Month: March 2020
- News
നിരീക്ഷണത്തിൽ ഇരിക്കാതെ കറങ്ങിനടന്നു;പാലക്കാട് കൊറോണ രോഗിയ്ക്കെതിരെ കേസെടുത്തു
പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് കാരാക്കുറുശ്ശിയിൽ കൊറോണ രോഗിയ്ക്കെതിരെ കേസെടുത്തു. ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ മറികടന്ന് നരീക്ഷണത്തിൽ കഴിയാതെ നാടുമുഴുവൻ സഞ്ചരിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. ദുബായിൽ നിന്ന് മാർച്ച് 13ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിൽ ആയത് മാർച്ച് 21നാണ്. അത് വരെ നാട്ടിലും ബന്ധു വീടുകളിലും അയൽ ജില്ലയായ മലപ്പുറത്ത് വരെ ഇയാൾ കറങ്ങി നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇയാൾ രണ്ട് ജുമാനമസ്കാരത്തിൽ പങ്കെടുക്കുകയും രണ്ട് ആശുപത്രികളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു. ഏഴ് അംഗങ്ങളുള്ള വലിയ കുടുംബമാണ് ഇദ്ദേഹത്തിന്റെത്. ഇയാളുടെ മകൻ കെഎസ്ആർടിസി കണ്ടക്ടറാണ്. ഇയാൾ പാലക്കാട് തിരുവനന്തപുരം ഉൾപ്പെടെയുള്ള റൂട്ടിൽ ഈ കാലയളവിൽ ജോലിചെയ്തിരുന്നു. ഇയാളും നിരീക്ഷണത്തിലാണ്. ഇവരുടെ കുടുംബത്തിലുള്ളവരും നിരീക്ഷണത്തിലാണ്.ഇവരുടെ സാമ്പിളുകളും പരിശോധനക്കയയ്ക്കും.
Read More » - News
ഓൺലൈനിൽ മദ്യം വിൽക്കില്ല:എക്സസൈസ് മന്ത്രി
തിരുവനന്തപുരം : ഓൺലൈനിൽ മദ്യം വിൽക്കാൻ ആലോചിച്ചിട്ടില്ലെന്ന് എക്സസൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ലഹരിയുടെ ഉപയോഗം കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മദ്യം കഴിക്കാത്തതുകൊണ്ട് ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന വർക്ക് കൗൺസിലിംഗ് ഉൾപ്പെടെയുള്ള ചികിത്സാമാർഗങ്ങൾ എക്സൈസ് വകുപ്പ് ഇടപെട്ട് നൽകുമെന്ന് മന്ത്രി അറിയിച്ചു. അനധികൃത മദ്യവില്പന തടയാൻ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം മദ്യശാലകൾ അടച്ചിട്ടത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മദ്യം കിട്ടാത്തത് സാമൂഹിക വിപത്ത് ആകുമോ എന്ന് ആശങ്കയുണ്ടെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനോടകം ഏതാനും പേരെ ഡിഅഡിക്ഷൻ സെന്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read More »