News

രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് കേരള സർക്കാർ:അഡ്വക്കേറ്റ് ജയശങ്കർ

ലോക കേരള സഭയുടെ ചിലവ് കണക്ക് വിവാദമായി നിൽക്കുന്ന പശ്ചാത്തലത്തിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കർ. ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുമുളള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ലന്ന് ജയശങ്കർ പരിഹസിക്കുന്നു. പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവിപ്പിളളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചതെന്നും രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ബഹു കേരള സർക്കാർ ചിലവാക്കുന്നത് ഞാനും നിങ്ങളും അടക്കുന്ന നികുതിപ്പണം കൊണ്ടാണെന്നും ജയശങ്കർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. 
ഫേസ്ബുക് പോസ്റ്റ് 
ലോക കേരള ശാപ്പാട്ടു സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും ചോദിക്കുന്നത്. 
 
ലോകത്തിൻ്റെ നാനാ ഭാഗത്തു നിന്നുമുളള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചിലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. 550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം. എല്ലാം വിഭവസമൃദ്ധം, സ്വാദിഷ്ടം. 
പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവിപ്പിളളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചത്. മൊത്തം ചിലവ് വെറും 59,82,600രൂപ. 
 
ഒന്നാലോചിച്ചു നോക്കൂ: രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിൻ്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം.

ലോക കേരള ശാപ്പാട്ടു സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും…

Posted by Advocate A Jayasankar on Monday, February 17, 2020

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button