Top Stories

തൃശ്ശൂരിൽ 6 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശ്ശൂര്‍ : ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂര്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്‌ന്‍മെന്‍റ് മേഖലകളായി തിരിച്ച്‌ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത്. അടിയന്തരാവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങി നടക്കരുത്, പൊതു സ്ഥലങ്ങളില്‍ മൂന്ന് പേരില്‍ കൂട്ടം കൂടരുത്. വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലവും വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകളും ഉണ്ടാവരുത്.

അവശ്യ സാധനകള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം. ഇതര സംസ്ഥാനത്ത് നിന്നും തൊഴിലാളികളെ എത്തിച്ച്‌ പണിയെടുപ്പിക്കാനോ വീടുകളില്‍ കയറിയുള്ള കച്ചവടങ്ങളും വിലക്കിയിട്ടുണ്ട്. കര്‍ശന നടപടികള്‍ക്കും നിയമ പരിപാലനത്തിനായി കളക്ടര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ജില്ലയില്‍ കൊവിഡ് ബാധിച്ചുള്ള മരണങ്ങളും രോഗീ നിരക്ക് ഉയര്‍ന്നതും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. 27 പേർക്കാണ് ഇന്നലെമാത്രം തൃശ്ശൂരിൽ കോവിഡ് സ്ഥിരീകരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button