News
ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി നവദമ്പതിമാർ മരിച്ചു
എറണാകുളം : ഓസ്ട്രേലിയയിൽ നടന്ന കാറപകടത്തിൽ മലയാളികളായ നവദമ്പതിമാർ മരിച്ചു.വെങ്ങോല സ്വദേശികളായ ആൽബിൻ ടി. മാത്യു (30), ഭാര്യ കോതമംഗലം മുളവൂർ പുതുമനക്കുടി നിനു സൂസൻ എൽദോ (28) എന്നിവരാണ് മരിച്ചത്.ഒക്ടോബർ 28-ന് ആയിരുന്നു ഇവരുടെ വിവാഹം.
ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം നടന്നത്.
ഓസ്ട്രേലിയയിൽ ന്യൂസൗത്ത് വേൽസിലെ ഡബ്ലോക്കടുത്തുണ്ടായ അപകടത്തിൽ കാർ റോഡിൽ നിന്ന് തെന്നിമാറി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
റിട്ട. എസ്.ഐ. വെങ്ങോല തോമ്പ്ര വീട്ടിൽ മാത്യുവിന്റെയും വൽസയുടേയും മകനാണ് ആൽബിൻ.കോതമംഗലം മുളവൂർ പുതുമനക്കുടിയിൽ റിട്ട.എൽ.ഐ.സി. ഉദ്യോഗസ്ഥൻ എൽദോയുടേയും സാറാമ്മയുടേയും മൂത്ത മകളാണ് നിനു. രണ്ടു സഹോദരിമാരുണ്ട്.