Top Stories

സി.പി നായർ അന്തരിച്ചു

തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ (81) അന്തരിച്ചു.1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സംസ്ഥാന സർക്കാരിലെ നിരവധി സുപ്രധാന പദവികൾ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. വാർധക്യസഹജമായിരുന്ന രോഗങ്ങളാൽ ചികിത്സയിലായിരുന്നു.

ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ദേവസ്വം കമ്മീഷണർ എന്ന നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അഴിമതിമുക്തമാക്കുന്നതിനായുള്ള അദ്ദേഹത്തിന്റെ നടപടികൾ ശ്രദ്ധേയമാണ്. സർവീസ് അനുഭവങ്ങളും ഹാസ്യകഥകളും ഉൾപ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഹാസ്യ സാഹിത്യകാരനായിരുന്ന എൻ.വി ചെല്ലപ്പൻനായരുടെ മകനാണ്. മാവേലിക്കര സ്വദേശിയാണെങ്കിലും ഏറെ നാളായി തിരുവനന്തപുരത്തായിരുന്നു താമസം. എല്ലാകാലത്തും അഴിമതിക്കെതിരായ നിലപാടുകൾ കൈക്കൊണ്ടതുവഴി ശ്രദ്ധേയനായിരുന്നു സി.പി. നായർ. ഏറ്റവും ഒടുവിൽ വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാനായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button