Top Stories
തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ്;45 പേര് നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്തവർ
ചെന്നൈ : തമിഴ്നാട്ടില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 45 പേര് നിസാമുദ്ദീനിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേരാണ് രോഗബാധയുള്ള മറ്റുള്ളവര്‍. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരു എണ്ണം 124 ആയി.
ഡൽഹി നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്ത 1,500 തമിഴ്നാട് സ്വദേശികളിൽ 1130 പേർ മാത്രമാണ് സംസ്ഥാനത്തേക്ക് തിരികെ എത്തിയതെന്ന് ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് വ്യക്തമാക്കി. ബാക്കിയുളളവർ ഡൽഹിയിൽ തന്നെ കഴിയുകയായിരുന്നു.
തിരികെയെത്തിയ 1130 പേരിൽ 515പേരെ കണ്ടെത്താൻ സാധിച്ചു. ഇവരിൽ അമ്പതുപേരുടെ കൊറോണ പരിശോധനാഫലം പോസിറ്റീവാണെന്നും ബീലാ രാജേഷ് പറഞ്ഞു. മതസമ്മേളനത്തിൽ പങ്കെടുക്കാൻ പോയവരെ കൂടാതെ അഞ്ചുപേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.