Uncategorized

  • Photo of സംസ്ഥാനത്ത് ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സര്‍വീസിന് അനുമതി

    സംസ്ഥാനത്ത് ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സര്‍വീസിന് അനുമതി

    തിരുവനന്തപുരം : സംസ്ഥാനത്ത് ടാക്‌സികള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും സര്‍വീസിന് അനുമതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തില്‍ ഈ ഇളവുകള്‍ അനുവദിച്ചത്. അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള പാസ് തുടരും. പാസിന്റെ നടപടിക്രമങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. പാസ് ലഭിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടി വരില്ല. പാസ്സിനായി കോവിഡ് 19 ജാഗ്രതാ സെല്ലില്‍ അപേക്ഷ നല്‍കിയാല്‍ ഉടന്‍ തന്നെ പാസ്സ് നല്‍കുന്ന തരത്തില്‍ ക്രമീകരണം നടത്താനാണ് തീരുമാനം. ഹോട്ട് സ്‌പോട്ടുകള്‍ ഒഴിവാക്കി ജില്ലയ്ക്കകത്ത് ബസ് സര്‍വീസ് തുടങ്ങിയേക്കും. യാത്രികര്‍ക്കും ജീവനക്കാര്‍ക്കും പാസ് നിര്‍ബന്ധമാക്കും. അകലം പാലിച്ചുകൊണ്ടായിരിക്കണം യാത്ര. കെഎസ്ആർടിസി ജില്ലകളിൽ സർവീസ് നടത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിട്ടുണ്ട്. അതേസമയം, കണ്ടെയിന്‍മെന്റ് സോണുകളിലെ യാത്രാ വിലക്ക് തുടരും. കണ്ടെയിന്‍മെന്റ് സോണുകളിലേക്ക് പോകാനോ, അവിടെ നിന്നും പുറത്തേക്ക് പോകാനോ ആര്‍ക്കും അനുവാദമുണ്ടായിരിക്കില്ല.

    Read More »
  • Photo of രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കോവിഡ്;ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിൽ

    രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് കോവിഡ്;ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിൽ

    കാസര്‍കോട് : കൊവിഡ് രോഗ ലക്ഷണങ്ങളില്ലാത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസറഗോഡ് സ്വദേശികളായ ഏഴു പേർക്കാണ് ലക്ഷണങ്ങൾ ഇല്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദുബൈയിൽ നിന്നും എത്തിയവരാണ് ഇവർ. വിദേശത്തു നിന്നും എത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗം ലക്ഷണങ്ങൾ ഇല്ലാത്തവരിൽ രോഗം കണ്ടെത്തിയത് ആരോഗ്യ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്.  പനി, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന ആശങ്കയുണ്ട്. പ്രതിരോധ ശേഷി കൂടുതലുള്ളതുകൊണ്ടാകാം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യാതൊരു ലക്ഷണങ്ങളുമില്ലാതെ തന്നെ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതയിലാണ്.

    Read More »
  • Photo of ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തും;ഒരാഴ്ച ലഭിക്കുക മൂന്ന് ലിറ്റര്‍ മദ്യം

