Top Stories
സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 347 ആയി.
സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കൊല്ലം കൈക്കുളങ്ങര സ്വദേശി ആന്റണി (70), തിരുവനന്തപുരം കണ്ണേറ്റുമുക്ക് സ്വദേശിനി സുധ (58), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കുമാരദാസ് (68),തിരുവനന്തപുരം അമരവിള സ്വദേശി മനോഹരന് (56), കോഴിക്കോട് മാവൂര്‍ സ്വദേശി കമ്മുകുട്ടി (58), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കണ്ണൂര്‍ തോട്ടട സ്വദേശി ടി.പി. ജനാര്ദനന് (69), ആലപ്പുഴ കരുമാടി സ്വദേശി അനിയന് കുഞ്ഞ് (61), തിരുവനന്തപുരം നെട്ടയം സ്വദേശിനി ഓമന (66), ആഗസ്റ്റ് 21ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി ബീഫാത്തിമ (84), ആഗസ്റ്റ് 31ന് മരണമടഞ്ഞ കോഴിക്കോട് മൂടാടി സ്വദേശിനി സൗദ (58) എന്നിവരാണ് മരണമടഞ്ഞത്.
സംസ്ഥാനത്ത് ഇന്ന് 3082 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2844 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 189 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.