News
മകൻ അമ്മയെ തല്ലിച്ചതച്ചു;തലയ്ക്കും വയറിനും ഉൾപ്പെടെ സാരമായി പരിക്കേറ്റ അമ്മ ഐ സി യുവിൽ
കണ്ണൂർ: വീട്ടിലുണ്ടായ തർക്കത്തിന്റെ പേരിൽ അമ്മയെ മകൻ കല്ലുകൊണ്ട് മാരകമായി തല്ലിച്ചതച്ചു. വാരിയെല്ലിനും തലയ്ക്കും വയറിനും ഉൾപ്പെടെ സാരമായി പരിക്കേറ്റനിലയിൽ പയ്യാവൂർ വഞ്ചിയം കോളനിയിലെ പുതുശ്ശേരി രാധയെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വീടിനടുത്ത് പറമ്പിൽ വച്ചുണ്ടായ തർക്കത്തിന്റെ പേരിൽ മകൻ അഖിൽരാജ് (23) അമ്മ രാധയെ കല്ലുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചോരയിൽ കുളിച്ച് ബോധമില്ലാതെ കിടക്കുന്ന രാധയെയാണ്.
തുടർന്ന് നാട്ടുകാരാണ് രാധയെ ആസ്പത്രിയിലെത്തിച്ചത്. മകൻ അഖിൽ ഒളിവിലാണ്.