Top Stories
മുംബൈയിൽ നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്
മുംബൈ : മുംബൈയിൽ നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15 നും 20 നും ഇടക്ക് നാവികർക്കാണ് കോവിഡ് സ്ഥിതീകരിച്ചതായി റിപ്പോർട്ട്. വൈറസ് ബാധ സ്ഥിരീകരിച്ച എല്ലാ നാവികരും മുംബൈയിലെ നാവിക ആശുപത്രിയിൽ ചികിത്സയിലാണ്.
എവിടുന്നാണ് നാവികർക്ക് വൈറസ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. ഐഎൻഎസ് ആൻഗ്രെയുടെ താമസ സ്ഥലത്താണ് ഈ നാവികർ താമസിച്ചിരുന്നത്. ലോക്ക്ഡൗൺ ആയതിനാൽ ഒരാളും താമസകേന്ദ്രങ്ങൾക്ക് പുറത്തേക്ക് സഞ്ചരിച്ചിരുന്നില്ല. വൈറസ് സ്ഥിരീകരിച്ച നാവികരുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.