Uncategorized
-
കോട്ടയത്ത് ഉരുൾപൊട്ടൽ
കോട്ടയം : കോട്ടയത്ത് ഉരുൾപൊട്ടൽ. ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചു പോയി. 13 പേരെ കാണാതായതായാണ് വിവരം. കാണാതായവരിൽ ആറു പേർ ഒരു വീട്ടിലെ അംഗങ്ങളാണ്. കൂട്ടിക്കലിലെ മൂന്നാം വാർഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുൾ പൊട്ടലിൽ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കൂട്ടിക്കൽ കവലയിൽ ഒരാൾപൊക്കത്തിൽ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കൽ, ഏന്തയാർ, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോൾ ആലോചിക്കുന്നത്. മൂന്ന് വീടുകളും പ്രദേശത്തെ കടയും ഒലിച്ചു പോയിട്ടുണ്ടെന്നും കാണാതായ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ടെന്നും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. നിലവിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലും മൂലം രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത വിധം കൂട്ടിക്കൽ പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
Read More » -
കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
Read More » -
സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടനാട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8, 12, 13), താന്നിത്തോട് (6), പെരിങ്ങര (4, 8), കോഴിക്കോട് ജില്ലയിലെ മേപ്പായൂര്‍ (സബ് വാര്‍ഡ് 2, 4, 5), അരീക്കുളം (6), പാലക്കാട് ജില്ലയിലെ അനങ്ങനാടി (14), കൊല്ലങ്കോട് (3), കൊല്ലം ജില്ലയിലെ പിറവന്തൂര്‍ (21), എറണാകുളം ജില്ലയിലെ തിരുമാറാടി (സബ് വാര്‍ഡ് 7), കോട്ടയം ജില്ലയിലെ വൈക്കം (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ പാണ്ടനാട് (വാര്‍ഡ് 13), ചെറിയനാട് (8), തിരുവന്‍വണ്ടൂര്‍ (2, 9), തൈക്കാട്ടുശേരി (3 (സബ് വാര്‍ഡ്), 4), തൃക്കുന്നപ്പുഴ (3, 9, 12), തൃശൂര്‍ ജില്ലയിലെ പഞ്ചാല്‍ (10, 11), മുളംകുന്നത്ത്കാവ് (സബ് വാര്‍ഡ് 3), മുല്ലശേരി 3, 4), എറണാകുളം ജില്ലയിലെ ആവോലി (4), മുടക്കുഴ (8), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (1), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ പോത്തുകല്ല് (1, 7, 8, 11, 17), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (13) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 619 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Read More » -
വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടി
രജിസ്ട്രേഷൻ, ഡ്രൈവിങ് ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങി വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും കാലാവധി ഡിസംബർ 31 വരെ നീട്ടി ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 1989 ലെ മോട്ടോർവാഹന ചട്ടത്തിൽ പറയുന്ന എല്ലാ രേഖകൾക്കും ഇത് ബാധകമാണ്. ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും ഡിസംബർ 31 വരെ സാധുവായി കണക്കാക്കും. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണിന്റെയും നിലവിലെ കോവിഡ് സ്ഥിതിഗതികളെയും കണക്കിലെടുത്താണ് ഗതാഗത മന്ത്രാലയത്തിന്റെ നടപടി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകൾ പുതുക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിരുന്നു. മാർച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എന്നാൽ, വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാഹനമേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകൾ പുതുക്കുന്നതിനുള്ള സമയം വീണ്ടും നീട്ടുകയായിരുന്നു.ഓഗസ്റ്റ് 24-ലെ ഉത്തരവ് അനുസരിച്ച് രേഖകൾ പുതുക്കുന്നതിന് ഡിസംബർ 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
Read More » -
സംസ്ഥാനത്ത് ഇന്ന് ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ആറ് കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും, പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യയ്ക്കും മരണശേഷം കോവിഡ് സ്ഥിരീകരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് എറണാകുളത്ത് മരിച്ചത്. ലോട്ടറി വിൽപനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കണ്ണൂരിൽ ചക്കരയ്ക്കൽ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഹസൈനാർ ഹാജിയും ഉപ്പള സ്വദേശി ഷെഹർബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
Read More » -
കണ്ണൂർ നഗരത്തിലെ കടകമ്പോളങ്ങൾ അടച്ചിടാൻ ഉത്തരവ്
കണ്ണൂർ : കണ്ണൂർ നഗരത്തിലെ മുഴുവൻ കടകമ്പോളങ്ങളും അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. സമ്പർക്കം മൂലം കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പട്ട കണ്ണൂർ കോർപറേഷനിലെ 51, 52, 53 ഡിവിഷനുകൾ ഉൾപ്പെട്ടുന്ന ടൗൺ, പയ്യമ്പലം ഭാഗങ്ങൾ അടച്ചിടാൻ ഉത്തരവിട്ടതായി ജില്ലാ കളക്ടർ അറിയിച്ചു. കോർപ്പറേഷൻ പരിധിയിൽ താമസിച്ചിരുന്ന 14 വയസ്സുകാരന് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാർഥിക്ക് രോഗം ആരിൽ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല.
