News
പ്രധാനമന്ത്രി പടികൾ കയറുന്നതിനിടെ അടിതെറ്റി വീണു
പ്രധാനമന്ത്രി നരേന്ദ്ര മോദി പടികൾ കയറുന്നതിനിടെ അടിതെറ്റി വീണു.ഗംഗാ അടൽ ഘട്ടിന്‍റെ പടികള്‍ കയറുന്നതിനിടെയായിരുന്നു നരേന്ദ്ര മോദി അടിതെറ്റി വീണത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ താങ്ങാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം താഴെ വീഴുകയായിരുന്നു. പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
ഗംഗാ പുനരുദ്ധാരണ കൗണ്‍സിലിന്‍റെ പ്രഥമ യോഗത്തിന് കാണ്‍പൂരില്‍ എത്തിയതായിരുന്നു മോദി. രാവിലെ വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.