ഷെഹ്‌ലയുടെ വീട്ടിലെത്തി വിദ്യാഭാസമന്ത്രി
ബത്തേരി :ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് . പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടിലെത്തി കുടംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങലിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിക്കും.വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങലിലും വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഏതെങ്കിലും വിദ്യാലയത്തില്‍ ക്ലാസ് മുറികളിലും ശുചിമുറികളിലും എന്തെങ്കിലും തരത്തിലുള്ള അപാകതകളോ അസൗകര്യങ്ങളോ ഉണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും. ഇതിനായി സമഗ്ര പാക്കേജ് തയ്യാറാക്കി ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.