News
മദ്യത്തിന് പകരം വാർണിഷ് കുടിച്ച മൂന്നു പേർ മരിച്ചു
ചെന്നൈ : മദ്യം കിട്ടാതെ പെയിന്റ് വാർണിഷ് കുടിച്ച മൂന്ന് പേർ ചെന്നൈയിൽ മരിച്ചു. ശിവശങ്കർ, പ്രദീപ്, ശിവരാമൻ എന്നിവരാണ് മരിച്ചത്. ചെങ്കൽപേട്ട് ജില്ലയിലാണ് സംഭവം. മദ്യം കിട്ടാതെ വന്നതോടെ പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് മൂവരും കുടിക്കുകയായിരുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതിന് പിന്നാലെ ഇവർക്ക് മദ്യം കിട്ടാതെയായി. ഇതോടെയാണ് പെയിന്റ് വാർനിഷിൽ വെള്ളമൊഴിച്ച് കുടിച്ചത്. ഇതോടെ മൂവരും കുഴഞ്ഞുവീണു. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ മരിച്ചു. മൂവരും സ്ഥിരം മദ്യപാനികളാണെന്ന് പൊലീസ് പറഞ്ഞു.