Read More » -
ദേവികയുടെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ
മലപ്പുറം : വളാഞ്ചേരിയിൽ ഒന്‍പതാം ക്ലാസുകാരി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉടന്‍ അന്വേഷണം തുടങ്ങും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി കെ വി സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കൊവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളും മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് തിരൂര്‍ ഡിവൈഎസ്‍പി കെ സുരേഷ് ബാബുവില്‍ നിന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Read More » -
നാളെമുതൽ എറണാകുളം തിരുവനന്തപുരം പാതയിൽ ട്രെയിൻ സർവീസ് തുടങ്ങും
തിരുവനന്തപുരം : നാളെമുതൽ എറണാകുളം – തിരുവനന്തപുരം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങും. വേണാട് എക്സ്‌പ്രസാണ് പ്രത്യേക തീവണ്ടിയായി ഓടിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ നിന്നു രാവിലെ 7.45-ന് പുറപ്പെടുന്ന സ്‌പെഷ്യൽ ട്രെയിൻ 12.30-ന് എറണാകുളത്ത് എത്തും. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1-ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30-ന് തലസ്ഥാനത്ത് എത്തും.തിരുവനന്തപുരത്തുനിന്നുള്ള യാത്രക്കാർക്ക് എറണാകുളത്തുനിന്നുള്ള മംഗള എക്സ്‌പ്രസ് കിട്ടുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ജൂൺ ഒന്നുമുതൽ ഒമ്പതുവരെ ഈ സമയക്രമം തുടരും. 10 മുതൽ മംഗള എക്സ്‌പ്രസിന്റെ മൺസൂൺ സമയക്രമത്തിന് ആനുപാതികമായി രാവിലത്തെ തീവണ്ടിയുടെ സമയം മാറും. തിരുവനന്തപുരം സെൻട്രലിൽനിന്നു രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 9.45-ന് എറണാകുളത്ത് എത്തും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തുനിന്നു മടക്കയാത്ര തുടങ്ങും. കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം എന്നിവയാണ് സ്റ്റോപ്പുകൾ. ഒരു എ.സി. ചെയർകാറും 18 സെക്കൻഡ് ക്ലാസ് കോച്ചുകളുമുണ്ടാകും. തിരുച്ചിറപ്പള്ളി-നാഗർകോവിൽ സൂപ്പർഫാസ്റ്റും തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയിൽനിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗർകോവിലിൽ ഉച്ചയ്ക്ക് 1-ന് എത്തുകയും ചെയ്യും. നാഗർകോവിൽ – തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3-ന് പുറപ്പെട്ട് രാത്രി 10.15-ന് തിരുച്ചിറപ്പള്ളിയിൽ എത്തുകയും ചെയ്യും. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള ഞായറാഴ്ചകളിൽ തിരുവനന്തപുരം ഡിവിഷനിലെ 11 റിസർവേഷൻ കൗണ്ടറുകളും പ്രവർത്തിക്കില്ലെന്ന് റെയിൽവേ അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിങ്കളാഴ്ച മുതൽ റെയിൽവേ സ്‌റ്റേഷൻ കൗണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. യാത്രക്കാരെ ആരോഗ്യപരിശോധന നടത്തിയശേഷമാകും സ്‌റ്റേഷനിലേക്കു പ്രവേശിപ്പിക്കുക. പനിയുള്ളവരെ യാത്രചെയ്യാൻ അനുവദിക്കില്ല.
Read More » -
ശ്രമിക് ട്രെയിന് വഴിതെറ്റി;യുപിയിലെത്തേണ്ട തീവണ്ടി ഒഡിഷയിലെത്തി
ലക്നൗ : കുടിയേറ്റ തൊഴിലാളികളെയുമായി യാത്ര തിരിച്ച ശ്രമിക് തീവണ്ടിക്ക് വഴിതെറ്റി. യുപിയിലെത്തേണ്ട തീവണ്ടി ഒഡിഷയിലെത്തി. മഹാരാഷ്ട്രയിലെ വസായ് റോഡിൽനിന്നു ഉത്തർ പ്രദേശിലെ ഗൊരഖ്പൂരിലേക്ക് പോയ തീവണ്ടിയാണ് 30 മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ വഴിതെറ്റി ഒഡീഷയിലെ റൂർക്കലയിലേക്ക് എത്തിയത്. യാത്രക്കാർ പോലും തീവണ്ടി റൂർക്കലയിലെത്തിയ ശേഷമാണ് വഴി തെറ്റിയ കാര്യം തിരിച്ചറിയുന്നത്. എന്നാൽ, റൂട്ടിൽ തിരക്ക് കൂടിയത് കാരണം തീവണ്ടി വഴിതിരിച്ച് വിട്ടതാണെന്നാണ് പടിഞ്ഞാറൻ റെയിൽവേയുടെ വിശദീകരണം. യാത്രക്കാരെ തിരിച്ച് ഗൊരഖ്പുരിലേക്ക് കൊണ്ടുപോകുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
Read More » -
കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
തൃശൂര്‍ : കടലില്‍ കുടുങ്ങിയ 12 മത്സ്യത്തൊഴിലാളികളെ അഴീക്കോട് ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. എറണാകുളം കുഞ്ഞിത്തൈ സ്വദേശിയായ സുനിതാ സുരേഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ത്തികേയന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അഴിമുഖത്ത് നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ ഗിയര്‍ കേടായതിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടക്കുകയായിരുന്നു ബോട്ട്. ബോട്ടിന്റെ ഉടമസ്ഥന്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുഗന്ധകുമാരിയുടെ നിര്‍ദ്ദേശപ്രകാരം പട്രോള്‍ ബോട്ട് വ്യാഴാഴ്ച രാത്രി 11.15 ന് രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു. ബോട്ടിലെ തൊഴിലാളികളെയും ബോട്ടിനെയും രക്ഷപ്പെടുത്തി പട്രോള്‍ ബോട്ട് വെള്ളിയാഴ്ച രാവിലെ 7.45ന് കരയിലെത്തിച്ചു.
Read More »