News

പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍

കൊച്ചി : അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍.

തനിക്ക് ജോലി ചെയ്തതിന്റെ കൂലിയായി തനിക്ക് 48,000 രൂപയോളം കിട്ടാനുണ്ടെന്ന് ബുർഹാൻ പോലീസിനോട് പറഞ്ഞു.  കരാറുകാരൻ നൽകാനുള്ള പണം പലതവണ ചോദിച്ചിട്ടും തന്നില്ല തുക കരാറുകാരനില്‍ നിന്നും വാങ്ങിയെടുക്കാന്‍ വേണ്ടി താന്‍ സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തിയതാണെന്നുമാണ് ബുര്‍ഹാന്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നും ഗോവിന്ദ് കുമാര്‍ പണം കൊടുത്ത് വാങ്ങിയതാണ് തോക്ക് എന്നാണ് വിവരം.

ജില്ലാ പൊലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും കത്തിയും വയര്‍ക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച്‌ ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരില്‍ നിന്നും പിടികൂടിയത്.  ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐ കെ.അജിത്, എ.എസ്.ഐ പി.ജി സാബു, സി.പി.ഒ മാരായ പ്രസാദ്, ബെന്നി എസക്ക്, വിപിൻ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button