Top Stories
യു.എ.ഇയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു
യു.എ.ഇയിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. തിരൂർ താനൂർ സ്വദേശി കമാലുദീൻ കുളത്തുവട്ടിലും(52) ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബും(45) ആണു മരിച്ചത്. ഇതോടെ ഗൾഫിൽ കൊവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി.
ദുബായ് അൽ ബറാഹ ആശുപത്രിയിൽ ചികിൽസയിലായിരിക്കെയാണ് കമാലുദ്ദീന്റെ മരണം. അബുദാബിയിൽ വച്ചാണ് ജേക്കബിന്റെ മരണം. ഡ്രൈവർ കം സെയിൽസ്മാനായി ജോലി ചെയ്തുവന്ന ജേക്കബ് കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. റീജയാണ് ജേക്കബിന്റെ ഭാര്യ. മക്കൾ: ജോയൽ, ജൂവൽ.