാജ്യത്ത് വീണ്ടും കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 58,097പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.15,389പേര്‍ രോഗമുക്തരായി. 534പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,14,004പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള്ളത്. 3,43,21,803 പേര്‍ രോഗമുക്തരായി. 4.82,551പേരാണ് മരിച്ചത്. 147.72പേര്‍ക്ക് രാജ്യത്ത് ഇതിനോടകം വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

    Read More »
  • Photo of കേരളത്തില്‍ ഇന്ന് 3640 പേര്‍ക്ക് കോവിഡ്

    കേരളത്തില്‍ ഇന്ന് 3640 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട് 79, കാസര്‍ഗോഡ് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,547 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2354 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 180 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ കോവിഡ് 20,180 കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 423 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,637 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 222 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2363 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 571, കൊല്ലം 112, പത്തനംതിട്ട 169, ആലപ്പുഴ 83, കോട്ടയം 15, ഇടുക്കി 21, എറണാകുളം 538, തൃശൂര്‍ 189, പാലക്കാട് 66, മലപ്പുറം 91, കോഴിക്കോട് 269, വയനാട് 61, കണ്ണൂര്‍ 150, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 20,180 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,89,100 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    Read More »
  • Photo of കെ റയില്‍: പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

    കെ റയില്‍: പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു

    തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈനിനു സ്ഥലമെടുക്കുമ്പോള്‍ വീടും മറ്റും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു.

    Read More »
  • Photo of കേജരിവാളിന് കോവിഡ്

    കേജരിവാളിന് കോവിഡ്

    ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം കേജരിവാൾ അറിയിച്ചത്.

    Read More »
  • Photo of സില്‍വര്‍ലൈന് പിന്തുണ: മുഖ്യമന്ത്രി തിരുവനന്തപുരത്ത് പൗരപ്രമുഖരെ കാണും

    സില്‍വര്‍ലൈന് പിന്തുണ: മുഖ്യമന്ത്രി തിരുവനന്തപുരത്ത് പൗരപ്രമുഖരെ കാണും

    തിരുവനന്തപുരം : സില്‍വര്‍ ലൈന് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത്  പൗരപ്രമുഖരെ കാണും. രാഷ്ട്രീയ സംഘടന പ്രതിനിധികള്‍, സാങ്കേതിക വിദഗ്‌ധര്‍,പൗര പ്രമുഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും മുഖ്യമന്ത്രി നേരിട്ട് കേള്‍ക്കും. ഇന്ന് രാവിലെ 11ന് ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് തിരുവനന്തപുരം ജില്ലയിലെ പൗരപ്രമുഖരുടെ യോഗം നടക്കുക. സില്‍വര്‍ ലൈന്‍ ബാധിക്കുന്ന 11 ജില്ലകളിലും മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് പദ്ധതി. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് സമവായ ശ്രമവുമായി മുഖ്യമന്ത്രി നേരിട്ട് ഇറങ്ങുന്നത്.

    Read More »
Back to top button