Top Stories

സംസ്ഥാനത്ത് നാല് പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനമാംരഭിയ്‌ക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ മൂന്നു വനിതാ പോലീസ് സ്റ്റേഷനുകളുൾപ്പടെ നാല് പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനമാംരഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിക്കുന്നത്.

ഇടുക്കി, പത്തനംതിട്ട, കാസർകോട്, വയനാട്ടിലെ നൂൽപ്പുഴ എന്നീ ജില്ലകളിലാണ് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിയ്ക്കുന്നത് . ആദ്യത്തെ മൂന്നും വനിതാ പോലീസ് സ്റ്റേഷനുകളാണ്. ഇതിനകം 2,47,899 വീടുകൾ ജനമൈത്രി പോലീസ് സന്ദർശിച്ചിട്ടുണ്ട്. 42 പേർക്ക് ജില്ലകൾക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവർത്തനവും നടത്തിയിട്ടുണ്ട്.

അഗ്നിശമനസേനയുടെ പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. അഗ്നിശമനസേന 22,533 സ്ഥലങ്ങൾ അണുവിമുക്തമാക്കിയിട്ടുണ്ട്. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9,873 പേർക്ക് അവശ്യ മരുന്നുകൾ വീടുകളിൽ എത്തിച്ചു. 460 രോഗികളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button