Top Stories
- January 3, 20220 127
കേരളത്തില്‍ ഇന്ന് 2560 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ 2560 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 583, എറണാകുളം 410, കോഴിക്കോട് 271, കോട്ടയം 199, തൃശൂര്‍ 188, കണ്ണൂര്‍ 184, കൊല്ലം 141, മലപ്പുറം 123, പത്തനംതിട്ട 117, ആലപ്പുഴ 94, പാലക്കാട് 80, ഇടുക്കി 65, വയനാട് 62, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,210 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,506 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,02,281 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2225 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 167 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,359 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,184 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 157 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2150 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 556, കൊല്ലം 98, പത്തനംതിട്ട 120, ആലപ്പുഴ 92, കോട്ടയം 201, ഇടുക്കി 45, എറണാകുളം 280, തൃശൂര്‍ 132, പാലക്കാട് 60, മലപ്പുറം 95, കോഴിക്കോട് 216, വയനാട് 78, കണ്ണൂര്‍ 145, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,359 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,86,737 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - January 3, 20220 124
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. തിരുവനന്തപുരത്ത് 9 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര്‍ യുഎഇയില്‍ നിന്നും 2 പേര്‍ യുകെയില്‍ നിന്നും, തൃശൂരില്‍ 3 പേര്‍ കാനഡയില്‍ നിന്നും, 2 പേര്‍ യഎഇയില്‍ നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും, മലപ്പുറത്ത് 6 പേര്‍ യുഎഇയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
Read More » - January 2, 20220 139
കേരളത്തില്‍ 2802 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 472, എറണാകുളം 434, തൃശൂര്‍ 342, കോഴിക്കോട് 338, കോട്ടയം 182, കൊല്ലം 172, കണ്ണൂര്‍ 158, മലപ്പുറം 138, ആലപ്പുഴ 134, പത്തനംതിട്ട 120, ഇടുക്കി 99, പാലക്കാട് 91, വയനാട് 80, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,180 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,04,957 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,01,682 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3275 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 149 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,021 കോവിഡ് കേസുകളില്‍, 10.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 66 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,113 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2595 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 130 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2606 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 565, കൊല്ലം 176, പത്തനംതിട്ട 133, ആലപ്പുഴ 95, കോട്ടയം 286, ഇടുക്കി 113, എറണാകുളം 414, തൃശൂര്‍ 35, പാലക്കാട് 78, മലപ്പുറം 120, കോഴിക്കോട് 231, വയനാട് 99, കണ്ണൂര്‍ 164, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,021 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,84,587 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - January 1, 20220 130
കേരളത്തിൽ ഇന്ന് 2435 പേർക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 2435 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 481, എറണാകുളം 400, കോഴിക്കോട് 299, കണ്ണൂർ 180, തൃശൂർ 171, കൊല്ലം 155, കോട്ടയം 153, മലപ്പുറം 138, പത്തനംതിട്ട 130, ആലപ്പുഴ 107, വയനാട് 65, പാലക്കാട് 58, ഇടുക്കി 57, കാസർകോട് 41 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,09,032 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 93,190 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 15,842 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ 18,904 കോവിഡ് കേസുകളിൽ, 10.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 219 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 134 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2704 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 487, കൊല്ലം 276, പത്തനംതിട്ട 124, ആലപ്പുഴ 138, കോട്ടയം 244, ഇടുക്കി 118, എറണാകുളം 434, തൃശൂർ 161, പാലക്കാട് 27, മലപ്പുറം 73, കോഴിക്കോട് 311, വയനാട് 101, കണ്ണൂർ 166, കാസർകോട് 44 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 18,904 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,81,981 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
Read More » - January 1, 20220 126
വിദേശപൗരന്റെ മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവം: ഗ്രേഡ് എസ്‌ഐയ്ക്ക് സസ്പെൻഷൻ
തിരുവനന്തപുരം : കോവളത്ത് വിദേശപൗരന്റെ കയ്യിലുണ്ടായിരുന്ന മദ്യം ഒഴിച്ചു കളയിപ്പിച്ച സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് അടിയന്തിര റിപ്പോര്‍ട്ട് തേടി. വിദേശിയെ തടഞ്ഞുനിര്‍ത്തി മദ്യം ഒഴിക്കിക്കളയിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഡിജിപി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സംഭവത്തിൽ ഇൻസ്‌പെക്ടർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. സംഭവത്തിൽ പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രാവിലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പൊലീസിന്റെ നടപടി നിര്‍ഭാഗ്യകരമാണ്. ടൂറിസ്റ്റുകളോടുള്ള പൊലീസിന്റെ സമീപനത്തില്‍ മാറ്റം വരണമെന്ന് റിയാസ് ആവശ്യപ്പെട്ടു. ഇത് സര്‍ക്കാരിന്റെ നയമല്ല. സംഭവിച്ചത് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ കാര്യമാണ്. ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടിയാണ്. സര്‍ക്കാരിന്റെ ഒപ്പം നിന്ന് ആരെങ്കിലും അള്ളുവെക്കുന്ന നടപടി അനുവദിക്കില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ നടപടിയെടുക്കട്ടെ എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
