News
പോലീസിന്റെ വെടിയുണ്ട വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ
തിരുവനന്തപുരം : വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ട കണ്ടെത്തി. പൊലീസ് റൈഫിളിൽ ഉപയോഗിയ്ക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത്. തിരുവനന്തപുരം കരുമത്ത് റോഡ് സൈഡിൽ നിന്ന് വെടിയുണ്ട കണ്ടെത്തിയ കാര്യം നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉപയോഗിച്ച വെടിയുണ്ട അല്ലെന്നും വെടിയുണ്ട എങ്ങനെ എത്തിയെന്ന കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.