News
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി
തിരുവനന്തപുരം: പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സർക്കാർ ഏറ്റെടുക്കേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാറിന്റെ സുരക്ഷയിലാണ് തിരുവാഭരണം പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നതെന്നും കൂടുതൽ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാൽ അത് ചെയ്യുമെന്നും കടകംപള്ളി പറഞ്ഞു.
തിരുവാഭരണം സർക്കാർ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ല. സുപ്രീം കോടതിയുടെ നിർദേശം അനുസരിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. തിരുവാഭരണം പന്തളംകൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നത് സർക്കാരിന്റെ സുരക്ഷയിൽ ആണെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം ബോർഡുമായി ആലോചിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുമെന്നും കടകംപള്ളി വ്യക്തമാക്കി.
ശബരിമലയിൽ അയ്യപ്പനുചാർത്തുന്ന തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ സുരക്ഷിതമാണോയെന്ന് ബുധനാഴ്ച സുപ്രീംകോടതി ചോദിച്ചു. തിരുവാഭരണത്തിന്റെ സുരക്ഷ പ്രധാനമാണെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടാൽ തിരുവാഭരണം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണെന്നും ബുധനാഴ്ച കടകംപള്ളി വ്യക്തമാക്കിയിരുന്നു.