Top Stories

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  പാലക്കാട്-14, കണ്ണൂർ- 7, തൃശ്ശൂർ- 6, പത്തനംതിട്ട- 6, തിരുവനന്തപുരം-5, മലപ്പുറം- 5, എറണാകുളം- 4, കാസർകോട്- 4, ആലപ്പുഴ- 3, കൊല്ലം- 2, വയനാട്- 2, കോഴിക്കോട്- 1, ഇടുക്കി-1, കോട്ടയം-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

രോഗബാധിതരിൽ 33 പേർ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 23 പേരും. സമ്പർക്കത്തിലൂടെ ഒരാൾക്കും കോവിഡ് പകർന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1150 ആയി വർധിച്ചു. 577 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.

10 പേർക്ക് സംസ്ഥാനത്ത് ഇന്ന് കോവിഡ് നെഗറ്റീവായി. വയനാട് 5 പേരും, കോഴിക്കോട് 2 പേരും, കണ്ണൂർ, മലപ്പുറം,  കാസർകോട്  എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് കോവിഡ് നെഗറ്റീവ് ആയത്.

സംസ്ഥാനത്താകെ 1,24,167 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,02,387 പേർ വീടുകളിലോ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ഇതുവരെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട 11468 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 1635 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 101 ഹോട്ട്സ്പോട്ടുകളാണുള്ളത്.ഇന്ന് 22 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളിൽ ഉൾപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button