Top Stories

ജെ എൻ യു അക്രമം;ഇടതുപക്ഷ വിദ്യാർഥികളും കോൺഗ്രസ് വിദ്യാർഥികളും തീവ്രവാദികളും ചേർന്നുള്ള ഗൂഡാലോചന :വി.മുരളീധരൻ

തിരുവനന്തപുരം : ജെ.എൻ.യുവിൽ  മുഖംമൂടി ധരിച്ചെത്തിയ സംഘം നടത്തിയ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രാജ്യത്തെ ക്യാമ്പസുകളിൽ മുഴുവൻ കലാപമാണെന്നുള്ള ധാരണ വളർത്താനുള്ള ശ്രമമാണ് ജെഎൻയുവിൽ ഉണ്ടായത്. അക്രമം അഴിച്ചുവിട്ട കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും മുരളീധരൻ വ്യക്തമാക്കി.

advertisement

ഇടതുപക്ഷ സംഘടനകളിലെ  വിദ്യാർഥികളും കോൺഗ്രസ് അനുകൂല വിദ്യാർഥികളും തീവ്രവാദികളുമായി ചേർന്ന് ജെഎൻയുവിലെ സാധാരണ ഗതിയിലുള്ള പ്രവർത്തനം തടസ്സപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും അതിനെതുടർന്നുണ്ടായ അക്രമങ്ങളുമാണ് ജെഎൻയുവിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് വി. മുരളീധരൻ പറഞ്ഞു. കേരളത്തിലെ കലാലയങ്ങളിൽ അക്രമം അഴിച്ചുവിട്ട ശേഷം അതിന് ഇരയായവരെ അക്രമികളായി ചിത്രീകരിക്കുന്ന പാരമ്പര്യവും ചരിത്രവുണ് മാർക്സിസ്റ്റ് പാർട്ടിയുടേതെന്നും എബിവിപിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ അത്ഭുതമില്ലെന്നും വി. മുരളീധരൻ പ്രതികരിച്ചു.

Al-Jazeera-Optics
Advertisement
Advertisement

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button