Month: November 2021
- News
അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു
അലബാമ : അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്പില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം. ഗള്‍ഫിലായിരുന്ന ഇവര്‍ നാല് മാസമേ ആയൊള്ളും അമേരിക്കയില്‍ എത്തിയിട്ട്. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.
Read More » - News
കൊച്ചിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു
കൊച്ചി : ഇടപ്പള്ളിയില്‍ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു. ഇടപ്പള്ളി കുന്നുംപുറം ഭാഗത്തെ കെട്ടിടത്തിലാണ് തീപടര്‍ന്നത്. താഴത്തെ നിലയില്‍ കടമുറികളും മുകള്‍ നിലകള്‍ താമസത്തിനുമായി നല്‍കിയിരുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മൂന്ന് നിലയിലേക്കും തീ പടര്‍ന്നു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ രക്ഷപെടുത്തിയത്. കുട്ടികളെയടക്കം ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടില്ലെന്നും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
Read More » - News
കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആൾ വെടിയേറ്റ് മരിച്ചു.
വയനാട് : കാട്ടുപന്നിയെ ഓടിക്കാന്‍ പോയ വയനാട് സ്വദേശി വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിയുതിര്‍ക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ് ഗുരുതരമായി പരിക്കേറ്റു. കമ്പളക്കാട് വച്ചാണ് ജയന് വെടിയേറ്റത്. ജയനടക്കം നാല് പേരാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നത്. പാടത്ത് നെല്ല് കതിരായിരിക്കുന്ന സമയമായതിനാല്‍ കാട്ടുപന്നിയെ ഓടിക്കാനാണ് എത്തിയതെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പൊലീസിനോട് പറഞ്ഞത്. കഴുത്തില്‍ വെടിയുണ്ട കൊണ്ടാണ് ജയന്‍ മരിച്ചത്.
Read More »