Read More » - December 31, 20210 136
കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി 77, കാസര്‍ഗോഡ് 34 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,962 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,110 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,564 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3546 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 157 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,416 കോവിഡ് കേസുകളില്‍, 10.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 342 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,794 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2453 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 156 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2742 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 541, കൊല്ലം 234, പത്തനംതിട്ട 147, ആലപ്പുഴ 102, കോട്ടയം 380, ഇടുക്കി 114, എറണാകുളം 324, തൃശൂര്‍ 192, പാലക്കാട് 62, മലപ്പുറം 72, കോഴിക്കോട് 338, വയനാട് 49, കണ്ണൂര്‍ 157, കാസര്‍ഗോഡ് 30 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,79,277 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - December 31, 20210 135
സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ
തിരുവനന്തപുരം : സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശൂർ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 107 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും 27 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. ഏഴ് പേർക്കാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. കൊല്ലം നാല്, കോട്ടയം രണ്ട്, തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചത്. എറണാകുളത്ത് നാല് പേർ യുഎഇയിൽ നിന്നും മൂന്ന് പേർ യുകെയിൽ നിന്നും രണ്ട് പേർ ഖത്തറിൽ നിന്നും ഒരാൾ വീതം സൗത്ത് ആഫ്രിക്ക, ഇസ്രേയൽ, മാൾട്ട എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. കൊല്ലത്ത് അഞ്ച് പേർ യുഎഇയിൽ നിന്നും ഒരാൾ ഈസ്റ്റ് ആഫ്രിക്കയിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ആറ് പേർ യുഎഇയിൽ നിന്നും ഒരാൾ ഖത്തറിൽ നിന്നും വന്നതാണ്. തൃശൂരിൽ മൂന്ന് പേർ യുഎഇയിൽ നിന്നും ഒരാൾ യുകെയിൽ നിന്നും വന്നതാണ്. പാലക്കാട് നൈജീരിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നും മലപ്പുറത്ത് യുകെ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നും കണ്ണൂരിൽ സ്വീഡൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നും ആലപ്പുഴയിൽ ഇറ്റലിയിൽ നിന്നും ഇടുക്കിയിൽ സ്വീഡനിൽ നിന്നും വന്നവർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഓമിക്രോൺ സ്ഥിരീകരിച്ചവരിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ആകെ 41 പേരും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 52 പേരും എത്തിയിട്ടുണ്ട്. 14 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയിൽ നിന്നുമെത്തിയത്. 23 പേർക്കും ഒമിക്രോൺ ബാധിച്ചു. എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂർ ഒൻപത്, പത്തനംതിട്ട, ആലപ്പുഴ അഞ്ച് വീതം, കണ്ണൂർ നാല്, കോട്ടയം, മലപ്പുറം മൂന്ന്…
Read More » - December 31, 20210 126
രാജ്യത്ത് 1270 ഒമിക്രോൺ ബാധിതർ
ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1270 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 23 സംസ്ഥാനങ്ങളിലായാണ് ഇത്രയും രോഗികൾ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. 450 പേർക്കാണ് ഇവിടെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. ഡൽഹിയിൽ 320 പേർക്കും ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് 64 ദിവസത്തിനു ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനാറായിരം കടന്നു.16,764 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ 91,361 സജീവ രോഗികളാണുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,48,38,804 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 220 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,81,080 ആയി.
Read More » - December 30, 20210 137
കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,074 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3606 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,835 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 149 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 47,441 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 108 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2879 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 484, കൊല്ലം 420, പത്തനംതിട്ട 119, ആലപ്പുഴ 87, കോട്ടയം 183, ഇടുക്കി 87, എറണാകുളം 567, തൃശൂര്‍ 171, പാലക്കാട് 111, മലപ്പുറം 110, കോഴിക്കോട് 258, വയനാട് 64, കണ്ണൂര്‍ 176, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,835 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 51,76,535 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Read More » - December 29, 20210 137
മകളെ കാണാൻ എത്തിയ യുവാവിനെ അച്ഛൻ കുത്തിക്കൊന്നു
തിരുവനന്തപുരം : മകളെ കാണാൻ എത്തിയ യുവാവിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ടയിലാണ് സംഭവം. 19കാരനായ അനീഷ് ജോർജ് ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ ലാലൻ പോലീസിൽ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് യുവാവിനെ കുത്തിയതെന്നാണ് ലാലൻ പോലീസിനോട് വ്യക്തമാക്കിയത്. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിൽ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു. മുറി തുറക്കാഞ്ഞതോടെ വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി യുവാവിനെ ലാലന്‍ കുത്തി. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി ലാലന്‍ തന്നെ സംഭവം അറിയിച്ചു. യുവാവിനെ കുത്തിയതായും ആശുപത്രയില്‍ എത്തിക്കണമെന്നും ലാലന്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് എത്തി യുവാവിനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലാലുവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
Read More »