Uncategorized
കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിന് ഹൈക്കോടതി സ്റ്റേ
കൊച്ചി : കേരളബാങ്ക് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്നാഴ്ചത്തേക്കാണ് നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നത്. ഇന്ന് അന്തിമ വോട്ടർ പട്ടിക പുറത്തിറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പിന് സർക്കാർ സ്വീകരിച്ച നടപടികൾ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കോൺഗ്രസ് നേതാക്കളായ ബാങ്ക് ഭരണസമിതി അധ്യക്ഷന്മാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അടുത്ത മാസം 25 നാണ് ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് നടത്താനായി തീരുമാനിച്ചിരുന്നത്. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേരള ബാങ്ക് രൂപീകരിക്കാനായത്. കോടതിയുടെ ഇടപെടീലോടെ ഭരണസമിതി തെരഞ്ഞെടുപ്പ് അനന്തമായി നീളാനാണ് സാധ്യത.