    ഡോക്ടറുടെ കുറിപ്പടിയിൽ മദ്യം വീട്ടിലെത്തും;ഒരാഴ്ച ലഭിക്കുക മൂന്ന് ലിറ്റര്‍ മദ്യം

    തിരുവനന്തപുരം : മദ്യാസക്തിയുണ്ടെന്നു ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം എക്‌സൈസ് പാസ് ലഭിക്കുന്നവരുടെ വീട്ടില്‍ ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ മദ്യം എത്തിച്ചു നല്‍കും. മൂന്നുഘട്ടങ്ങളിലായുള്ള നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശം ഉടന്‍ പുറത്തിറക്കും. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളായി. വിത്ത്‌ഡ്രോവല്‍ ലക്ഷണങ്ങള്‍ ഉള്ള രോഗിയാണെന്ന സർക്കാർ ഡോക്ടറുടെ കുറിപ്പടി ഉണ്ടങ്കിൽ മാത്രമേ മദ്യം വീട്ടിലെത്തൂ. കുറിപ്പടിയില്‍ ഒപ്പും സീലും നിര്‍ബന്ധമാണ്. ഈ കുറിപ്പടിയുമായി എക്‌സൈസ് റേഞ്ച് ഓഫീസിലോ സര്‍ക്കിള്‍ ഓഫീസിലോ എത്തി പെര്‍മിറ്റ് വാങ്ങണം. തുടര്‍ന്ന് ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് എക്‌സൈസ് വകുപ്പ് ബിവറേജസ് കോര്‍പറേഷനു കൈമാറും. പകര്‍പ്പിലുള്ള രോഗിയുടെ ഫോണ്‍ നമ്പരിലേക്ക് ബിവറേജസ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് മദ്യം നല്‍കും. ഉത്തരവ് നാളെ ഇറങ്ങുമെന്നാണ് സൂചന. ഒരു രോഗിക്ക് ഒരാഴ്ച മൂന്ന് ലിറ്റര്‍ മദ്യമാണ് നല്‍കുക. ഒരു ദിവസം ആറ് പെഗ്ഗ് എന്ന കണക്കിലാണ് വിതരണം. ഒരിക്കല്‍ മദ്യം വാങ്ങിയാല്‍ ഏഴു ദിവസത്തിനു ശേഷം മാത്രമേ പിന്നീട് മദ്യം ലഭിക്കുകയുള്ളു. അതേസമയം, എറണാകുളത്ത് എട്ടു പേരും തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മൂന്നു പേരും കുറിപ്പടിയുമായി എക്‌സൈസ് ഓഫീസിലെത്തി. തൃശൂരില്‍ രണ്ടു പേരും വയനാട്, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോ ആളുകളും അപേക്ഷ സമര്‍പ്പിക്കാനെത്തിയിരുന്നു. ഇവരില്‍ വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും പ്രൈവറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും കുറിപ്പടിയുമായി വന്നവരുടെ അപേക്ഷ തള്ളി. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമാണുള്ളത്. ഡോക്ടര്‍മാര്‍ സഹകരിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

    Read More »
  • Photo of മേട്ടുപ്പാളയത്ത് മതിലിടിഞ്ഞു വീടുകൾക്ക് മേൽ വീണ് 17 പേർ മരിച്ചു

    മേട്ടുപ്പാളയത്ത് മതിലിടിഞ്ഞു വീടുകൾക്ക് മേൽ വീണ് 17 പേർ മരിച്ചു

    കോയമ്പത്തൂർ: കനത്ത മഴയിൽ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞു വീടുകൾക്ക് മേൽ വീണ് 17 പേർ മരിച്ചു.12 സ്ത്രീകളും മൂന്ന് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്.നാലു വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽ തിങ്കളാഴ്ച പുലർച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലർച്ചെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.

    Read More »
  • Photo of ഷെഹ്‌ലയുടെ വീട്ടിലെത്തി വിദ്യാഭാസമന്ത്രി

    ഷെഹ്‌ലയുടെ വീട്ടിലെത്തി വിദ്യാഭാസമന്ത്രി

    ബത്തേരി :ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് . പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ സുല്‍ത്താന്‍ ബത്തേരിയിലെ  വീട്ടിലെത്തി കുടംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച രാവിലെ മന്ത്രി വി.എസ്. സുനില്‍ കുമാറിനൊപ്പമാണ് മന്ത്രി സി.രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ചത്.  ഷഹലയുടെ മാതാപിതാക്കളെയും കുടംബാംഗങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു.  കുടുംബത്തിന് നേരിട്ട വേദനയില്‍ പങ്കുചേരുന്നതായി ഇവര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദമായ അനേ്വഷണത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

    Read More »
Back to top button