News
സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി : സ്വർണ്ണക്കടത്തുകേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിന് അശോക് മേനോൻ വീഡിയോ കോൺഫറൻസ് വഴിയാണ് വാദം കേൾക്കുക. മുതിർന്ന അഭിഭാഷകനായ വി രാംകുമാറും അഡീഷണൽ സോളിസിറ്റർ ജനറൽ പി വിജയകുമാറുമാണ് കസ്റ്റംസിനായി ഹാജരാകുക.
ബുധനാഴ്ച ഓൺലൈനായാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. സ്വർണക്കടത്തിൽ പങ്കില്ലെന്നും യുഎഇ കോൺസുലേറ്റിന്റെ നിർദേശ പ്രകാരമാണ് ബാഗേജിനായി ഇടപെട്ടതെന്നുമാണ് ജാമ്യഹർജിയിൽ സ്വപ്നയുടെ വാദം. അഭിഭാഷകനായ രാജേഷ് കുമാറായിക്കും സ്വപ്നയ്ക്കായി ഹാജരാവുക.